RSS

സാത്താന്‍

26 Nov

  സാത്താന്‍

 

ഇവിടെ കുറച്ചു പേരുടെ ഉള്ളിലെങ്കിലും സാത്താന്‍ ഉറങ്ങി കിടക്കുന്നുണ്ട് , ചിലര്‍ക്ക് അവനെ ഇഷ്ടമാണ്. ചിലര്‍ക്ക് വെറുപ്പും.. എന്തിനാണ് ഇവന്‍ ജനിച്ചത്‌?. ഇവനെ എന്തിനാണ് ഇങ്ങനെ വളര്‍ത്തുന്നത്?. ഇന്നലെയും സാത്താന്‍ എന്റെ മുന്നില്‍ വന്നു, അതും പാതിരാവില്‍. കൂര്‍ത്ത നഖങ്ങളും പല്ലുകളും ഉള്ള സാത്താനെ ആദ്യ നോട്ടത്തില്‍ തന്നെ  മനസ്സിലാക്കേണ്ടിയിരുന്നു, പക്ഷെ കഴിഞ്ഞില്ല.  അങ്ങനെ മനസ്സിലാക്കാന്‍ ഞാന്‍ അവനില്‍ ഒരുവന്‍ അല്ലല്ലോ… എങ്കിലും എന്നിലെ ചോരയും നീരും ഊറ്റുന്നതിനു മുമ്പേ ഞാന്‍ അവനെ തിരിച്ചറിഞ്ഞു…

 

സിനിമയിലും നാടകങ്ങളിലും മാത്രമായി കണ്ടു ശീലിച്ച ഈ സാത്താനെ ഇതു ആദ്യമായാണ് നേരിട്ട് കാണുന്നത്. സാത്താന്റെ കഥകളും നേരിട്ട് കണ്ടപ്പോള്‍ ഉണ്ടായ അനുഭവങ്ങളും പലരില്‍ നിന്നും ഞാന്‍ കേട്ടിട്ടുണ്ട്. ചില കഥകള്‍ നമ്മെ പേടിപ്പിക്കുന്നതും ചിലത് ചിരിപ്പിക്കുന്നതും മറ്റു ചിലത് നമ്മെ ചിന്തിപ്പിക്കുന്നതും ആണ്.

 

സമയം വെളുപ്പിന് മൂന്ന് മണി ആയിക്കാണും. ജീന്‍സും ഷര്‍ട്ടും ഇട്ട കട്ടി മീശ ഉള്ള തോളത്ത് ഒരു ബാഗും ഇട്ട സാത്താന്‍ എന്റെ അടുക്കലേക്ക് വന്നു. അവന്‍ എന്നോട് ചേര്‍ന്നിരുന്നു . അവനെ കണ്ടാല്‍ ഒരു സാത്താന്‍ ആണെന്ന് പറയുമോ….?  ഞാന്‍ ഓര്‍ക്കുന്നില്ലാ.. ആ മുഖം ഞാന്‍ മറന്നു.. ഏതായാലും അവന്‍ സാത്താന്‍ ആണെന്ന് ഞാന്‍ മനസിലാക്കിയത് കുറച്ചു കഴിഞ്ഞാണ്.. സാത്താന്‍ എന്റെ അടുത്ത് വന്നിരുന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന വെളിച്ച ക്രമേണ കുറയുന്നതായി തോന്നി. അതെ..വെളിച്ചം കുറയുകയാണ്..,നിമിഷങ്ങള്‍ക്കകം അവിടെ എങ്ങും ഇരുട്ട് പടര്‍ന്നു. ആ ഇരുട്ടിന്റെ മറവില്‍ അവനു കൂര്‍ത്ത നഖങ്ങളും പല്ലുകളും ഉണ്ടോ എന്നും പോലും ഞാന്‍ കണ്ടില്ലാ. ……ഞാനും സാത്താനും പായുകയാണ് .ശര വേഗത്തില്‍…. ഞങ്ങള്‍ ഒറ്റയ്ക്കല്ല..കൂടെ പലരും ഉണ്ട്….എങ്കിലും സാത്താന്‍ ആദ്യം ആക്രമിച്ചത് എന്നെ ആയിരുന്നു. അടുത്തിരിക്കുന്നത് സാത്താന്‍ ആണെന്ന് അറിയാതെ ഇടയ്ക്കു എപ്പോളോ എന്റെ കണ്ണുകള്‍ അടഞ്ഞു പോയി…ഞാന്‍ ഉറക്കത്തിലേക്ക് വീണു.. ഞാന്‍ ഉറങ്ങി എന്നറിഞ്ഞ സാത്താന് സന്തോഷമായി..അതെ ഇതായിരുന്നിരിക്കണം അവന്‍ കാത്തിരുന്ന ആ നിമിഷം…. സാത്താന്റെ പല്ലുകള്‍ പതിയെ പുറത്തു വന്നു..നഖങ്ങള്‍ നീണ്ടു വന്നു.. അവന്‍ പതിയെ മനുഷ്യന്റെ ചോരയും നീരും ഊറ്റുന്ന ഒരു ഭീകര സത്വം ആയി മാറുകയായിരുന്നു. ഇതൊന്നും അറിയാതെ ഞാന്‍ സാത്താന്റെ അടുത്ത് തന്നെ ഇരുന്നു ഉറങ്ങുകയാണ്….

ഉറങ്ങികൊണ്ടിരുന്ന എന്നില്‍ എന്തോ ഒരു ചലനം. ഞാന്‍ അറിയാതെ എന്നില്‍ എന്തോ ഒന്ന് സംഭവിക്കാന്‍ പോകുകയാണ്….

അതെ, അവനിലെ സാത്താനെ ഞാന്‍ തിരിച്ചറിഞ്ഞു….ശരിക്കും സാത്താന്‍

സാത്താന്റെ പല്ലുകളും നഖങ്ങളും എന്നിലേക്ക് ആഴ്ന്നിറങ്ങാന്‍ പോകുകയാണ്..ആ നിമിഷം ഞാന്‍ ഉറക്കത്തില്‍ നിന്നും എഴുനേറ്റു..അപ്പോള്‍ ഞാന്‍ കണ്ടത് ദ്രംഷ്ടകള്‍ നീട്ടി എന്നിലെ ചോര ഊറ്റിക്കുടിക്കാന്‍ നില്ക്കുന്ന ഒരു ഭീകര സത്വത്തെയാണ്.. സാത്താന്‍ എന്നെ കടന്നു പിടിച്ചു.അവന്റെ  ഇരു കായ്കളും എന്റെ ദേഹത്താണ്…ഞാന്‍ അവനെ തടഞ്ഞു..അവന്റെ കൈകള്‍ എന്റെതിനെകാളും ശക്തി ഉള്ളവയായിരുന്നു. അവനെ കീഴ്പെടുത്താന്‍ ഞാന്‍ കഴ്ടപ്പെടുകയാണ്…..

മല്പ്പിടുത്തത്തിനിടക്ക്

സാത്താന്‍ : എന്റെ കൂടെ വരൂ…ഞാന്‍ നിന്നെ രക്ഷിക്കാം..

ഞാന്‍    : വേണ്ട സാത്താനേ..എനിക്ക് നിന്റെ കൂടെ വരാന്‍ പറ്റില്ല….

സാത്താന്‍ : വരൂ…എന്റെ കൂടെ .. യഥാര്‍ത്ഥ ജീവിതസുഖം എന്തെന്ന് ഞാന്‍

നിനക്ക് കാണിച്ചു തരാം…

ഞാന്‍    : സാത്താനേ ….നീ പോ….ദൂരെ പോ..എനിക്കാകില്ല നിന്റെ കൂടെ

വരാന്‍……

അവസാനം ഒരു ഇരയെ നഷ്ടപെട്ട ദുഃഖത്തില്‍ സാത്താന്‍ എന്റെ അടുത്ത് നിന്ന് പോയി…പിന്നെയും അവന്‍ അവിടെയെല്ലാം കറങ്ങി നടന്നു. പുതിയ ഇരക്കായുള്ള തിരച്ചില്‍.. അപ്പോളും അവന്റെ ആ വൃത്തികെട്ട ആ പല്ലുകളും കണ്ണുകളും എന്നിലേക്ക് വരുന്നത് പോലെ എനിക്ക് തോന്നി..എനിക്ക് പേടി തോന്നി. അവനു മുഖം കൊടുക്കുവാനുള്ള  പേടി കൊണ്ട് ഞാന്‍ പതിയെ ഉറങ്ങുനത് പോലെ അഭിനയിച്ചു.

സമയം പിന്നെയും കഴിഞ്ഞു. തുടര്‍ച്ചയായുള്ള യാത്രക്ഷീണം കൊണ്ട് ഞാന്‍ അറിയാതെ ഉറങ്ങി പോയി.. ആരുടെയൊക്കെയോ വര്‍ത്തമാനം കേട്ടാണ് ഞാന്‍ എണീറ്റത്.. നേരം പരപര വെളുത്തു. ബസ്‌ ഒരു സ്റ്റോപ്പില്‍ നിര്‍ത്തിയിരിക്കുകയാണ്. ആളുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നു…ഞാന്‍ ബസ്സിന്റെ പുറകിലേക്ക് തിരിഞ്ഞു നോക്കി. സാത്താന് വേണ്ടി ഉള്ള നോട്ടമായിരുന്നു അത്.. അവനെ അവിടെ എങ്ങും കാണുന്നില്ല..ഞാന്‍ ഒന്നുകൂടെ ആകെ നോക്കി…ഇല്ലാ..അവിടെ ഇല്ല. അവന്‍ പോയിക്കഴിഞ്ഞിരിക്കുന്നു.  വെളിച്ചം വീണു തുടങ്ങിയല്ലോ, അതാകും…സാത്താന്‍ പോയിക്കാണും. …

ഡബിള്‍ ബെല്‍ അടിച്ചു. ബസ്‌ വീണ്ടും ചലിച്ചു തുടങ്ങി. വിന്‍ഡോ സൈഡില്‍ ഇരുന്ന ഞാന്‍ വെറുതെ പുറത്തേക്കു നോക്കി……അതാ….അതാ  നില്‍ക്കുന്നു സാത്താന്‍ …റോഡരികില്‍ ചിരിച്ചു കൊണ്ട്… ആ സ്വവര്‍ഗരതിക്കാരനായ മനുഷ്യന്‍ (സാത്താന്‍)  ആ സ്റ്റോപ്പില്‍ ഇറങ്ങിയിരുന്നു… അവന്‍ എന്നെ കണ്ടു….ഞാന്‍ അവനെയും….ഞാന്‍ എന്റെ കണ്ണുകളെ ഇറുക്കി അടച്ചു,,,,,,,,,,

 

Advertisements
 
 

4 responses to “സാത്താന്‍

 1. Siyad ct

  February 11, 2012 at 8.24 p02

  kalakki kuttaa..adipoli sathan 🙂

   
 2. aaggyy

  February 11, 2012 at 8.24 p02

  കണ്ണടച്ചതെന്തായാലും നന്നായി.

   
  • kothiyan

   February 11, 2012 at 8.24 p02

   കണ്ണില്‍ തന്നെ ഇരുട്ട് കയറിപ്പോയതാ…

    

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

 
%d bloggers like this: