RSS

ലോ വേസ്റ്റ് /ലോക വേസ്റ്റ്

23 Jun

                                ലോ വേസ്റ്റ് പാന്റ്  എന്നാല്‍ …

ആണിനും പെണ്ണിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നു തന്നെ ഈ ലോ വെയ്സ്റ്റ്‌ പാന്റ് , എങ്കിലും കുറച്ചൊക്കെ മര്യാദയോടെ വേണ്ടേ ഇതൊക്കെ ഉപയോഗിക്കാന്‍. 

ചുമ്മാ ഒരു  പാന്റും വലിച്ചു കേറ്റി അത് കുറച്ചു  താഴേക്കും ചാടിച്ചിട്ടാല്‍  അത് ലോ വെയ്സ്റ്റ്‌ ആകില്ലാ. അതിനു കുറച്ചു പണി ഒക്കെ  ഉണ്ട്. പാന്റ് നമ്മുടെ പൊക്കിള്‍ കുഴിയില്‍ നിന്നും 8 cm ( 3 inch) എങ്കിലും താഴെ ആയിരിക്കണം. അല്ലാതെ  എന്തേലും കാണിച്ചു വച്ചാ പോരാ.. ( ഈ പോലീസുകാര്‍ ഇതൊക്കെ സ്കെയ്ല്‍ വച്ച് അളന്നായിരിക്കും കണ്ടു പിടിക്കുന്നത്‌ ) 

ഈ ലോ വെയ്സ്റ്റ്‌ മറ്റു ഒന്ന് രണ്ടു പേരുകളില്‍ കൂടി അറിയപ്പെടുന്നുണ്ട്,  Lowcut Jeans, Hipsters, Hip huggers and Low riders.  ഈ വക പാന്‍റ് 1960 മുതല്‍ക്കെ ആളുകള്‍ ഉപയോഗിച്ച് വന്നു എങ്കിലും 1990, 2000 ഒക്കെ ആയപ്പോലെക്കും ഇത്  ലോക വെയ്സ്റ്റ്‌ ആയി മാറിതുടങ്ങിയിരുന്നു. ഈ പാന്റിന്റെ വളര്‍ച്ചക്ക് മുഖ്യ പങ്കു വഹിച്ച ഒരാളുണ്ട് ,Britney Spears. പുള്ളിക്കാരി അമേരിക്ക ഒട്ടാകെ ഉള്ള ആളുകളില്‍ ഇതൊരു ഫാഷന്‍ ആക്കി  മാറ്റിയെടുത്തു. പിന്ന്നെയും വര്‍ഷങ്ങള്‍  പലതും കഴിഞ്ഞാണ് ഈ അടിവസ്ത്ര പ്രദര്‍ശന പാന്റ് നമ്മുടെ നാട്ടില്‍ എത്തുന്നത്‌ .

Britney Spears

സാധാരണയായി ഒരു തയ്യല്‍ക്കാരന്‍ പാന്റ് തയ്ക്കുമ്പോള്‍ waist ഉം crotch ( കാലുകള്‍ രണ്ടും ശരീരത്തില്‍ ചേരുന്ന സ്ഥലം ) തമ്മിലുള്ള ദൂരം 30 cm (12 inch ) എന്ന അളവിലാണ്. എന്നാല്‍ ഈ ലോ വെയ്സ്റ്റ്‌ തയ്ക്കുമ്പോള്‍ ഈ പറഞ്ഞ ദൂരം നേരെ 20 cm (8 inch) ആക്കും. ചിലപ്പോള്‍ അത് 10 cm താഴെ വരെ ആക്കാറുണ്ട്. സാധാരണ ആയി ഇറുകി കിടക്കുന്ന തരത്തില്‍ ഉള്ള ലോ വെയ്സ്റ്റ്‌ ആണ് മുഖ്യമെങ്കിലും, ലൂസ് ആയിട്ടുള്ളവയും ഉപയോഗിക്കുന്നു.

സംഗതി കൊള്ളാമെങ്കിലും  പണി കിട്ടുന്നത് ഈ പാന്‍റും വലിച്ചു കേറ്റി വന്നിട്ട് എവടെയെങ്കിലും പോയി ഇരിക്കുകയോ കുനിയുകയോ ചെയ്യുമ്പോളാണ്. cleavage കാണുന്ന രീതിയില്‍ വരെ ആകും ഈ ഇരിപ്പും കുനിയലും.

                           

                                 THE WORST KIND OF CLEAVAGE

 
                          “നമ്മുടെ ഒക്കെ സംസ്കാരത്തിന് ചേരുന്നതിനും അപ്പുറത്തല്ലേ ഇതൊക്കെ..? “


എന്തൊകെ ഫാഷന്‍ ആണേലും ഇതിന്റെ ആരോഗ്യ പ്രശ്നങ്ങളെയും പറ്റി ചിന്തിക്കേണ്ട ഒന്നാണ്.തുടര്‍ച്ചയായ ലോ വെയ്സ്റ്റ്‌ പാന്റ് ഉപയോഗം  വഴി  HERNIA , HYDROCEOLE  ഇവ ഉണ്ടാകാന്‍ സാധ്യതയുണ്ടാത്രേ.ചുരുക്കി പറഞ്ഞാല്‍  “കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ മേടിക്കുന്ന അവസ്ഥ തന്നെ” 

 

“ഇരിക്കുമ്പോലും, കുനിയുംബോളും നഗ്നത മറക്കാനായി മുകളിലോട്ട് വലിച്ചു  കേറ്റണം, എന്തിനാ ഇത്ര കഷ്ട്ടപ്പാട്..?’

“ഫാഷന്‍ ഒക്കെ ആകാമെങ്കിലും അടിവസ്ത്രം കാണിക്കുന്ന രീതിയിലുള്ള ഈ ഓവര്‍ ഫാഷന്‍ നമുക്ക് ആവശ്യമാണോ…? “

               

 

                 ”  ലോ വെയ്സ്റ്റ്‌ അല്ലിത്, ലോക വെയ്സ്റ്റ്‌ തന്നെ “


 

 

 

 

Advertisements
 

9 responses to “ലോ വേസ്റ്റ് /ലോക വേസ്റ്റ്

 1. Rahesh Rajeev

  June 24, 2011 at 8.24 p06

  kollam…

   
 2. Amarnath Sankar

  June 24, 2011 at 8.24 p06

  നല്ല വീക്ഷണം.., അഭിനന്ദനങ്ങള്‍ !!
  ഓരോ വസ്തുവും.. വ്യക്തിയും.. പാലിക്കേണ്ടത് അവനവന്റെ ധര്‍മ്മം (സ്വധര്‍മ്മം ) ആണ് . എപ്പോള്‍ അത് അല്ലെങ്കില്‍ അയാള്‍ സ്വധര്‍മ്മം മറക്കുന്നുവോ .. അതിന് മൂല്ല്യ ച്യുതി സംഭവിക്കുന്നു ..

  ഒരു വസ്ത്രത്തിന്റെ അടിസ്ഥാന ധര്‍മ്മം നഗ്നത മറയ്ക്കുക എന്നതാണ് .. ആ ധര്‍മ്മം എപ്പോള്‍ ഒരു വസ്ത്രം ലഘിക്കുന്നോ അപ്പോള്‍ അതിന്‍റെ സാംസ്കാരികമായ മൂല്യവും ഇല്ലാതാവുന്നു .

   
 3. kothiyan

  June 24, 2011 at 8.24 p06

  താങ്ക്സ്

   
 4. sanish

  June 24, 2011 at 8.24 p06

  jaaaaaaaaaaaada

   
 5. കണ്ണൂരാന്‍

  June 24, 2011 at 8.24 p06

  സദാചാരം കാണുന്നവന്റേയും നോക്കുന്നക്കുന്നവന്റേയും മനസിലാണ്.കണ്ടവന്റെ ലോവെയ്സ്റ്റ്ജീന്‍സിനുള്ളിൽ നോക്കിയാൽ അതു കിട്ടുമെന്നു തോന്നുന്നില്ലഈ ലോ വെയ്സ്റ്റ് ജീന്‍സ് മേലോട്ട് കയറിയാല്‍ കൂടെ കയറുന്ന ആ സംഗതിയെ ആണോ നാം സദാചാരം സദാചാരം എന്ന് വിളിക്കുന്നത്‌? കോവളത്ത് സായിപ്പ് നിക്കറ് മാത്രമിട്ട് നടന്നാല്‍ കുഴപ്പമില്ല. കടപ്പുറത്ത് പിള്ളേര് ജട്ടി കാണിച്ച് പാന്റിട്ടാല്‍ പോലീസ് പിടിയ്ക്കും #സദാചാരം

   
  • kothiyan

   June 24, 2011 at 8.24 p06

   സായിപ്പിനെ സംസ്കാരം അല്ലല്ലോ നമ്മുടെ ഈ കൊച്ചു കേരളത്തിനെ സംസ്കാരം…

    
 6. ചുള്ളന്‍

  July 6, 2011 at 8.24 p07

  Kaalam…

   
 7. innocent devil..

  July 10, 2011 at 8.24 p07

  holy..cRAP!!!!
  WTF iz dis???
  lOW…waist..iz jez a kinda fashION!!
  nthn else iz meaNT!
  wach t +vely…

   
 8. NoTTy_PrInCE !

  April 15, 2012 at 8.24 p04

  Reblogged this on Abeyaustin's Blog and commented:
  ലോ വേസ്റ്റ് / ലോക വേസ്റ്റ് 😛 #EpicFail

   

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

 
%d bloggers like this: