RSS

വേറിട്ടൊരു പ്രണയം

02 Feb

 

കയ്യില്‍ ഇരിക്കുന്നത് വിഷക്കുപ്പി ആയിരുന്നെങ്കിലും അവളുടെ മുഖത്ത് തെല്ലു ഭയം പോലും ഉണ്ടായിരുന്നില്ല. താന്‍ എന്തിനു ഭയക്കണം, ആരെ ഭയക്കണം…അനിവാര്യമായ മരണം….ചെയ്ത തെറ്റിനുള്ള ചെറിയൊരു പരിഹാരം മാത്രം. തന്റെ മരണത്തിന് ആരും ഉത്തരവാദി ആയിരിക്കരുതെന്നു അനിതയ്ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ആയിരുന്നു ഒരു മരണ കുറിപ്പ്‌ എഴുതാന്‍ അവള്‍ നിര്‍ബന്ധിതയായത്.

ഈ ചെറുപ്രായത്തില്‍ തന്നെ ജീവിതത്തെ ഒരു തുള്ളി വിഷത്തില്‍ ഒതുക്കാന്‍ കാരണമായത് അനിത കുറിക്കുകയാണ്….

ഷെഫീക്..ആറടിയിലേറെ പൊക്കവും അതിനൊത്ത ശരീരവും ഏതു പെണ്‍കുട്ടിയും ഒന്ന് നോക്കിപ്പോകുകായും ചെയ്യുന്ന ഒരു ഇരുനിറക്കാരന്‍. ഞാന്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിച്ചതും അവനെ ആയിരുന്നു. ഒരു കോളേജില്‍ തന്നെ  ഞാന്‍ സീനിയറായും അവന്‍ ജുനിയറായും ആണ് പഠച്ചിരുന്നതെങ്കിലും ഞങ്ങള്‍ പരിചയപ്പെട്ടതും പ്രണയിച്ചതുമെല്ലാം  ഫേസ്ബുക്ക് വഴി ആയിരുന്നു. എന്ന് ആ ബന്ധം ഫേസ്ബുക്കിനും അപ്പുറത്ത് എത്തിയോ അന്ന് മുതല്‍ ആയിരുന്നു ഞങ്ങടെ ബന്ധത്തിലെ ആത്മാര്‍ഥത നഷ്ടപ്പെട്ടതും.

ഞാന്‍ ഫൈനല്‍ ഇയര്‍ ആയി പഠിക്കുന്ന കാലം, ഷെഫീക്കപ്പോള്‍ മൂന്നാം വര്‍ഷം. പലപ്പോഴും കോളേജിന്റെ ഓരോ ഇടനാഴികളിലും, കാന്റീനിലും എന്തിനു ഞാന്‍ പോകുന്ന വഴികളില്‍ പോലും എന്നെ കാണുവാനായി  ഷഫീക്ക് ഉണ്ടാകുമായിരുന്നു. അതെല്ലാം ഞാനും കണ്ടിരുന്നുവെങ്കിലും സീനിയര്‍ ആയ എനിക്ക് അവനെ നോക്കി ചിരിക്കുവാനോ ഒന്ന് മിണ്ടുവാണോ കഴിയില്ലായിരുന്നു. അത്രക്കുണ്ടായയിരുന്നു ഇരു ബാച്ചുകളും തമ്മിലുള്ള പ്രശ്നങ്ങള്‍. ആ കാരണം കൊണ്ട് മാത്രമാണ് അവനെന്നോട്  ഉണ്ടായിരുന്ന സ്നേഹം വെറും കാഴ്ച്ചയില്‍ മാത്രം ഒതുക്കിയിരുന്നത്. എങ്കിലും ഒരു തവണ അവന്‍ എന്നോടൊന്നു  സംസാരിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. സ്വന്തം ബാച്ചില്‍ നിന്നും സീനിയര്‍ ബോയ്സില്‍ നിന്നും ഒരുപാട് പ്രോപ്സല്സ് കിട്ടിയിട്ടിള്ള തനിക്ക്, അന്നൊന്നും തോന്നാത്ത എന്തോ ഒന്ന് മനസ്സില്‍ വളരുന്നുണ്ടെന്ന് മനസ്സിലായി. വേണ്ടാ..അതെല്ലാം മറക്കാം..അവന്‍ എന്റെ ജൂനിയര്‍ ആണ്..ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ് …..മറക്കാം……

അവസാന പരീക്ഷയും കഴിഞ്ഞു പോന്ന എനിക്ക് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ ഷഫീക്ക്‌ ഒരു ഓര്‍മ്മ മാത്രമായി. അവധിക്കാലം ഞാന്‍ സാധാരണ അച്ഛന്‍റെയും അമ്മയുടെയും കൂടെ അബുദാബിയില്‍ ആണ് ചിലവഴിക്കാറ്‌. ഞാന്‍ അവിടെത്തി കുറച്ചു ദിവസത്തിനുള്ളില്‍ എക്സാമിന്റെ റിസള്‍ട്ട്‌ വന്നു. ക്ലാസ്സില്‍ ഏറ്റവും നല്ല മാര്‍ക്കുണ്ടായിരുന്ന എനിക്ക് ഒരു സപ്ലിമെന്‍റ്റി വന്നു. ആകെ തകര്‍ന്നു പോയ നിമിഷങ്ങള്‍ ആയിരുന്നു അത്….

എല്ലാ വിഷമത്തിലും ആശ്വസിപ്പിക്കാന്‍ എനിക്കെന്നുമുണ്ടായിട്ടുള്ളത് ഫ്രണ്ട്സായിരുന്നു. ഇപ്പോഴും അവര്‍ തന്നെ എനിക്ക് തണലായി. അവരെല്ലാം എന്നെ സമാധാനിപ്പിച്ചു. ദിവസവും ഒരുപാട് നേരം ഞാനവരുമായി ചാറ്റ് ചെയ്യുമായിരുന്നു.

അങ്ങിനെയിരിക്കെ ഒരു നാള്‍ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത ഞാന്‍ കണ്ടത് ഷഫീക്കിന്റെ ഫ്രണ്ട് റിക്വസ്റ്റ് ആയിരുന്നു. എല്ലാം കൊണ്ടും തളര്‍ന്നിരുന്ന എനിക്കതൊരു പുതുജീവന്‍ ആയിരുന്നു. രണ്ടാമതൊന്നു ആലോചിക്കാതെ തന്നെ ഞാനത് അക്സപ്റ്റ്‌ ചെയ്തു. പക്ഷെ പിന്നെയും രണ്ടു നാള്‍ വേണ്ടി വന്നിരുന്നു അവനൊന്നു ഓണ്‍ലൈന്‍ വരാന്‍. അന്നുണ്ടായിരുന്നത് പോലെ ഒരു സോഫ്റ്റ്‌കോര്‍ണര്‍ ഇപ്പോഴും ഷഫീക്കിന് തന്നോടുണ്ടാകുമോ..? അതോ അന്ന് എല്ലാവരെയും നോക്കുന്നതിനിടക്ക് എന്നെയും നോക്കി അത്രെയും ആയിരുന്നോ ഉണ്ടായിരുന്നുള്ളൂ…? ഏതായാലും എന്നെ ഓര്‍മയുണ്ടല്ലോ, അതല്ലേ റിക്വസ്റ്റ് തന്നത്. ഓണ്‍ലൈനില്‍ കണ്ട അവനോടു അങ്ങോട് ഒരു ഹായ് പറയുന്നതിന് മുമ്പേ  എന്നോട് ചോദിച്ചു..

“അറിയോ നമ്മളെയൊക്കെ…?”

ഒട്ടും താമസിപ്പികാതെ തന്നെ ഞാന്‍ മറുപടിയും നല്‍കി.. “മറന്നിട്ടില്ലാ”

“ മറക്കാതിരികാന്‍ പറ്റും വിധം നമ്മള്‍ തമ്മില്‍ എന്ത് ബന്ധം..? ഒന്നു മിണ്ടിയിട്ടു പോലുമില്ലല്ലോ..? ” അവന്റെ ഈ ചോദ്യത്തിന് മുന്നില്‍ ഞാന്‍ പരുങ്ങി.

അല്പം വയ്കിയാണേലും ഞാന്‍ പറഞ്ഞു.. “ കോളേജില്‍ വച്ച് നീ എന്നെ നോക്കിയിരുന്നതും മറ്റും എല്ലാം എനിക്കറിയാം ”.

ഇപ്പോഴും മനസ്സില്‍ സൂക്ഷിച്ചിരുന്ന പ്രണയം തുറന്നു പറയാന്‍ ഇതിലും നല്ലൊരു അവസരം ലഭിക്കില്ല എന്ന് മനസ്സിലാക്കിയ ഷഫീക് എന്നോട് പറഞ്ഞു.

“അതെ അനിത എനിക്ക് നിന്നെ ഇഷ്ട്ടമാണ്, ഒരുപാട് ഇഷ്ടം, ഇപ്പോഴും….എന്റെ പ്രണയത്തിന്‍റെ ആത്മാര്‍ഥതയും സത്യസന്ധതയുമാണ് വീണ്ടും എന്നെ നിന്റെ മുന്നില്‍ എത്തിച്ചത് ..അനിത ഐ ലവ് യു..”

ഞാന്‍ ഷഫീക്കില്‍ നിന്നും കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍..എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇത്ര നാള്‍ കഴിഞ്ഞും അവനെന്നെ ഇഷ്ടപെടുന്നെങ്കില്‍ അത് സത്യമാണ്‌. പക്ഷെ എനിക്ക് ഷഫീക്കിനെ പറ്റി  ഒന്നുമറിയില്ലാ. ആകെ അറിയാവുന്നത് അവനൊരു അന്യമതസ്തന്‍  ആണെന്ന് മാത്രം, അത് തന്നെയായിരിക്കുമല്ലോ ഒരു പ്രണയത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്. അവനെ പറ്റി എല്ലാം ഞാന്‍ ചോദിച്ചറിഞ്ഞു. എന്റെ കാര്യങ്ങള്‍ ഞാനും ഷെയര്‍ ചെയ്തു. ആ ഒരൊറ്റ ദിവസത്തെ ചാറ്റിങ്ങില്‍ അവനോടു എനിക്കുണ്ടായിരുന്ന സോഫ്റ്റ്‌ കോര്‍ണര്‍ ഒരു പ്രണയം വരെ വളര്‍ന്നിരുന്നു. ഷഫീക്ക്‌ കേള്‍ക്കാന്‍ കൊതിക്കുന്ന ആ വാക്കുകള്‍… പക്ഷെ അത് ഇപ്പോള്‍ തന്നെ അവനോടു പറയണോ…? വേണ്ട…കുറച്ചു ദിവസം കഴിയട്ടെ.

ഇപ്പോള്‍ രണ്ടാഴ്ച്ചയോളമായി ഷഫീക്കുമായുള്ള ചാറ്റിംഗ് തുടങ്ങിയിട്ട്. അവന്‍റെ ഓരോ വാക്കുകളും എനിക്കവനോടുണ്ടായിരുന്ന പ്രണയത്തെ പതിന്മടങ്ങ്‌ വര്‍ധിപ്പിക്കാന്‍ ഉതകുന്നവയായിരുന്നു. അങ്ങനെ ഒരു നാള്‍ ഞാന്‍ അവനോടു പറഞ്ഞു…

“ ഷെഫീക്, എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ്, നിന്റെ കൂടെ ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ജീവിതാവസാനം വരെ..”

അത് കേട്ട ഷഫീക്കിന്റെ സന്തോഷം ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറത്തിരുന്നു ഞാനറിഞ്ഞു..

പക്ഷെ അതികനാള്‍ ആ ബന്ധം തുടരാന്‍ ഞങ്ങള്‍ക്കായില്ലാ. ആദ്യ നാളുകളില്‍ അവന്‍ തന്നിരുന്ന ആ സ്നേഹം എനിക്കിപ്പോള്‍ കിട്ടുന്നില്ലാ, ചിലപ്പോള്‍ അതെന്‍റെ തോന്നലായിരുന്നിരിക്കാം. എന്റെ ഫ്രിണ്ട്സിനോടു ഷഫീക്കിനെ പറ്റി ചോദിച്ചപ്പോള്‍ ഒരാള്‍ പോലും നല്ലൊരു വാക്ക് പറഞ്ഞില്ലാ. ഇത്രെയും മോശക്കാരന്‍ ആയിരുന്നോ താന്‍ സ്നേഹിച്ച  ഷഫീക്ക്, ഞാന്‍ വല്ലാതെ വിഷമിച്ചു. അങ്ങിനെ ഒരുനാള്‍ ഷഫീക്കുമായി വഴക്കിട്ടു. പിരിയാന്‍ ആയിരുന്നില്ല, പകരം എന്റെ വിഷമം കണ്ടു എന്നെ കൂടുതല്‍ സ്നേഹിക്കുന്നതിനു വേണ്ടിയായിരുന്നു. പക്ഷെ ഇത്ര നാളും ഞാന്‍ മനസ്സില്‍ കണ്ടതെല്ലാം തകര്‍ത്തെറിയാന്‍ കാരണമാക്കും ഈ വഴക്കെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ലാ. ഷഫീക്ക് ഇത്രയധികം എന്നോട് ദേഷ്യപ്പെട്ട് ഞാന്‍ കണ്ടിട്ടില്ലാ. സങ്കടം കൊണ്ട്  ഞാന്‍ കരയും എന്ന അവസ്ഥയില്‍ എത്തി..

ഞാന്‍ പറഞ്ഞു “തുടക്കത്തില്‍ തന്നെ ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടായല്ലോ..ഇത് ഇനി തുടരണ്ടാ..നമുക്ക്  നിര്‍ത്താം..”

ഷെഫീക്ക് എന്നെ ആശ്വസിപ്പിക്കും, എന്നെ കൂടുതല്‍ സ്നേഹിക്കും എന്ന് കരുതി ഞാന്‍ പറഞ്ഞ ആ വാക്കുകള്‍ക്കുള്ള മറുപടി ഇതായിരുന്നു

“ ശരി നമുക്ക് നിര്‍ത്താം..” …………

ഞാന്‍ പൊട്ടിക്കരഞ്ഞു പോയി.. .ഒരല്പം സ്നേഹം കൂടുതല്‍ പ്രതീക്ഷിച്ചു ഞാന്‍ ചെയ്തത് എന്റെ ജീവിതം തന്നെ നശിപ്പിക്കാന്‍ മാത്രം വലുതായിരുന്നു എന്ന് എനിക്ക് മനസ്സിലായത്‌ കുറച്ചു കഴിഞ്ഞായിരുന്നു.

രണ്ടാമതൊന്നാലോചിക്കാതെ ഫേസ്ബുക്ക് അകൌണ്ട് ഡിലീറ്റ് ചെയ്തു…

നഷ്ട്ടപെട്ട എന്റെ ഷഫീക്കിനെ ഓര്‍ത്തു ആഴ്ചകളോളം ഞാന്‍ രാത്രി ഒറ്റക്കിരുന്നു കരഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും ഈ ബന്ധത്തിന് സമ്മതം തരില്ലാ, ഷെഫീക്ക് അല്ലാ എന്‍റെ ജീവിതപങ്കാളി എന്നൊക്കെ എന്നെ സ്വയം ഞാന്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

മാസങ്ങള്‍ കഴിഞ്ഞു, സപ്ലിമെന്ററി എക്സാമിന് സമയം ആയി. ഞാന്‍ നാട്ടിലേക്കു പോന്നു. കസിന്റെ കൂടെയാണ് താമസം. പഠനത്തില്‍ മാത്രമായി എന്റെ ശ്രദ്ധ. രാപകലില്ലാതെ ഞാന്‍ പഠിച്ചു…എങ്ങിനെയും നഷ്ട്ടപ്പെട്ട സബ്ജക്റ്റ്‌ എഴുതി ജയിക്കണം…

ഒരു നാള്‍ മെയില്‍ ചെക്ക്‌ ചെയ്തപ്പോള്‍ ഷെഫീക്കിന്റെ ഒരു മെയില്‍..

“ എക്സാം എഴുതാന്‍ വരുന്നില്ലേ..?”

പഴയ കാര്യങ്ങള്‍ ഓരോന്നായി മനസ്സിലേക്ക് വന്നു…എന്റെ ഷഫീക്ക്..എത്ര പെട്ടെന്നായിരുന്നു ആ ബന്ധം തുടങ്ങിയതും അവസാനിപ്പിച്ചതും . എല്ലാം തെറ്റിദ്ധാരണയുടെ പുറത്തു സംഭവിച്ചത് മാത്രം…

“വരുന്നുണ്ട്” എന്നൊരു റിപ്ലെ മാത്രം നല്‍കി

അവന്റെ മെയിലുകള്‍ കാണാന്‍ എനിക്ക് ശക്തിയില്ലായിരുന്നു. അതെല്ലാം കണ്ടാല്‍ എന്റെ ശ്രദ്ധ പഠനത്തില്‍ നിന്നും മാറിപ്പോകും എന്നറിയാവുന്നത് കൊണ്ട് തന്നെ ഞാന്‍ പിന്നെ മെയില്‍ ഒന്നും നോക്കിയില്ലാ….

എക്സാം ദിവസം ആയി. കോളേജില്‍ എത്തിയ എനിക്ക് തെല്ലു ഭയം ഉണ്ടായിരുന്നു. കോളേജില്‍ ഏറ്റവും നന്നായി പഠിച്ചിരുന്ന കുട്ടി ഇപ്പോള്‍ സപ്ലിമെന്‍ററി എക്സാമിന് വന്നിരിക്കുന്നു. എല്ലാവരും തന്നെ ആ ഭാവത്തോടെയാണ് നോക്കുന്നതെന്ന് എനിക്ക് മനസ്സിലായി…

സമയം പത്തുമണി ആകുന്നു. നോട്ടിസ്ബോര്‍ഡില്‍ നിന്നും ഹാള്‍ നമ്പര്‍ മനസ്സിലാക്കി ഞാന്‍ അങ്ങോട് നടന്നു. ഏതു നിമിഷവും ഷഫീക്കിനെ ഈ ഇടനാഴികളില്‍ എവിടെയെങ്കിലും കാണും എന്നെനിക്കറിയാം. അവനെ എന്റെ മുന്നിലേക്ക്‌ കൊണ്ട് വരുത്തരുതേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. ഇവിടെ പഠിച്ചു കൊണ്ടിരുന്ന കാലത്ത് ഞാന്‍ കണ്ടിരുന്ന ഷഫീക്ക്‌ അല്ലല്ലോ ഇപ്പോള്‍. ഞങ്ങള്‍ തമ്മില്‍ അടുത്തതും പിരിഞ്ഞതും എല്ലാം എന്റെ മുന്നിലൂടെ തെളിഞ്ഞു വന്നു. എക്സാം എഴുതാതെ പോയാലോ എന്ന് വരെ ഞാന്‍ ആലോചിച്ചു…

അവസാനം എനിക്കുള്ള എക്സാം ഹാളിന്റെ മുന്നിലെത്തി. എല്ലാവരും തന്നെ കയറിയിരുന്നു. ഷഫീക്കിന്റെ ഓര്‍മകളും ആയി നടന്ന എനിക്ക് എന്റെ സീറ്റ്‌ കണ്ടു പിടിക്കാന്‍ പോലും അല്‍പ്പം ബുദ്ധിമുട്ടേണ്ടി വന്നു. ചോദ്യപപ്പേര്‍ കിട്ടി എഴുതാനായി തുടങ്ങി മുമ്പോട്ട്‌ നോക്കിയ ഞാന്‍ ഞെട്ടി.. ഈശ്വരാ…..എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റുന്നില്ലാ…

തൊട്ടു മുന്നിലായി ഞാന്‍ ജീവനേക്കാളും സ്നേഹിച്ച ഷെഫീക്ക് എന്നെ തന്നെ നോക്കിയിരിക്കുന്നു. ഞാന്‍ വരുന്നതും സീറ്റ്‌ തിരഞ്ഞു നടക്കുന്നതുമെല്ലാം അവന്‍ കണ്ടിരുന്നു. എങ്ങിനെ എക്സാം എഴുതി തീര്‍ക്കും എന്നോര്‍ത്ത് ഞാന്‍ പരിഭ്രമിച്ചു. മൂന്നു മണിക്കൂര്‍ അവിടെ ഞാന്‍ എങ്ങനെ കഴിച്ചുകൂട്ടി എന്നെനിക്കിപ്പോഴും അറിയില്ല..

എക്സാം കഴിഞ്ഞു നിന്ന എന്നോട് അവന്‍ വന്നു ചോദിച്ചു

“ അറിയുമോ എന്നെ..? ഞാന്‍ ഷഫീക്ക് ആണ്.”

“ ഹം,,…എനിക്കറിയാം”  ഞാന്‍ പറഞ്ഞു

കൂടുതല്‍ ഒന്നും ചോദിക്കാനോ പറയാനോ എനിക്കും അവനും കഴിഞ്ഞില്ലാ. ആദ്യമായി നേരിട്ട് ഉള്ള സംസാരം ആയിരുന്നു അത്.

കോളേജില്‍ പല സ്ഥലത്തും അവനെ തിരഞ്ഞെങ്കിലും എനിക്ക് കാണാനായില്ല. സംസാരിക്കാന്‍ പറ്റിയില്ലെങ്കിലും ഒന്ന് കാണാന്‍…അത്രെയും മതിയായിരുന്നു…..പക്ഷെ സാധിച്ചില്ല..

വീട്ടില്‍ തിരിച്ചെത്തിയ ഞാന്‍ കോളേജില്‍ കണ്ട ഷഫീക്കിന്‍റെ മുഖം വീണ്ടും വീണ്ടും മനസ്സിലേക്ക് കൊണ്ടുവരുവാന്‍ ശ്രമിച്ചു. എങ്ങിനെയെങ്കിലും അവനോട് സംസാരിക്കണം….

നന്നായി അടുത്തിരുന്ന, ഒരുപാട് സ്നേഹിച്ചിരുന്ന ഞങ്ങള്‍ക്ക് ചെറിയ ഒരു തെറ്റിദ്ധാരണ മൂലം അവസാനിപ്പിക്കേണ്ടി വന്ന ബന്ധം തുടരാന്‍ ഒരുപാട് കാലമോ സമയമോ വേണ്ടിയിരുന്നില്ല, സോറി പറഞ്ഞുള്ള ഒന്നോ രണ്ടോ മെയിലുകളില്‍ എല്ലാ ദേഷ്യവും സങ്കടവും അലിഞ്ഞില്ലാതെയായി. പഴയതിലും അടുക്കുകയായിരുന്നു ഞങ്ങള്‍…

ചാറ്റിംഗ് ബന്ധം ഫോണ്‍ കോളുകള്‍ക്ക് വഴി മാറി. പിന്നെ പ്രണയത്തിന്‍റെ നാളുകള്‍ ആയിരുന്നു. അങ്ങിനെ ഞങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവും സമാധാനവും കടന്നുവന്നു. ചെറിയ ചെറിയ വഴക്കുകള്‍ ഉണ്ടാകുമെങ്കിലും എല്ലാം പറഞ്ഞു തീര്‍ക്കാക്കാന്‍ ശ്രമിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു. ഇണ പ്രാവുകള്‍….പരസ്പരം കാണുവാനുള്ള ആഗ്രഹം ദിവസേന കൂടിക്കൂടി വന്നു..,,കുറച്ചു കഴിയട്ടെ നമുക്ക് കാണാം…

പെട്ടന്നൊരു ഫോണ്‍ കാള്‍ കേട്ടാണ് അനിത എഴുതല്‍ നിര്‍ത്തിയത്‌. അമ്മയുടെ ഫോണ്‍ കാള്‍..കയ്യില്‍ വിഷവുമായി ഇരിക്കുന്ന ഞാനിപ്പോള്‍ അമ്മയോട് സംസാരിച്ചാല്‍ എന്‍റെ ശബ്ദം ഇടറും. ഇല്ല…എനിക്കിപ്പോള്‍ സംസാരിക്കാന്‍ ആകില്ലാ. ഫോണ്‍ കാള്‍ കട്ട്‌ ചെയ്തു..

അനിത വീണ്ടും തന്റെ മരണക്കുറിപ്പ് ഏഴുതാന്‍ തുടങ്ങി…

ഇണപ്രാവുകളെ പോലെ വേര്‍പിരിയാനാവാത്ത വിധം പ്രണയിച്ചിട്ടും ഞങ്ങളെ തെറ്റിച്ചത് എന്താണ്…? എന്‍റെ ആത്മഹത്യയിലേക്ക് വഴിയൊരുക്കാന്‍ കാരണമാകുന്ന എന്തായിരുന്നു സംഭവിച്ചത്…..? അനിത ആ ദിവസത്തെ പറ്റി ഓര്‍ക്കാന്‍ ശ്രമിച്ചു.

ഞങ്ങള്‍ തമ്മില്‍ കാണാന്‍ തീരുമാനിച്ച ദിവസം. എക്സാം ദിവസം കണ്ടതില്‍ പിന്നെ ഇത് വരെ കണ്ടിട്ടില്ലാ. രണ്ടു പേരുടെയും മനസ്സില്‍ സന്തോഷവും അതുലപരി ആശങ്കയും ഉണ്ടായിരുന്നു. പറഞ്ഞ സമയത്ത് തന്നെ ഞാന്‍ സ്ഥലത്ത് എത്തി. കുറച്ചു നേരമായി ഞാന്‍ കാത്തു നില്‍ക്കുന്നു. ഷഫീക്കിനെ കാണുന്നില്ല. ഫോണില്‍ വിളിച്ചു. റിംഗ് ചെയ്യുന്നുണ്ട്, എടുക്കുന്നില്ല, കുറച്ചു ടെന്‍ഷന്‍ ആയി. ഷഫീക്ക് വരാതിരിക്കുമോ…..?

പരഭ്രമിച്ചു നിന്നിരുന്ന എന്‍റെ മുന്നിലേക്ക്‌ വെളുത്ത ഒരു സ്വിഫ്റ്റ്‌ കാര്‍ വന്നു നിന്നു. ഗ്ലാസ്‌ ചെറുതായൊന്നു താഴ്ത്തി, ഷഫീക്കാണ്. കാറില്‍ വന്നു കയറുവാന്‍ അവന്‍ കണ്ണ് കൊണ്ട് കാണിച്ചു. പരിചയക്കാര്‍ ആരും കാണല്ലേ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു കൊണ്ട് ഞാന്‍ കാറില്‍ ചെന്ന് കയറി. ഒരു വെളുത്ത ഷര്‍ട്ടും നീല ജീന്‍സും കൂടെ ഒരു കൂളിംഗ് ഗ്ലാസും കൂടി വച്ചിരുന്ന ഷഫീക്ക്അന്ന് കണ്ടതിലും സുന്ദരനായിരിക്കുന്നു. കാര്‍ ഓടിത്തുടങ്ങി. ഞങ്ങള്‍ പഴയ കാര്യങ്ങള്‍ ഓരോന്നായി പറഞ്ഞിരുന്നു. കാര്‍ ഏതെല്ലാമോ ഇടവഴികളിലൂടെ പോകുന്നുണ്ട്.

ഞാന്‍ ചോദിച്ചു “ ഷഫീക്, നമ്മള്‍ എങ്ങോട്ടാണ് പോകുന്നത് ”

“എന്‍റെ ഒരു കസിന്റെ വീട് ഉണ്ട് ഇവിടെ, അവിടെ ആരും ഇല്ല., അവിടെ പോയിരുന്നു കുറച്ചു നേരം സംസാരിച്ചിരിക്കാം, അല്ലാതെ കോഫി ഷോപ്പിലോ മറ്റോ പോയാല്‍ ആരേലും കാണും, പിന്നെ ടൌണ്‍ വഴി ഇങ്ങനെ കാറിലും ഒരുപാട് നടന്നാലും ശരി ആകില്ല.” ഷഫീക്ക്‌ പറഞ്ഞു.

“പക്ഷെ ഷഫീക്ക് , അധിക നേരം പറ്റില്ലാ..എന്‍റെ വീട്ടില്‍ അന്വേഷിക്കും. ഇപ്പോതന്നെ ഒരുപാട് കള്ളം പറഞ്ഞിട്ടാണ് ഞാന്‍ ഇറങ്ങിത്”

“ഓക്കേ,,,പെട്ടന്ന് പോകാം അനിത”

ടൌണില്‍ നിന്നും അല്പം ഉള്ളിലേക്ക് മാറിയുള്ള ഒരു വീടിനു മുന്നില്‍ കാര്‍ നിര്‍ത്തി..

ഷെഫീക്ക് പറഞ്ഞു “ അനിത വെയിറ്റ്..ആരേലും ഉണ്ടോ എന്ന് ഞാനൊന്ന് നോക്കട്ടെ.” ചുറ്റിലും ആരും തന്നെ ഇല്ലെന്നു മനസ്സിലാക്കിയ ഷഫീക്ക് എന്നോട് ഇറങ്ങി വരാന്‍ പറഞ്ഞു.

ഞങ്ങള്‍ വീടിനകത്ത് കയറി…..

ആദ്യമായി ആണ് ഞാന്‍ ഷഫീക്കിന്റെ ഇത്ര അടുത്ത് നില്‍ക്കുന്നത്. ആ തോളില്‍ ഒന്ന് ചാരിയിരിക്കാന്‍ എന്‍റെ മനസ്സ് കൊതിച്ചു..

“അനിതാ, വരൂ..ഇവിടെ ഇരുന്നു സംസാരിക്കാം.”

ഷഫീക് എന്നെ അവിടത്തെ ബെഡ്‌റൂമിലേക്ക് ക്ഷണിച്ചു. തെല്ലു പോലും ഭയമില്ലാതെ ഞാന്‍ അങ്ങോട് ചെന്നു..

സംസാരിച്ചിരുന്ന ഞങ്ങള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞതറിഞ്ഞില്ലാ.

ഞാന്‍ മനസ്സില്‍ ഓര്‍ത്തു “ ഈ ഷെഫീക്ക് എന്താ ഇങ്ങനെ , എന്നെ ഒന്ന് തൊടണം എന്ന് പോലും ഇല്ലേ ഇവന്” എനിക്കാണേല്‍ ഷഫീക്കിനെ ഒന്ന് തൊടാന്‍ ആ മാറില്‍ ഒന്ന് ചാഞ്ഞുറങ്ങാന്‍ അടങ്ങാത്ത ആഗ്രഹം ഉണ്ട്.

“ഷെഫീക്ക്, നിന്റെ കൈകളില്‍ എനിക്കൊന്നു തൊടണം ?”

“വേണ്ട, അനിത നമ്മള്‍ രണ്ടുപേര്‍ മാത്രമുള്ള ഈ സമയത്ത് നമുക്കങ്ങനെ തോന്നുന്നത് ശരിയല്ല, പിന്നെ എല്ലാം നമുക്ക് കല്യാണം കഴിഞ്ഞിട്ടാകാമല്ലോ…” ഒരു ചെറു പുഞ്ചിരിയോടെ ഷഫീക്ക് പറഞ്ഞു.

എന്‍റെ മുഖം അല്‍പ്പം ഒന്ന് വാടിയത് മനസ്സിലാക്കിയിട്ടാകണം ഷെഫീക്ക് എന്‍റെ വിരലുകള്‍ അവന്‍റെ ചുണ്ടോടു ചേര്‍ത്തു. ആദ്യമായാണ് അവന്‍ എന്നെ സ്പര്‍ശിക്കുന്നത്. ഞാന്‍ അവന്‍റെ മാറിലേക്ക് ചാഞ്ഞു കിടന്നു. അവന്‍റെ കവിളില്‍ ഞാന്‍ ചുണ്ടുകള്‍ പതിയെ മുട്ടിച്ചു….

ഷെഫീക്ക്, ഐ ലൈവ് യു”

“ലവ് യു ടൂ അനിത”

ഇരുവരും ആലിംഗനത്തില്‍ നിന്നും വിമുക്തരാകാതെ തന്നെ ബെഡ്ഡിലേക്ക് ചാഞ്ഞു…..

മനസ്സും ശരീരവും ഒന്നാകുന്ന നിമിഷങ്ങള്‍….

സമയം മൂന്നു മണി കഴിഞ്ഞിരിക്കുന്നു. “അനിത നമുക്ക് പോകണ്ടേ..?”

“എനിക്കെന്നും നിന്റെ ദേഹത്ത് ഇങ്ങനെ തലവച്ച് കിടന്നാല്‍ മതി” എഴുനെല്‍ക്കാന്‍ കൂട്ടാക്കാതെ അനിത പറഞ്ഞു.

“അനിത, നമ്മള്‍ ഈ ചെയ്തത് ശരിയാണോ ?”

“ഷഫീക്ക്‌, എന്തൊക്കെ പ്രശ്നങ്ങള്‍ വന്നാലും ജീവിതത്തില്‍ നമ്മള്‍ ഒരുമിക്കാന്‍ തീരുമാനിച്ചവരല്ലേ.. പിന്നെന്താ ..”

“അല്ലാ, അന്നാലും കല്യാണത്തിന് മുമ്പ്‌ ഇങ്ങനൊക്കെ…?”

“ഇല്ലാ, കുട്ടാ,,,ഒന്നുമില്ല….”

അരമണിക്കൂറിനു ശേഷം ഞങ്ങള്‍ അവിടന്ന് തിരിച്ചു. ബസ്‌സ്റ്റോപ്പില്‍ ഇറങ്ങുന്നതിനു മുമ്പേ ഷഫീക്കിന്റെ കവിളില്‍ ഞാന്‍ ഒരു ചുംബനം നല്‍കിരുന്നു.

രാത്രി ഫോണ്‍ വിളിക്കുന്നതിനിടെ ഞാന്‍ അല്പം മൂഡ്‌ ഓഫ്‌ ആണെന്ന് ഷഫീക്ക് മനസ്സിലാക്കി.

എന്താ അനിത എന്ത് പറ്റി..?”

“നത്തിംഗ് ഡാ”

“ഇല്ല എന്തോ ഉണ്ട്.. എന്തായാലും നിനക്ക് എന്നോട് പറയാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ…പറയു അനിത..”

“അത്…ഷെഫീക്ക്, ഇത്ര നാളത്തെ നമ്മുടെ പ്രണയത്തില്‍ നീ എന്നോട് നൂറു ശതമാനം ആത്മാര്‍ഥത പുലര്‍ത്തിയിരുന്നോ..?”

“എന്താ അനിതാ,,ഇപ്പോള്‍ ഇങ്ങനെ ചോദിക്കാന്‍, നിനക്കറിയില്ലേ എന്നെ..ഞാന്‍ പൂര്‍ണ്ണമായും ആത്മാര്‍ത്ഥതയോടെയാണ്  നിന്നെ പ്രണയിച്ചത്…”

“ഷെഫീക്ക്, നീ എന്നോട് ക്ഷമിക്കണം..എനിക്കതിനു കഴിഞ്ഞില്ല…പലതും നിന്നില്‍ നിന്നും ഒളിപ്പിക്കേണ്ടി വന്നു.”

ഷഫീക്കിനു തന്റെ കാതുകളെ വിശ്വസിക്കാനായില്ലാ. താന്‍ ഇത്ര നാളും തന്റെ ജീവനേക്കാള്‍ പ്രണയിച്ച അനിത എന്താണ് പറയുന്നതെന്ന് അവനു മനസ്സിലാകുന്നില്ല…

“ഇനിയും എല്ലാം പറയാതിരുന്നാല്‍ അത് ഞാന്‍ നിന്നോടു ചെയ്യുന്ന ഏറ്റവും വല്യ തെറ്റായിരിക്കും… ഷഫീക്ക് നീയുമായി സ്നേഹത്തിലാകുന്നതിനു മുമ്പ്‌ ഞാനൊരാളുമായി ഇഷ്ട്ടത്തിലായിരുന്നു. അനസ്‌ , അതാണവന്റെ പേര്. ഹൈസ്കൂള്‍ മുതല്‍ ഞങ്ങള്‍ ഒരുമിച്ചു പഠിച്ചവരാണ്, എപ്പോഴോ ഞങ്ങള്‍ ഇഷ്ട്ടത്തിലായി, വേര്‍പിരിയാന്‍ കഴിയാത്ത വിധം അടുത്തും പോയി. പക്ഷെ എല്ലാം തകര്‍ത്തെറിയാന്‍ പാകത്തിനുള്ള തെറ്റിദ്ധാരണകള്‍ ഞങ്ങളെ അകറ്റി…പക്ഷെ…അത്….”

“പറ അനിതാ..”

“പക്ഷെ ഷഫീക്ക്, നിന്നിലും മുമ്പ്‌ ഞാന്‍,…. ഞാന്‍ അവനുമായി ശരീരം പങ്കു വച്ചിട്ടുണ്ടായിരുന്നു”

മനസ്സില്‍ ഒരു വെള്ളിടി വെട്ടിയത് പോലെയായിരുന്നു ഷഫീക്കിനത്. ഭൂമി പിളര്‍ന്നു രണ്ടായി തന്നെയും വിഴുങ്ങി പോയിരുന്നെങ്കില്‍ എന്ന് ഷഫീക്ക് ആഗ്രഹിചു പോയി.

“ അനിത.. ഇതായിരുന്നില്ലാ ഞാന്‍ നിന്നില്‍ നിന്നും ആഗ്രഹിച്ചത്‌, വേറൊരുവനുമായി ശരീരം പങ്കിട്ട നീ എന്തിനു എന്നെയും കൂടി ആ നീചമായ പ്രവര്‍ത്തിക്കു പ്രേരിപ്പിച്ചു. എനിക്കിനി നിന്നെ സ്വീകരിക്കാന്‍ ആകില്ലാ, ശരീരസുഖം മാത്രമായിരുന്നോ നീ ആഗ്രഹിച്ചത്.?”

ഷഫീക്ക് പൊട്ടിക്കരയുകയായിരുന്നു, അവനു താങ്ങാവുന്നതിലും അതികം ആയിരുന്നു അതെല്ലാം. താന്‍ എന്തിനു ജീവിച്ചിരിക്കണം എന്ന് വരെ ഷഫീക്ക് ആലോചിച്ചു. ഫോണ്‍ ഷഫീക്കറിയാതെ അവന്‍റെ കയ്യില്‍ നിന്നും താഴെ വീണു പോയി. അപ്പോഴും ഫോണിന്റെ മറ്റേ അറ്റത്ത് നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു അനിത.

കയ്യിലിരുന്ന വിഷക്കുപ്പിയില്‍ നിന്നും അല്‍പ്പം വിഷം അവള്‍ നാവിന്‍തുമ്പിലേക്ക് ചാടിച്ചിട്ടു ഒന്ന് കൂടെ എഴുതി..

“എന്‍റെ ഷെഫീക്കിനെ ചതിച്ച എനിക്കിനി ജീവിച്ചിരിക്കാന്‍ കഴിയില്ലാ..ഞാന്‍ പോകുന്നു..അടുത്ത ജന്മത്തിലെങ്കിലും, ഞാന്‍ ജീവന് തുല്യം സ്നേഹിച്ചവനുമായി ജീവിക്കാന്‍ ”

 

 

 

 

 

 

 

Advertisements
 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

 
%d bloggers like this: