RSS

പറയാതെ അറിഞ്ഞ പ്രണയം

30 Jan
 
                          രാത്രി കാലങ്ങളില്‍ ഫേസ്ബുക്ക് തുറന്നു, പച്ച ലൈറ്റും തെളിച്ചിട്ടു ആര്‍ക്കോ വേണ്ടി ഞാന്‍ കാത്തിരിക്കാരുണ്ടായിരുന്നു. എനിക്കായ് സൃഷ്‌ടിച്ച പെണ്ണിനും കാണില്ലേ ഒരു ഫേസ്ബുക്ക് അക്കൗണ്ട്‌..? ആ പ്രതീക്ഷയില്‍ ആണ് രാപകലില്ലാതെ ഉള്ള എന്റെ ഈ കാത്തിരിപ്പ്‌. അങ്ങനെ എന്റെ പെണ്ണിനെയും സ്വപ്നം കണ്ടു കൊണ്ട് ഇരിക്കുമ്പോള്‍ ഒരു നോട്ടിഫിക്കേഷന്‍ വന്നു കിടക്കുന്നത് കണ്ടു, നോക്കിയപ്പോള്‍ മനസ്സിലായി എപ്പോളോ ഫ്രണ്ട് റിക്വസ്റ്റ് കൊടുത്ത ഒരു പെണ്‍കുട്ടി അതു അക്സപ്റ്റ്‌ ചെയ്തിരിക്കുന്നു. ആ വ്യ്കിയ രാത്രിയില്‍ എന്റെ ഓണ്‍ലൈന്‍ ലിസ്റ്റില്‍ ഉള്ള ഏക പെണ്‍തരി ഇപ്പോള്‍ അവളാണ്. ഒരു ഹായ് പറയുന്നതില്‍ തെറ്റില്ല എന്ന് തോന്നിയ  ഞാന്‍ ഒരു ഹായ് പറഞ്ഞു. കുറച്ചു കഴിഞ്ഞിട്ടാണ് എങ്കിലും തിരിച്ചും കിട്ടി ഒരു ഹായ്.. അവളുടെ ആ ഹായ് പിന്നീടുള്ള യാത്രയിലേക്ക് എനിക്കുള്ള ഒരു ചവിട്ടുപടി ആയിരുന്നു. അതില്‍ ചവിട്ടി ഞാന്‍ മെല്ലെ മെല്ലെ കയറി….ശ്രദ്ധയോടെ.. അങ്ങനെ ഓരോന്നും പറഞ്ഞിരുന്ന ഞങ്ങള്‍ ആ ഒറ്റ ദിവസം കൊണ്ട് തന്നെ നല്ല സുഹൃത്തുക്കള്‍ ആയി. സ്വന്തം കാര്യങ്ങളും പഠന കാര്യങ്ങളും കുടുംബ കാര്യങ്ങളും അങ്ങനെ എല്ലാം ആ രാത്രിയുടെ നിശബ്ദതയില്‍ ഞങ്ങള്‍ പങ്കുവച്ചു. അങ്ങനെ ആറു മണിക്കൂറോളം പിന്നിട്ടത്  ഞങ്ങളിരുവരും അറിയുന്നത് തന്നെ സൂര്യപ്രകാശം ജനലിലൂടെ വന്നടിച്ചപ്പോള്‍ മാത്രമായിരുന്നു. അപ്പോളും പരസ്പരം പറയാന്‍ പിന്നെയും ഉണ്ടായിരുന്നു ഒരുപാട് കാര്യങ്ങള്‍.
 
                    കുറച്ചു ദിവസങ്ങള്‍ ഇങ്ങനെ രാപകലില്ലാതെ ചാറ്റ് ചെയ്തത് കൊണ്ട് തന്നെ എന്റെ മനസ്സില്‍ ഒരു ചാഞ്ചാട്ടം. എന്ത് കൊണ്ട് ഈ കുട്ടിയെ ഒന്ന് പ്രോപോസ് ചെയ്തു കൂടാ. അവളുടെ പ്രതികരണം എന്തായിരിക്കും എന്നൊന്നും ഞാന്‍ ചിന്തിച്ചില്ലാ. നേരിട്ട് പ്രോപോസ് ചെയ്യാന്‍ അല്ലെ ചമ്മല്‍. ചാറ്റിലൂടെ എന്തും പറയാമല്ലോ. അങ്ങനെ ഒരു നാള്‍ ഞാന്‍ അവളോട്‌ പറഞ്ഞു, “ഞാന്‍ നിന്നെ പ്രേമിച്ചോട്ടെ..? തമാശക്കല്ലാ, കാര്യമായിട്ട് തന്നെ പറയുന്നതാ”. അല്‍പ നേരത്തേക്ക് പിന്നെ റിപ്ലേ ഒന്നും കണ്ടില്ല, മനസ്സില്‍ ചെറിയ ഒരു ടെന്‍ഷന്‍. ഉണ്ടായിരുന്ന ഫ്രണ്ട്ഷിപ്പ്‌ കൂടെ പോകുമോ…?. കുറച്ചു നേരത്തെ മൂകതക്ക് ശേഷം അവള്‍ എന്തോ റിപ്ലേ ചെയ്യാന്‍ തുടങ്ങുകയാണ്. പക്ഷെ അവളതു മുഴുവനാക്കുന്നില്ലാ. മുറിഞ്ഞ കുറച്ചു വേര്‍ഡുകള്‍ ആണ് എനിക്ക് കിട്ടിയ റിപ്ലേ. അപ്രതീക്ഷിതമായ എന്റെ ആ വാക്കുകള്‍ക്കു മുന്നില്‍ അവള്‍ ശരിച്ചും പേടിച്ചു എന്ന് തന്നെ പറയാം. എന്ത് പറയണം എന്നറിയാതെ അവള്‍ നിന്ന് പരുങ്ങുകയാണ്. അവസാനം അവള്‍ പറഞ്ഞു… “ എടാ എനിക്കും നിന്നെ ഇഷ്ടമാണ്, പക്ഷെ അതൊരികളും ഒരു പ്രണയത്തിന്റെ പാതയില്‍ അല്ല അല്പം വിഷമം വന്നെങ്കിലും അല്പം പ്രതീക്ഷയും നല്‍കുന്നതായിരുന്നു ആ വാക്കുകള്‍.
 
                 അവളെ ഇപ്പോള്‍ ഓണ്‍ലൈന്‍ കാണാറില്ല, എന്തോ പറ്റിയിട്ടുണ്ട്. എന്നെ മനപ്പൂര്‍വ്വം ഒഴിവാക്കാന്‍ വേണ്ടി ആയിരിക്കുമോ ഓണ്‍ലൈന്‍ വരാത്തത്.? അതോ അവള്‍ മുമ്പ്‌ ആരെങ്കിലും ആയി ഇഷ്ട്ടത്തിലയിരുന്നിരിക്കും, അത് എന്നോട് പറയാന്‍ ഉള്ള ബുദ്ധിമുട്ട് കൊണ്ടാകും ഈ ഒളിച്ചിരിക്കല്‍ . ഈ വക ചിന്തകള്‍ എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു. ദിവസങ്ങള്‍ പലതും കഴിഞ്ഞു, അവളെ വല്ലാതെ മിസ്സ്‌ ചെയ്തു തുടങ്ങി. കോണ്ടാക്റ്റ് ചെയ്യാന്‍ ഒരു മൊബൈല്‍ നമ്പര്‍ പോലും ഞാന്‍ മേടിച്ച്ചിട്ടില്ലാ ഞാന്‍. അങ്ങിനെ ചാറ്റിങ്ങിലൂടെ വന്ന എന്റെ പെണ്ണ് എന്ന് ഞാന്‍ തെറ്റിദ്ധരിച്ച അവള്‍ എന്നില്‍ നിന്നും മറഞ്ഞു.
 
                   ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പഴയ പോലായി. പാതിരാത്രി പച്ച ലൈറ്റും തെളിച്ചു പെണ്‍കുട്ടികള്‍ ഓണ്‍ലൈന്‍ വരുന്നതും നോക്കി ഇരിക്കുന്ന ആ പഴയ ആള്‍. അങ്ങിനെ ഇരിക്കെ ഒരു ദിവസം, ഏകദേശം ഒരു മൂന്നു മാസങ്ങള്‍ക്ക് ശേഷം മെയില്‍ ചെക്ക്‌ ചെയ്യുന്നതിനിടെ ഞാന്‍ അത് കണ്ടു. ആ പഴയ കൂട്ടുകാരിയുടെ ഒരു മെയില്‍. ഇത്ര നാള്‍ ഓണ്‍ലൈന്‍ വരാത്തതിന് കുറെ മുടന്തന്‍ ന്യായങ്ങള്‍. ആരു കേട്ടാലും വിശ്വസിക്കാന്‍ അല്പം പാട് പെടുന്ന തരത്തില്‍ ഉള്ളവ. എന്നിട്ടും ഞാന്‍ അതെല്ലാം വിശ്വസിച്ചു. ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാകില്ല എന്ന് അവള്‍ വാക്കും തന്നു. അങ്ങനെ മൂന്നു മാസങ്ങള്‍ക്ക് മുമ്പ്‌ നിര്ത്തിയതെല്ലാം വീണ്ടും തുടങ്ങാന്‍ എനിക്ക് അവസരം ലഭിച്ചിരിക്കുകയാണ്. പണ്ട് നിര്‍ത്തിയ അതെ സ്ഥലത്ത് നിന്ന് തന്നെ ഞാന്‍ തുടങ്ങി.
 
                    ഇത്തവണ അവളുടെ മൊബൈല്‍ നമ്പര്‍ മേടിക്കാന്‍ ഞാന്‍ മറന്നില്ല. അങ്ങിനെ ചാറ്റിങ്ങിലും  അപ്പുറത്തേക്ക് ഒരു ബന്ധം വളരുകയാണ്. ഞങ്ങള്‍ പോലും അറിയാതെ. ഞാന്‍ പലപ്പോഴും അവളോട്‌ ചോദിച്ചു     “ അന്ന് ഞാന്‍ പ്രോപോസ് ചെയതത്തിന്റെ റിപ്ലേ ഒന്നും നീ തന്നില്ലല്ലോ ഇത് വരെ…..? എന്ത്യേ .. ” എന്തൊക്കൊയോ അര്‍ഥം വച്ച് അവള്‍ പറയുന്നുണ്ട് എങ്കിലു വ്യക്തമായി ഒരു മറുപടി തരുവാന്‍ അവള്‍ തയ്യാറാകുന്നില്ല. ഞാന്‍ ആണെങ്കില്‍ ഒരു മറുപടിക്കായി കാത്തിരിക്കുകയാണ് താനും. ഒരിക്കല്‍ ഞാന്‍ അവളോട് പറഞ്ഞു.  “ എനിക്ക് വ്യക്തമായ ഒരു ഉത്തരം ഇന്ന് കിട്ടണം, നീ എന്നെ പ്രേമിക്കുന്നുണ്ടോ ഇല്ലയോ…? ഇല്ല എന്നാണ് നീ പറയാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് പറഞ്ഞോളു.. എനിക്ക് വേറെ ആളെ നോക്കാമല്ലോ….”  ഇങ്ങനെ എങ്കിലും പറഞ്ഞാല്‍ അവളില്‍ നിന്നും ഒരു റിപ്ലേ കിട്ടും എന്നാ പ്രതീക്ഷയില്‍ ആണ് ഞാന്‍ ഇതെല്ലാം പറഞ്ഞത്. പക്ഷെ അത് അവളെ അല്പം വേദനിപ്പിക്കുന്നതായിരുന്നു. അവള്‍ പറഞ്ഞു “ അത്രയ്ക്ക് ധൃതി ആണേല്‍ നീ പോയി വേറെ ആളെ നോക്കിക്കോ…”. അവള്‍ക്കു എന്നോട് അവള്‍ തന്നെ അറിയാതെ ഉണ്ടായി വന്നു കൊണ്ടിരുന്ന ഇഷ്ടത്തെ ഞാനായിട്ട് തന്നെ തല്ലി കെടുത്തുന്ന രീതിയില്‍ ഉള്ളവയായിരുന്നു എന്റെ പെരുമാറ്റം എന്ന് ഞാന്‍ മനസ്സിലാക്കി.
 
                        എന്തോ ഒരു ഇത് അവള്‍ക്കെന്നോടുണ്ട്. അതെനിക്കു നിരന്തരമായുള്ള ചാറ്റില്‍ നിന്നും ഫോണ്‍ കോളുകളില്‍ നിന്നും മനസ്സിലാക്കി എടുക്കാന്‍ കഴിഞ്ഞു. പക്ഷെ ഒന്നും തുറന്നു സമ്മതിക്കാന്‍ അവള്‍ ഇപ്പോളും തയാറായിരുന്നില്ലാ. അവളും ആയി ഉള്ള ചാറ്റ് ഹിസ്റ്ററി വീണ്ടും വീണ്ടും വായിക്കലും കോളുകള്‍ റെക്കോര്‍ഡ്‌ ചെയ്തു കേള്‍ക്കലും എനിക്ക് എന്നും ഇഷ്ടമായിരുന്നു. എത്ര തവണ വായിച്ചതാണെങ്കിലും അതില്‍ എന്നും ഒരു  പുതുമ അനുഭവപ്പെട്ടിരുന്നു. പല ദിവസങ്ങളിലും ഞങ്ങളുടെ ഫോണ്‍ വിളി പ്രഭാതം വരെ നീണ്ടിരുന്നു. അങ്ങനെ രണ്ടു പേരും ഉറക്കം എന്ന പ്രതിഭാസം എന്താണെന്ന് തന്നെ മറന്നിരിക്കുകയാണ്. ഇതിനിടയില്‍ പലപ്പോഴും വഴക്കുണ്ടാക്കുക ഒരു പതിവായിരുന്നു. അതിനു പ്രത്യക കാരണവും ഉണ്ട്. പെട്ടന്ന് ബൈ പറഞ്ഞു ഫോണ്‍ വക്കുമ്പോള്‍ വല്ലാതെ മിസ്സ്‌ ചെയ്യും, അപ്പോള്‍ എന്തെങ്കിലും പറഞ്ഞു ഒന്ന് ഉടക്കിയിട്ടാണ് ഫോണ്‍ വിളി അവസാനിപ്പിക്കുന്നതെങ്കില്‍ അത്രയും പ്രോബ്ലം വരില്ല. എത്ര വിചിത്രമായ കാരണം അല്ലെ. അതായിരുന്നു ഞങ്ങള്‍. ഒരിക്കല്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞു വഴക്ക് ഉണ്ടാക്കിയാതാണ്, പക്ഷെ അല്പം കൂടി പോയി. അതിനു അവളില്‍ നിന്നും വന്ന മറുപടി ഒരു പൊട്ടിക്കരച്ചില്‍ മാത്രമായിരുന്നു. അപ്പോളാണ് അതെല്ലാം അത്ര മാത്രം വേദന അവളില്‍ ഉണ്ടാക്കി എന്നു ഞാന്‍ അറിഞ്ഞത്.
 
                          ആ രാത്രി ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു. പതിവ് പോലെ പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ തുടങ്ങിയ ഫോണ്‍ വിളി ആണ്. സമയം വെളുപ്പിന് അഞ്ചു മണി ആയിരുന്നു. പതിവ്പോലെ വഴക്കിട്ടു, പതിവിനു വിപരീതമായി അവളില്‍ നിന്നും കരച്ചില്‍. ആദ്യം വെറും കളി ആയി എടുത്ത ഞാന്‍ കാര്യങ്ങള്‍ കൈ വിട്ടു പോയി എന്ന് മനസ്സിലാക്കാന്‍ അല്പം വൈകി പോയിരുന്നു. അവള്‍ വിങ്ങി പൊട്ടി കരഞ്ഞു തുടങ്ങി, ഏകദേശം ഒരു മണിക്കൂറോളം. അന്ന് കരയുന്നതിനിടയില്‍ അവള്‍ പറഞ്ഞ ആ വാക്കുകള്‍ ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നുണ്ട്. “ ഡാ.. ആം നോട്ട് ജോക്കിംഗ്, ഐ കാന്‍റ് ബ്രീത്ത്‌..” അപ്പോള്‍ എന്തായിരുന്നു എന്റെ മനസ്സില്‍ എന്ന് എനിക്ക് തന്നെ അറിയില്ലാ. എല്ലാം തീര്‍ന്നു എന്ന് കരുതിയ നിമിഷങ്ങള്‍……..
 
                          ജീവിതം തന്നെ നശിപ്പിക്കും എന്ന് കരുതിയ ഈ സംഭവം ആയിരുന്നു ജീവിതത്തിനു വഴിത്തിരിവായത്. ഒന്ന് രണ്ടു ദിവസങ്ങള്‍ വേണ്ടി വന്നു എല്ലാം ഒന്ന് തണുക്കാന്‍. ഇത്രയൊക്കെ ഞാന്‍ വേദനിപ്പിച്ചിട്ടും അവള്‍ വീണ്ടും എന്നോട് കൂടാന്‍ വരണമെങ്കില്‍ എന്നോട് ശരിക്കും ഇഷ്ടം ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി.
 
അങ്ങനെ കാമുകിയുടെ ഇഷ്ടം അവള്‍ പറയാതെ തന്നെ ഞാന്‍ മനസ്സിലാകി. “അവളുടെ ഇഷ്ടം അവള്‍ പറയാതെ തന്നെ എന്നെ മനസ്സിലാക്കി തരണം ” ഇതായിരുന്നോ അവള്‍ ആഗ്രഹിച്ചത്‌.. ഇതിനായിരുന്നുവോ ഇത്ര നാളും എനിക്കൊരു റിപ്ലേ പോലും തരാതെ അവള്‍ ഒഴിഞ്ഞു മാറിയത്….
 
 “അവള്‍ പറയാതെ ഞാന്‍ മനസ്സിലാക്കിയ ഇഷ്ടം, ഞാന്‍ എപ്പോളും പറഞ്ഞു പറഞ്ഞു അവള്‍ അറിഞ്ഞ ആ ഇഷ്ടം…അത് ഇപ്പോളും ഒരു നിധി പോലെ ഞങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നു..ഒരുമിച്ചൊരു ജീവിതത്തിനായ്‌….”
Advertisements
 
 

2 responses to “പറയാതെ അറിഞ്ഞ പ്രണയം

 1. kuriakose sebastian

  February 1, 2012 at 8.24 p02

  എനിക്ക് ഇഷ്ട്ടമായി ഈ പ്രണയം ..!

   
  • kothiyan

   February 6, 2012 at 8.24 p02

   നന്ദി…

    

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

 
%d bloggers like this: