RSS

ഒരു മദിരാശി യാത്ര

23 Jun

                                                മദിരാശി യാത്ര      


ഞാന്‍ പഠിക്കുന്ന ST MICHAEL COLLEGE OF ENGG &TECH നിന്നുള്ള ഞങ്ങടെ ഡിപ്പാര്‍ട്ട്മെന്റ് (chemical) വക ഒരു INDUSTRIAL VISIT ( അത് പൊതുവായി പറയുന്ന പേര്, ശരിക്കും ഒരു ടൂര്‍ തന്നെ ആണ് ). ഇങ്ങനെ ഒരു പരിപാടി ഇട്ടപ്പോ തന്നെ പല പല സ്ഥലങ്ങളും ആയി എല്ലാവരും രംഗത്ത് വന്നു. ചിലര്‍ക്ക് ബംഗ്ലൂര്‍ പോകണം, ചിലര്‍ക്ക് പോണ്ടിച്ചേരി പോകണം ( വെള്ളമടി ടീം സ്പെഷ്യല്‍ ). മറ്റ് ചിലര്‍ക്ക് ചെന്നൈ , പിന്നെയും ഉണ്ടായിരുന്നു സ്ഥലങ്ങള്‍. അവസാനം എങ്ങനെ ഒക്കെയോ കറങ്ങി തിരിഞ്ഞു നമ്മടെ മദിരാശിയില്‍ തന്നെ എത്തി.

ഞങ്ങടെ ക്ലാസ്സിലെ  43 പിള്ളേരും , ഫൈനല്‍ ഇയര്‍ ലെ കുറച്ചു പേരും.പിന്നെ ഗുണ്ടാബിനു (selvaganapathi) നാണപ്പന്‍ (paandyarajan), Prathipa ടീച്ചറും.ഇത്രെയും പേരാണ് ടൂറിനുല്ല ആളുകള്‍.

ഈ പരിപാടികള്‍ക്ക് എല്ലാം ആദ്യം മുതല്‍ക്കേ തടസ്സം നിന്നിരുന്ന ഒരു മഹത് വ്യക്തി ഉണ്ടായിരുന്നു. ഞങ്ങടെ HOD. . ടൂര്‍ പോകേണ്ട  ദിവസം എത്തിയപ്പോഴും  എല്ലാവര്ക്കും സംശയം ഉണ്ടായിരുന്നു ഈ പരിപാടി നടക്കുമോ അതോ അങ്ങേരു  കൊളം ആക്കുമോ എന്ന്. ചെറിയ പണികള്‍ തന്നെങ്കിലും അവസാനം ടൂര്‍ പോകും എന്ന അവസ്ഥയില്‍ തന്നെ എത്തി.

അന്ന് തന്നെ ആണ് മറ്റെല്ലാ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ടൂര്‍ പോകുന്നത്. വൈകുന്നേരം 8 മണിക്ക് തന്നെ എല്ലാവരും റെഡി ആയിക്കൊള്ളനം എന്ന് ഞങ്ങള്‍ക്ക് പട്ടിയില്‍ ( HOD ടെ ഇരട്ടപ്പേര്  ) നിന്ന് അറിയിപ്പ്‌ കിട്ടി . ഇങ്ങേരു തന്നെ ആണ് നമ്മടെ യാത്രാ  വണ്ടി ഏര്‍പ്പാട്‌ ചെയ്തിരിക്കുന്നത് (കമ്മീഷന്‍ ആണ് ഉദ്ദേശം) . സമയം 8 അടിച്ചു പിന്നെ 9 ഉം അടിച്ചു. മറ്റൊരോ ഡിപ്പാര്‍ട്ട്മെന്റ് പിള്ളേര്‍ എല്ലാം യാത്ര തുടങ്ങുന്നു. എല്ലാവരുടെയും പരിഹാസം  ഏറ്റു വാങ്ങി CHEMICAL പിള്ളേര്‍  മാത്രം  അവടെ തന്നെ വായും പൊളിച്ചു വിദൂരതയിലേക്ക് നോക്കി നിന്നു. ഇപ്പൊ സമയം 11മണി . വണ്ടിയും നോക്കി ഇരുന്നു പലരും ഉറക്കത്തിലേക്ക് കൂപ്പുകുത്തി.

യാത്ര തിരിക്കുന്നതിനു മുമ്പുള്ള ഒരു ആരവം

വണ്ടി എത്തിയേ... ഒരു അലര്‍ച്ച കേട്ട് ഉറങ്ങിയവന്മാര്‍  തല പൊക്കി  നോക്കുമ്പോള്‍  സംഗതി നേരാണ്. നമ്മടെ വണ്ടി വന്നു. പറക്കും തളിക പോലൊന്ന്…ഹോ എന്തൊക്കെ ആയാലും വെറും 4 മണിക്കൂര്‍ താമസിച്ചിട്ടാനെലും ഇങ്ങനെ ഒരു  വണ്ടി  എങ്കിലും വന്നല്ലോ…

ഹം..അപ്പോ നമുക്ക് യാത്ര തുടങ്ങാം അല്ലെ..?  ബസ്‌ അങ്ങോട് അനങ്ങി തുടങ്ങിയതെ ഉള്ളു, അപ്പോളേക്കും പട്ടിയെ തെറി വിളി തുടങ്ങി.(നമ്മടെ മലയാളം തെറി ഈ തമിഴന്മാര്‍ക്ക് എന്ത് മനസ്സിലാകാന്‍ ). രാത്രി 12 മണി കഴിഞ്ഞെങ്കിലും അതിന്റെ ഒന്നും ക്ഷീണം ആരിലും കണ്ടില്ലാ. എല്ലാവരും ആടിയും പാടിയും തെറിപ്പാട്ട് പാടിയും ഒക്കെ അര്‍മാദിച്ച് തന്നെ പോയികൊണ്ടെയിരുന്നു. എപ്പോളോ ഞാന്‍ തറയില്‍ കിടന്നു ഉറങ്ങി പോയി. രാവിലെ തന്നെ ബസ്സില്‍ ഒരു വിജയ്‌ ടെ അടിപ്പന്‍ പാട്ട് ഇട്ടാപ്പോ എന്റെ തല പൊങ്ങി,ശവം പോലെ ഉറങ്ങി കിടന്നിരുന്ന ഞാന്‍ ദേ നിന്ന് ഡാന്‍സ് കളി തുടങ്ങി. ഒരു നാല് മണിക്കൂര്‍ താമസിച്ചത് അല്ലെ  പുറപ്പെട്ടത്‌  എന്തായാലും ഇത് വരെ നമ്മള്‍ ലക്ഷ്യ സ്ഥാനത്ത് എത്തിയിട്ടില്ല.

 

                                                 കാഞ്ചിപുരം

സമയം രാവിലെ 10 ആയപ്പോഴേക്കും ഞങ്ങടെ പറക്കുംതളിക കാഞ്ചിപുരം എന്ന സ്ഥലത്ത് എത്തി. അവടെ ആണ് ഞങ്ങള്‍ക്ക് താമസിക്കാന്‍ ഉള്ള മുറികള്‍ ഒക്കെ ഏര്‍പ്പാട്‌ ചെയ്തിരിക്കുന്നത്. ഒരു റൂമില്‍ നാല് പേര്‍. റൂമില്‍ ചെന്ന് കേറിയാതെ ഓര്‍മയുള്ളൂ…കുപ്പി പൊട്ടി, നല്ല ഒന്നാംതരം GREEN LABEL ,അതും മിലിട്ടറി സാധനം. രാവിലെ ഒരു ചായ പോലും കുടിക്കാതെ വെറും വയറ്റില്‍ ആണ് ഈ സാധനം കേറ്റുന്നത് എന്ന് ഓര്‍മ്മ വേണം. ഒന്നും നോക്കിയില്ലാ, എല്ലാവരും നന്നായി തന്നെ അടിച്ചു. പിന്നെ പല്ല് തേപ്പും മറ്റും കഴിഞ്ഞു എല്ലാവരും ഇറങ്ങിയപോലഴേക്കും ഉച്ചയൂണിന്റെ സമയം ആയിരുന്നു.

   

ഒരു ചായ പോലും കുടിക്കാതെ ഉള്ള വെള്ളമടി തുടങ്ങുന്നു.

                                                                               

GREEn label .. സാധനം കാലിയായി..

   വെറും വയറ്റില്‍ വെള്ളം അടിച്ചു നേരെ ഫുഡ്‌ അടിക്കാന്‍ ചെന്ന ഹോട്ടലില്‍ നിന്ന്…

ചോറ് എടുത്തു നേരെ കമത്തിയത് ഇലയില്‍ വീണില്ല

വെള്ളം അടിച്ചാ വയറ്റില്‍ കിടക്കണം അല്ലേല്‍ ഇങ്ങനെ ഇരിക്കേണ്ടി വരും.


                                                    പിന്നെ നേരെ പോകുന്നത് ഏതോ ഒരു കമ്പനി വിസിറ്റ് എന്നും പറഞ്ഞാണ്. ആ യാത്രയില്‍ തന്നെ രണ്ടു പേരുടെ വാള്‍ വയ്പ്പ് (പേര് പറയുന്നില്ലാ) കഴിഞ്ഞിരുന്നു. രാവിലെ വെറും വയറ്റില്‍ അടിച്ചതല്ലെ , വാള്‍ വച്ചില്ലെന്കിലെ അത്ഭുതം ഉള്ളു. കമ്പനി വിസിറ്റ് എന്നൊക്കെ വച്ചാല്‍ ഇത്രേം ഉള്ളു എന്ന് അന്ന് മനസ്സിലായി. കമ്പനിയുടെ ഓഫീസ് എന്ന് പറയപ്പെടുന്ന ഒരു ഒറ്റമുറിയുടെ അരികിലായി വണ്ടി നിര്‍ത്തി, അവ്ടന്നു ഒരു തെണ്ടി വണ്ടിയില്‍ കയറി നിന്ന് എന്തൊക്കെയോ വിഡ്ഢിത്തം വിളമ്പി.കഴിഞ്ഞു,പരിപാടി തീര്‍ന്നു. ഒരു കമ്പനി വിസിറ്റ് കഴിഞ്ഞു.

                                                മറീനാ ബീച്ച് 

 

മറീനാ ബീച്ചില്‍ നമ്മടെ പിള്ളേര്‍.

 

മറീനാ ബീച്ച് , മറീനാ ബീച്ച് എന്ന് കേട്ടിട്ടല്ലേ ഉള്ളു. അന്നാ ഞങ്ങള്‍  അത് കാണാന്‍ പോകുകയാണ്. വല്യ സെറ്റപ്പ് ഒക്കെ ആണ് എന്നോര്‍ത്ത് ചെന്നതാ, കണ്ടപ്പോ കാര്യം മനസ്സിലായി. അവടെ ആ വെള്ളതിലെങ്ങാനും ഇറങ്ങിയാ പിന്നെ നാറ്റം പോകാന്‍ കേരളത്തില്‍ തന്നെ വന്നു കുളിക്കേണ്ടി വരും. അത്രയ്ക്ക് വൃത്തികെട്ട ഒരു സ്ഥലം.ഹു…പിന്നെ അതിലെ ഒക്കെ കുറെ നേരം കറങ്ങി നടന്നു സമയം കളഞ്ഞു. മെയിന്‍ പരിപാടി സീന്‍ പിടുത്തം തന്നെ ആയിരുന്നു. കുറെ വായ്നോട്ടം എല്ലാം കഴിഞ്ഞു തിരിച്ചു പോകാന്‍ ഉള്ള സമയം ആയി. എപ്പോള്‍ ആണേലും ബസ്സിന്റെ അടുത്ത് അവസാനം എത്തുന്നത്‌ ഞങ്ങളുടെ പിള്ളേര്‍ തന്നെ. എല്ലാവരും ഫുഡ്‌ അടിക്കാന്‍ കയറിയ സമയത്ത് അടുത്തുള്ള  വൈന്‍ ഷോപ്പില്‍ കയറി രാത്രിത്തെക്ക് അത്യാവശ്യം വേണ്ട സാധനങ്ങള്‍ കൈക്കലാക്കി. റൂമില്‍ ചെന്നപ്പോലെക്കും അര്‍ദ്ധരാത്രിയോടടുത്ത്തിരുന്നു. ടച്ചിങ്ങ്സ് മേടിക്കാന്‍ ഒരൊറ്റ കട പോലും ഇല്ലാ. പിന്നെ പച്ചക്ക് തന്നെ സാധനം അകത്താക്കി, ഓരോരുത്തര്‍ എവടെയോക്കെയോ പോയി കിടന്നു ഓഫ്‌ ആയി.രാവിലെ ഞങ്ങളെ എഴുനേല്‍പ്പികാന്‍ വന്ന സര്‍ എന്തൊക്കെയോ കണ്ടു പേടിച്ചു എന്നും പലരില്‍ നിന്നായി പിന്നീട് അറിയാന്‍ കഴിഞ്ഞു.

                               ANNA ZOOLOGICAL PARK (CHENNAI)

 

ഇവടത്തെ സിംഹം പോലും ഇവന്മാര്‍ കാണിച്ച അത്രെയും അലംബ് ഉണ്ടാക്കിയിട്ടുണ്ടാവില്ലാ.

ഏതോ സ്കൂളില്‍ നിന്നും വന്ന നല്ല ക്യൂട്ട് കുട്ടികള്‍...

  Zoological park അല്ലെ, എന്തായാലും അത്യാവശ്യം വായ്നോട്ടതിനു ഉള്ള വക ഉണ്ടാകും എന്നൊക്കെ കണക്ക് കൂട്ടി ആണ് ചെന്നത് . ഹം. പക്ഷെ പ്രതീക്ഷിച്ച അത്രേം ഒന്നും ഉണ്ടായിരുന്നില്ലാ. അവസാനം വായില്‍ നോക്കാന്‍ കിട്ടിയത്  കുറെ പുലി,കടുവ,സിംഹം, ഇതൊക്കെ മാത്രം ഓ..പിന്നെയും എന്തൊക്കെയോ കണ്ടു.

                                              മഹാബലിപുരം 

 

ഈ കൊച്ചു പയ്യന്‍ ഒക്കെ ഇത്ര ചെറുപ്പത്തില്‍ തന്നെ...ഛെ..

എന്റെ ക്ലാസ്സ്‌ മേറ്റ്‌ RAVI .....

മഹാബലിപുരത്ത് വണ്ടി നിര്‍ത്തിയപ്പോ തന്നെ ആദ്യത്തെ ചോദ്യം ഇതായിരുന്നു . “അണ്ണാ ഇങ്കെ പക്കത്തില് ബാര്‍ ഇരിക്കാ..? “ നല്ല ഒരു ഒരു ഫസ്റ്റ് ക്ലാസ്സ് ബാര്‍  തന്നെ അവടെ ഉണ്ടായിരുന്നു. പോയി….അടിച്ചു.. ഇവടത്തെ ബീച്ച്  മറീനാ പോലെ അല്ലാ,  ഒന്നാംതരം ബീച്ച് തന്നെ ആണ്.അപ്പൊ എന്തായാലും അവടെ ചാടി അര്‍മാദിക്കണം. അവടെ വച്ച് ഞാന്‍ എന്റെ ക്ലാസ് മേറ്റ്‌ ഒരു പെണ്ണിനെ തെറി വിളിച്ചു (അവള്‍ എനിക്ക് ice cream മേടിച്ചു തന്നില്ലാ.ഇതാണ് കാരണം ) അവള്‍ കരഞ്ഞു. അത് ചോദിയ്ക്കാന്‍ വന്ന ഫൈനല്‍ ഇയര്‍സ്നെ  ഞങ്ങള്‍ തെറി വിളിച്ചു (പണ്ട് തൊട്ടേ അവന്മാരോട് കലിപ്പ് ആണ്) . നല്ല ഒരു അടിയുടെ വക്കില്‍ എത്തിയിരുന്നെങ്കിലും അടി വീണില്ല.തടി കേടാകാതെ രക്ഷപെട്ടു.

അവ്ടന്നു തിരിച്ചുള്ള യാത്രയില്‍ ഫൈനല്‍ ഇയര്‍സ് പിന്നെയും എന്നെ ഒത്തു തീര്‍പ്പിനായി വിളിച്ചു. പക്ഷെ ഒന്നും രണ്ടും പറഞ്ഞു അവടെ അവസാനം നടന്നത് അടി തന്നെ ആയിരുന്നു. “ഓടുന്ന ബസ്സില്‍ നല്ല അടി” വണ്ടി നിര്‍ത്തി ഒരു വിധത്തില്‍ എല്ലാം ശരിയാക്കി. പിന്നെയും എവിടെയോ വച്ച് വണ്ടി നിര്‍ത്തിയപ്പോള്‍ വീണ്ടും ചെറിയ ഒരു അടി. ഹം..ആ രാത്രി അങ്ങനെ അടിയും പിടിയും ആയി ഓടുന്ന ബസ്സില്‍ കഴിഞ്ഞു പോയി.

അടുത്ത ദിവസം ,  ഇന്നാണ് ശരിക്കും  ഒരു comapany visit  നടക്കാന്‍ പോകുന്നത്. ഒരു പഞ്ചസാര കമ്പനി , സ്ഥലം ഞാന്‍ മറന്നു. പഞ്ചസാരയോ ശര്‍ക്കരയോ എന്തൊക്കെയോ ഉണ്ടാക്കുന്നു അവടെ. ഇതൊക്കെ കാണാന്‍ ആര്‍ക്കാണ് താല്പര്യം..?

                                                പുതുക്കോട്ട 

തിരിച്ചു കോളെജിലെക്ക്  പോകുന്ന വഴി ആണ്.അതായത് ടൂര്‍ ഒക്കെ തീര്‍ന്നു എന്ന്. ഈ പുതുക്കോട്ടയില്‍ ഒന്നും കാണാന്‍ ഇല്ല..അന്നാലും അതിലെ കുറച്ചൊക്കെ കറങ്ങി നടന്നത് കൊണ്ട്  ഒരു lake അവടെ ഉണ്ടെന്നു അറിഞ്ഞു. അന്നാ പിന്നെ അവടെ വരേയ്ക്കും പോയേക്കാം.ചെന്നു, കണ്ടു, കുറച്ചു നേരം അതൊക്കെ കണ്ടു നടന്നു പിന്നെ തിരിച്ചു നടന്നു.

പുതുക്കോട്ട തടാകം ..പിള്ളേര്‍ എല്ല്ലാം കൂടി നാറ്റിക്കും..

ഇതിനുള്ളില്‍ ടൂര്‍ നിലവാരം കുറഞ്ഞു  പോയി എന്നും പറഞ്ഞു ഫൈനല്‍ ഇയര്‍സ്  കൂടെ വന്ന ടീച്ചര്‍ നെ തെറിയും വില്ച്ചു..  എല്ലാം അറേഞ്ച് ചെയ്തത് ഞങ്ങടെ പട്ടി HOD ആണ് . തെറി കേട്ടത് കൂടെ വന്ന പാവം ടീച്ചര്‍. പുള്ളിക്കാരി കരയുകയും ചെയ്തു. മോശം…..മഹാ മോശം..

ഇനി വെറും 3 മണിക്കൂര്‍ കൂടി മതി കോളേജില്‍ തിരിച്ചെത്താന്‍. അപ്പൊ കലാശ കൊട്ടിനുള്ള സമയം ആണിത്. ആട്ടവും പാട്ടും തുടങ്ങട്ടെ.. ഹോ..എന്തൊക്കെയോ ആ കലാശക്കൊട്ടില്‍ നടന്നു. ആ സമയത്തും ചെറിയ ഒരു അടി ഉണ്ടാകേണ്ടതായിരുന്നു. (കാരണം നമ്മടെ പിള്ളേര്‍ അല്ലാ )

കോളേജ് എത്തി…….

എന്റെ ആദ്യത്തെ ചെന്നൈ യാത്ര കഴിഞ്ഞു.

ഏറ്റവും അവസാനം ടൂര്‍ പോയിട്ട് ഏറ്റവും ആദ്യം തിരിച്ചെത്തിയ department.

ഇനി മേലില്‍ ഞങ്ങടെ department ന്നു  ടൂര്‍ എന്ന പരിപാടി ഉണ്ടാകില്ല എന്ന് കൂടെ വന്ന ടീച്ചര്‍ പറന്നു.

 

അപ്പൊ ഇതായിരുന്നോ ഞങ്ങടെ അവസാനത്തെ ടൂര്‍..?

ഇനി ഈ വര്ഷം ടൂര്‍ ഉണ്ടാകില്ലെ…? 

ഇതിനും മാത്രം പ്രശ്നങ്ങള് ഞങ്ങള്‍ ഉണ്ടാക്കിയോ…?

ഈ വര്ഷം നല്ലൊരു ടൂര്‍ പ്രോഗ്രാമ്മിനായി ഞങ്ങള്‍ എല്ലാവരും കാത്തിരിക്കുന്നു.കഴിഞ്ഞ വര്ഷം ഓളം കുറവായിരുന്നു. ഇക്കൊല്ലം അത് ശരി ആക്കണം..

Advertisements
 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

 
%d bloggers like this: