RSS

കൊതിയന്റെ ടൈംലൈന്‍

12 Feb

എന്നോ ഒരിക്കല്‍ ഒരു അക്കൗണ്ട്‌ എടുത്തു, പിന്നെയും ഒരുപാട് നാള്‍ വേണ്ടി വന്നു എന്റെ ട്വീട്ടല്‍ സേവനം മറ്റുള്ളവരിലേക്ക് എത്തിച്ചേരാന്‍.. വന്നപ്പോള്‍ ഞാന്‍ ഒരു വട്ടപ്പൂജ്യം ആയിരുന്നു, ട്വിറ്റെര്‍ എന്തെന്നറിയാതെ വായും പൊളിച്ചു നില്‍ക്കുന്ന ഒരു നിഷ്കളങ്കനായ കുട്ടി

പഠിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല.  സ്വന്തമായുള്ള കണ്ടെത്തലുകളും നിഗമനങ്ങളുമാണ് എന്നെ ഇന്നീ കാണുന്ന നിലയില്‍ എത്തിച്ചത്. യാത്ര ചെയ്ത വഴികലെല്ലാം തീര്‍ത്തും ദുര്‍ഘടമായിരുന്നു. ബ്ലോക്കും അണ്‍ഫോളോയും നിറഞ്ഞവ. അങ്ങനെ ആരുടേയും സഹായമില്ലാതെ ട്വിട്ടെരിലൂടെ പിച്ച വച്ച് ട്വീറ്റ് ചെയ്യുന്ന കാലം. എന്തിനോ വേണ്ടി ട്വീറ്റ് ചെയ്യുക എന്ന് പറയില്ലേ, അതെ അവസ്ഥ.. .ആകെ എന്റെ ടൈംലൈനില്‍ തെളിഞ്ഞു കാണുന്നതു  കുറച്ചു സായിപ്പന്മാരുടെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് ബെര്ളിത്തരങ്ങള് മാത്രം. ഒരൊറ്റ മലയാളി, അതുമല്ലേല്‍ ഒരു ഇന്ത്യക്കാരനെയെങ്കിലും കണ്ടിരുന്നെങ്കില്‍… അല്പം വിരക്തി തോന്നിയെങ്കിലും പിന്നെയും എന്തൊക്കെയോ എന്റെ കയ്യില്‍ നിന്നും ടൈംലൈനില്‍ വീണു.

അങ്ങിനെയിരിക്കെ എനിക്കാദ്യമായി ഒരു മലയാളി ഫോളോവറേ കിട്ടി, അമേരിക്കയിലോ മറ്റോ ഉള്ള ഒരു ലേഡി ഡോക്ടര്‍, ജിഷ അബ്രഹാം. നല്ലൊരു പരിചയം ഒക്കെ ആയതായിരുന്നു. പക്ഷെ കുറച്ചു ദിവസം ട്വീട്സ് ഒന്നും കാണാനില്ലാത്തതിനാല്‍ തിരക്കിച്ചെന്ന എനിക്കായ് ഡോക്ടര്‍ ഒരുക്കി വച്ചിരുന്നത് ഒന്നാന്തരമൊരു ബ്ലോക്ക്‌ ആയിരുന്നു. എനിക്ക് കിട്ടിയ ആദ്യ ബ്ലോക്ക്‌..അതും പരിചയപ്പെട്ട ആദ്യ മലയാളി ട്വീപ്പില്‍ നിന്നും.. അതോടെയാണ് ട്വിറ്ററില്‍ ബ്ലോക്ക്‌ എന്ന ഒരു പണി കൂടി ഉണ്ടെന്നു മനസ്സിലായത്‌..അതറിയിച്ചു തന്നതിന് എവിടെയോ ഇരുന്നു ഇപ്പോളും ട്വീറ്റ് ചെയ്യുന്നുണ്ടെന്ന്  ഞാന്‍ വിശ്വസിക്കുന്ന ആ ഡോക്ടര്‍ക്ക്‌ ഒരായിരം നന്ദി. ബ്ലോക്കിനുള്ള കാരണം കൂടി പറഞ്ഞില്ലേല്‍ അത് മര്യാദകേടാകും. “ഒരിക്കല്‍ ക്ലാസ്സിലിരുന്നു ട്വീറ്റ് ചെയ്യുമ്പോള്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോഎടുത്തു ട്വിട്പിക് ഇട്ടു (കുറച്ചു ഓവര്‍ ആയിരുന്നു). അതിന്റെ പേരില്‍ ഞാന്‍ കേട്ട തെറി അനവധിയാണ്. എത്രയെത്ര ആളുകളാ അന്നെന്നെ തെറി വിളിച്ചത്..ഹൂ. ഫോട്ടോ ഇട്ടു മൂന്നു മിനിട്ടിനുള്ളില്‍ തന്നെ 79 വ്യൂവേറ്സ് കിട്ടിയ എന്റെ ഒരേയൊരു ട്വിട്പിക്.  അല്‍പ സമയത്തിനുള്ളില്‍ തന്നെ ഫോട്ടോ ഡിലീറ്റ് ചെയ്തു എന്റെ ഭാഗം ക്ലിയര്‍ ആക്കിയിരുന്നെങ്കിലും നൂറുകണക്കിനുപേര്‍ അതിന്റെ കാഴ്ച്ചക്കാരായിരുന്നു.

ഇത്രയൊക്കെ ആയപ്പോഴേക്കും, ഫോളോ, അണ്‍ഫോളോ, നമ്പര്‍ ഓഫ് ട്വീട്സ്  എന്നതില്‍ ഒക്കെയാണ് ട്വിട്ടെരിന്റെ പരമാത്മാവ് ഉള്‍ക്കൊള്ളുന്നത് എന്നെനിക്ക് മനസ്സിലായി. പിന്നെ അതു കണ്ടുപിടിക്കുന്നതിനുള്ള പരക്കം പാച്ചിലായിരുന്നു. വായില്‍ വന്നതെല്ലാം ഞാന്‍ ടി എല്ലില്‍ ഛര്ധിച്ചു.  അതില്‍ നിന്നായിരുന്നു എന്റെ വളര്‍ച്ച. ആദ്യമായി എനിക്ക് കിട്ടിയ ഫോളോവേര്‍സ് ലിസ്റ്റില്‍ ശ്രീനാഥ്, പ്രവീണ്‍സുഭാഷ്‌, വിവേക്പോതുവാള്‍….അങ്ങനെ കുറച്ചു പേര്‍…..

പ്രവീണിന്റെ സഹായത്തോടെ ഞാന്‍ ഗ്രാവിറ്റിയില്‍ നിന്നും ട്വീട്ടല്‍ തുടങ്ങി. അതോടുകൂടി തമാശകള്‍ നിറഞ്ഞ ഈ സൌഹ്രദക്കൂട്ടത്തെ ഞാന്‍ സ്നേഹിച്ചു  തുടങ്ങി. സ്നേഹം കൂടിയതോടെ ഉറക്കം എന്റെ രാത്രികളില്‍ നിന്നും എടുത്തെറിയപ്പെട്ടു.

പിന്നീടുള്ള വളര്‍ച്ച പെട്ടെന്നായിരുന്നു. രാത്രി കാല ട്വീട്ടിംഗ്  അതില്‍ മുഖ്യ പങ്കും വഹിച്ചു. ട്വിറ്റെര്‍ മാത്രമേ അക്കാലത്ത് എന്‍റെ മനസ്സിലുണ്ടായിരുന്നുള്ളൂ. ഹോസ്റ്റലില്‍, ക്ലാസ്സില്‍, ഫുഡ്‌ കഴിക്കുമ്പോള്‍, എന്തിനു കക്കൂസില്‍ ഇരുന്നു വരെ ട്വീറ്റ് ചെയ്യുന്ന ഒരവസ്ഥ. പെട്ടന്നുള്ള ആ വളര്‍ച്ചയില്‍ ഞാന്‍ ഒരുപാട് മുഖങ്ങള്‍ കണ്ടു, ചിലരുമായി നന്നായി അടുത്തു, ചിലര്‍ എന്നെ പാതിവഴിയില്‍ വിട്ടിട്ട് അവരുടെ യാത്ര തുടര്‍ന്നു. ഇത്ര മനോഹരമായ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ സൗന്ദര്യം എന്റെ കൂട്ടുകാരിലും എത്തിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ റൂംമേറ്റ്സ് ആയ അനൂപ്‌ , ക്ലിന്റ്, നിഖില്‍, മഹേഷ്‌, ജോജി, ഷഫീക്ക്‌..അങ്ങനെ കുറച്ചു പേരെയൊക്കെ ട്വിറ്റെര്‍ സൌഹ്രധത്തില്‍ എത്തിക്കാന്‍ എനിക്കായി. കുറച്ചുനാള്‍ നല്ല രീതിയില്‍ ട്വീറ്റ് ചെയ്യാന്‍ അവര്‍ക്കായെന്കിലും അത് കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കായില്ലാ അവരെല്ലാം ഇപ്പോള്‍ സട കൊഴിഞ്ഞ സിംഹക്കുട്ടികള്‍ മാത്രം.

തികഞ്ഞ ഒരു റിമ കല്ലിങ്കല്‍ ഫാന്‍ ആയിരുന്ന ഞാന്‍ റിമയില്‍ നിന്നുള്ള ഒരു റിപ്ലേയ്ക്ക് വേണ്ടി ഒരുപാട് കഷ്ട്ടപ്പെടുമായിരുന്നു. ആദ്യ റിപ്ലേ കിട്ടിയ നാള്‍ ഞാന്‍ ഫ്രണ്ട്സിന്‍റെ മുമ്പില്‍ ഹീറോ ആയി. പിന്നീട് റിപ്ലേ സര്‍വ്വസാധാരണമായപ്പോള്‍ ആ ത്രില്‍ കുറഞ്ഞു,,,,

ട്വിറ്ററിനുമപ്പുത്തേക്ക്  തളിരിട്ട ബന്ധങ്ങള്‍…….

ശ്രീനാഥ്  ( ചേര്‍ത്തലക്കാരന്‍. ഞാന്‍ ആദ്യമായി ട്വീട്ടപ്‌ നടത്തിയ ആള്‍ . എറണാകുളത്തെ ശ്രീ ടെ ഓഫീസിന്റെ ഫ്രണ്ടില്‍ വച്ച് ചെറിയ ഒരു മീറ്റിംഗ്, കുറച്ചു നേരം സംസാരിച്ചു. ഒരു പാവം ചെക്കന്‍)

പ്രവീണ്‍സുഭാഷ്‌ ( കൊല്ലംകാരന്‍,,.ഒരു വട്ടം കണ്ടിട്ടുണ്ട്. അത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു , എറണാകുളം ഒബ്രോണ്‍ മാളില്‍ നില്‍ക്കുമ്പോള്‍ ഇട്ട ഒരു ട്വീട്ടിന്റെ തുടര്‍ച്ചയായിരുന്നു ഞങ്ങളുടെ മീറ്റിംഗ്. സംസാരിച്ചതില്‍ കൂടുതലും പെണ് വിഷയം ആയിരുന്നു)

വിവേക് പൊതുവാള്‍ ( ട്വീട്ടപ്പ്‌ എന്ന പേരില്‍ കേരളം മുഴുവന്‍ നടന്നു കള്ളുകുടിക്കുന്ന പോതുവാളിനെ അറിയാത്തവരായി ആരും തന്നെ കാണില്ലല്ലോ…. ഒരിക്കല്‍ എറണാകുളത്ത് വച്ച് ഒരു സന്ധ്യാനേരത്ത് പൊതുവാള്‍ജിയെ കണ്ടു.. എന്റെ ഒറ്റ ചോദ്യം.. “ എന്താ പരിപാടി..?” പുള്ളിയുടെ ഒറ്റ ആന്‍സര്‍ “ വാ ബാറില്‍ പോകാം ”. എന്റെ ആദ്യ ബാര്‍ ട്വീട്ടപ്‌. )

പുള്ളിപ്പുലി ( പെരുമ്പാവൂരുകാരനായ പുള്ളിപ്പുലിയെ ഒരു വട്ടം കണ്ടു, എറണാകുളം ഗോള്‍ഡ്‌ സൂക്കില്‍ വച്ച്. അന്ന് കുറെ നേരം സംസാരിച്ചു..പിന്നീട് പലപ്പോഴായി ഫോണിലും സംസാരിച്ചിട്ടുണ്ട്. നല്ലൊരു വ്യക്തിതതിനുടമ…. )

അഞ്ചുസ് ( ഒരുപാട് തവണ ഫോണില്‍ സംസാരിച്ചിട്ടുള്ള അഞ്ജുവിനെ ഈ അടുത്ത കാലത്താണ് ഒന്ന് കാണാനായത്. എറണാകുളം ഇമ്മാനുവല്‍ സില്‍ക്സില്‍ വച്ചായിരുന്നു കണ്ടുമുട്ടല്‍.)

മീഅഷിം ( ഒരുപാട് കാലത്തെ പരസ്പരം കാണാനുള്ള ആഗ്രഹത്തിന് വിരാമം കുറിച്ചുകൊണ്ടായിരുന്നു തിരുവനന്തപുരത്ത് വച്ചുള്ള ഞങ്ങളുടെ ബാര്‍ ട്വീട്ടപ്പ്‌. അന്ന് ഇവനെക്കൊണ്ട് ഞാന്‍ കുറച്ചു ബുധിമുട്ടിയെന്കിലും ഇപ്പോഴും പെരിത്തിഷ്ട്ടാണ് ഈ പഹയനെ )

ആനക്കള്ളന്‍ ( തിരുവന്തപുരത്തെ ബാര്‍ ട്വീട്ടപ്പിനു കൂടെയുണ്ടായിരുന്നയാള്‍, എപ്പോഴും ഫേസ്ബുക്കില്‍ “ഷെബിയെ” എന്നും വിളിച്ചുകൊണ്ട് വരുന്ന എന്‍റെ സ്വന്തം കള്ളന്‍ )

സ്ട്രീറ്റ്‌ വാക്കര്‍ ( എറണാകുളത്ത് വച്ചുള്ള ഒരു ട്വീട്ടപ്പ്‌. ഉച്ചത്തെ ഊണ് ഒരുമിച്ചു കഴിച്ചതിനു ശേഷം മറൈന്‍ഡ്രൈവിലെ കാറ്റും കൊണ്ട് വായ്നോക്കിയിരുന്നു പരസ്പരം ചളികള്‍ പങ്കുവച്ചു )

സുര്‍ജിത്ത്‌ ( മറൈന്‍ഡ്രൈവിലെ ചളി പറച്ചില്‍ മത്സരത്തില്‍ ഞങ്ങളോടോപ്പമുണ്ടായിരുന്ന വേറൊരു ചളിയന്‍ )

അബി ( പൊതുവാള്‍ജിയുമായുള്ള രണ്ടാമത്തെ ബാര്‍ ട്വീട്ടപ്പില്‍ ഉണ്ടായിരുന്നയാള്‍, രാത്രി കാലത്തെ ബോട്ടു പിടുത്തത്തിനിടയില്‍ എപ്പോഴോ കിട്ടിയ നല്ലൊരു ഫോളോവര്‍)

വേതാളം ( ഇപ്പോള്‍ ഇദ്ദേഹത്തെ ഇവിടെയൊന്നും കാണാറില്ല. എറണാകുളത്ത് ചെറിയ ഒരു മീറ്റിംഗ് നടത്തി )

മനു വര്‍ഗീസ് ( ട്വീട്ടപ്പ് കഴിഞ്ഞു ഒരു മാസത്തിനുള്ളില്‍ എന്നെ അണ്‍ഫോളോ ചെയ്തു പോയ ഒരു ട്വീപ്‌. എന്‍റെ നിലവാരമില്ലാത്ത ട്വീട്സ് തന്നെയാകും കാരണം)

 

ഇവര്‍ എന്റെ ടൈംലൈനിനെ മനോഹരമാക്കിയവര്‍ …..

നല്ല കുറച്ചു ട്വീട്സിനു വേണ്ടി ഞാന്‍ ഫോളോ ചെയ്ത ആളാണ്‌ കോഴിക്കൊടുകാരന്‍ ശ്യാമേഷ്‌ ( ഫോണില്‍ സംസാരിച്ചിട്ടുണ്ട്), പൊതുവാള്‍ വഴി പരിചയപ്പെട്ട വാസുക്കൊച്ചേട്ടനും നല്ല ഫസ്റ്റ് ക്ലാസ്സ്‌ ട്വീപ്‌ തന്നെ ( കാണാന്‍ കഴിയാത്തതില്‍ അതിയായ ദുഃഖം ഉണ്ട്), കീരിക്കാടന്‍ ( എപ്പോളും ഫോണില്‍ സംസാരിക്കാറുണ്ട്, ഒരു ട്വീട്ടപ്പിനു കാത്തിരിക്കുന്നു), ഷെഹന്‍ സലാം ( പണ്ടത്തെ പോലെ സ്നേഹം അവനെന്നോട് ഇല്ലെന്നു തോന്നുന്നു),  ആല്‍വിന്‍, നവനീത് (കാണണമെന്നുണ്ട് ), അഫ്സല്‍ ജലാല്‍    ( ട്വീറ്റ്സില്‍ ചളിയും ഉണ്ട് എന്നാല്‍ അതിലുപരി കാര്യവുമുണ്ട്),  അഞ്ജന കൃഷ്ണധാസന്‍ (സംസാരിച്ചിട്ടുണ്ട് ), കര്‍ണ്ണന്‍( രാത്രികാല ട്വീട്ടിങ്ങില്‍ കണ്ടുമുട്ടിയ ഒരാള്‍, നേരിട്ട് കാണാനുള്ള ഒരവസം മിസ്സായി, അടുത്തതിനായി കാത്തിരിക്കുന്നു), അജിത്‌ ഫ്രാന്‍സിസ്‌( പണ്ട് മെസ്സേജ് അയക്കുമാര്‍ന്നു, ഇപ്പൊ അതും കാണാറില്ല) , നോട്ടി പ്രിന്‍സ് ( ഈ പയ്യന്റെ മെസ്സേജ് കൊണ്ട് എന്റെ മൊബൈല്‍ ഇന്‍ബോക്സ്‌ നിറഞ്ഞു),  ഇടക്കെപ്പോഴോ നമ്മെ വിട്ടു പോയ ചെമ്പകം(ഫെയ്ക്‌ ആണെന്നും അല്ലെന്നും സംസാരമുണ്ട്), ശിവ (കരയിലും വെള്ളതിലുമായി ജീവിക്കുന്ന നല്ലൊരു ട്വീപ്പ്‌), സുജിത് ( ഒരു രാത്രികാല ജീവി ) , ലില്ലി (ഇടയ്ക്കു പരിചയമുള്ളത് പോലെ പെരുമാറും, ഇടയ്ക്കു എന്തേലും ചോദിച്ചാ ഒരു മൈന്‍ഡും ഇല്ലാ ), ട്വീനിക്സ്( ഫോണ്‍ പരിചയം, നല്ല സുഹ്രത്ത് ), കണ്ണൂരാന്‍ (ഫോളോ, അണ്‍ഫോളോ, ഫോളോ, അണ്‍ഫോളോ ഇത് ഞങ്ങളുടെ സ്ഥിരം പരിപാടിയാണ്), ശബരീഷ്‌( സംസാരിച്ചിട്ടുണ്ട്, ആളു ഡോക്ടര്‍ ആണ്, ഒരു തവണ തൊണ്ട വേദന വന്നപ്പോള്‍ നല്ല ഗുളികകള്‍ പറഞ്ഞു തന്നു സഹായിച്ചിട്ടുമുണ്ട് ), സല്‍മാനുല്‍ ഫാരിസി ( എന്റെ വീടിനടുത്ത് തന്നെ സ്ഥലം, പക്ഷെ ഇത് വരെ കാണാന്‍ പറ്റിയിട്ടില്ല ) , മഹാദേവ് ( ഓണ്‍ലൈന്‍ വഴി ഫുട്ബോള്‍ കളിച്ചിട്ടുണ്ട്), ഹലോ മിസ്റ്റര്‍ പെരേര ( ശരിക്കും പേര് എന്തെന്ന് ഇത് വരെ അറിയില്ലാ), നിതിന്‍ ലെനിന്‍ ( ഫോണ്‍ വിളിച്ചാല്‍ പിന്നെ വക്കതെയില്ലാ,,സംസാരിച്ചു കൊണ്ടേയിരിക്കും.), , അമ്മു സുരേഷ് ( ഇപ്പൊ ഈ വഴിക്ക് കാണാറില്ല ), ജ്യോതി മേനോന്‍ ( നല്ല നല്ല ഫുഡിന്റെ ട്വിട്പിക് ഇട്ടു എന്നെ കൊതിപ്പിച്ചിട്ടുണ്ട്), ചോക്ലേറ്റ് ബോയ്‌ ( ഒന്ന് അക്കൗണ്ട്‌ ഡിലീറ്റ് ചെയ്തു പോയിട്ട് പിന്നേം വന്നു. പക്ഷെ പണ്ടത്തെ അത്ര ട്വീട്ടിംഗ് പോരാ ), നിലാമഴ ( പലവട്ടം സംസാരിച്ചിട്ടുണ്ട്,  ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും സംശയമാണ്), കപിലവസ്തു എന്ന സിദ്ധാര്‍ത്ഥന്‍,  ദീപിക ( ഈ അടുത്ത കാലത്ത് പരിചയപ്പെട്ടതാണ് ), ട്വീപ്പേട്ടന്‍ ( നല്ലൊരു ട്വീപ്‌ ) സിയാദ്‌ ( എന്റെ പുതിയ ഫോളോവെര്‍, നമ്മടെ ഗാങ്ങില്‍ പെടും ), അസുരവിത്ത്‌( ഇവന്‍ ഫേസ്ബുക്കില്‍ എന്ത് പോസ്റ്റ്‌ ചെയ്താലും ആദ്യം ലൈക്‌ ചെയ്യുന്നത് ഞാനാനെന്നാണ് ഇവന്‍ പറയുന്നത്.), ഗോവിന്ദ സുനില്‍ ( രണ്ടു വട്ടം ഫോണില്‍ സംസാരിച്ചു ), നംബോലന്‍ (ഇപ്പോളും ജീവനോടെയുണ്ടെന്നാണ് എന്റെ വിശ്വാസം), ഡോക്ടര്‍ ലവ് (പരിചയപ്പെട്ടു വരുന്നതേയുള്ളൂ.), മൈന്‍ഡ് മേല്ഡര്‍      (പകല്‍ വെളിച്ചത്തില്‍ ഇത് വരെ കാണാന്‍ പറ്റിയിട്ടില്ലാ),  ലോലക്കുട്ടി (ആവശ്യത്തിനും അനാവശ്യത്തിനും ലോല്‍ അടിക്കും, ശരിക്കും പേര് എന്താണാവോ..?), കുര്യാക്കോസ് സെബാസ്ടിന്‍ (എന്റെ ബ്ലോഗ്‌ വായിച്ചിട്ട് കൊള്ളാം എന്ന് പറഞ്ഞതില്‍ പിന്നെ അങ്ങേരോട് ഭയങ്കര ബഹുമാനം ആണെനിക്ക്) , മലമൂപ്പന്‍ (കുറച്ചുകൂടി നേരത്തെ പരിചയപ്പെടെണ്ടിയിരുന്നു), പിന്നെ  പുതുതായി വന്നൊരു ആണ്‍കുട്ടി, ആരാണെന്ന് എനിക്കരിയില്ലേലും ഞാന്‍ ഫോളോ ചെയ്യുന്ന അനസൂയ, രൂപക്കുട്ടി, അന്നക്കുട്ടി, ഇടയ്ക്കു വച്ച് അണ്‍ഫോളോ ചെയ്തു പോയ    യു നോ ഹൂ,  വിനിതാസന്തോഷ്,  ഹെല്‍ബോയ്‌,  സെന്‍റെര്‍ സ്പയിക്ക്‌,  ഗോവിന്ദന്‍,  പണ്ട് തൊട്ടേ ടി എല്ലില്‍ എന്നും നിറഞ്ഞു കാണുന്ന  ഹാന്‍ഡില്‍ ജോര്‍ജ്,  വാമ്പയര്‍ വിപി , ജയദേവ്,  ബാലു,  ഷിബു,  ജിതിന്‍ ശ്രീധര്‍, ഷിച്ചിന്‍,  ഡിവൈന്‍ ജോര്‍ജ്,  അഫ്സല്‍ അല്ബുസ്താന്‍, അനു സി ബോസ്, സുവിഷ്‌,  ആന്‍വിന്‍, ഇനിയും ഉണ്ട് ആളുകള്‍….

ഇത്രയൊക്കെയേ ഈ കൊതിയന്റെ ട്വിറ്റെര്‍ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളൂ.

പഴയത് പോലെ അത്ര ഇന്ട്രെസ്റ്റ്‌ ഇല്ലെങ്കിലും ഇപ്പോഴും ഞാന്‍ ട്വീട്ടുന്നു…ഒരു നിയോഗംപോലെ……

Advertisements
 
 

6 responses to “കൊതിയന്റെ ടൈംലൈന്‍

 1. kirikaadan

  February 12, 2012 at 8.24 p02

  kalipp…bhumi urundathalle…nammal kaanade evde povaan

   
  • kothiyan

   February 12, 2012 at 8.24 p02

   kaaanam aliyaaaa…

    
 2. NoTTy_PrInCE !

  April 18, 2012 at 8.24 p04

  dude.. its been ages since i sent you a message.. 😥 *നെഞ്ഞതടികുന്ന emotion*

   
 3. NoTTy_PrInCE !

  April 18, 2012 at 8.24 p04

  Reblogged this on Abey Austin's Blog.

   
 4. Adarshe

  May 8, 2012 at 8.24 p05

  😦

   
 5. tweenyx

  June 21, 2012 at 8.24 p06

  Nice read Shez. loved it.

   

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

 
%d bloggers like this: