RSS

എവിടെ..?

ചിറകുകളന്യമെങ്കിലും ഇന്ന് ഞാന്‍ പറന്നീടുന്നു

വട്ടമിട്ടു ദൂരെ പറക്കുന്ന പരുന്തിലും മേലെ

ഇരുട്ടിലൂളിയിടുന്ന വാവലിനുമപ്പുറം

മഴ വന്നു തോര്‍ന്നതറിയാതെ, വേനലിന്‍ നോവുമറിയാതെ

ആരെയോ തേടി ഞാനലയുന്നു

അടഞ്ഞ ജാലകങ്ങള്‍, എങ്ങും അണഞ്ഞ വിളക്കുകള്‍

നോക്കൂ…. ഈ യാത്രയില്‍ ഞാന്‍ തനിയെ,

അതെന്‍ നിയോഗം, അല്ല എന്‍ കര്‍ത്തവ്യം

മൂടല്‍ മഞ്ഞിലെന്നോണം ഉള്‍ക്കണ്ണില്‍ നിറഞ്ഞ ആ ചിത്രം,

എന്‍ മനസ്സിനും അതിന്‍ നിഴലിനും തൂവെള്ള നിറം….

ആ നോവുമെന്തി പിന്നെയും  ഞാന്‍ പറന്നു

ഹൃദയത്തിന്റെ ചില്ല് ജാലകങ്ങള്‍ തുറന്നു വച്ച്… പിന്നെയും..

ഒടുവിലെന്‍ കണ്ണുകള്‍ എന്നോട് തന്നെ ചോദിച്ചു..

ആരെയാണ് തേടുന്നത്…..? ഇനിയെത്ര ദൂരം..?

എന്‍ ചിറകുകള്‍ തളര്‍ന്നു…. ഞാന്‍ വിവശതയില്‍…

ഉള്‍ക്കണ്ണില്‍ വീണ്ടുമാ ചിത്രം വിളങ്ങി… നിന്‍ വിവശത

എന്നാത്മാവ് തിളങ്ങി… മണ്ണിലും വിണ്ണിലും അതിന്‍ പ്രകാശം

എന്‍ സഞ്ചാരത്തിന്റെ അര്‍ഥം നീയാകുമ്പോള്‍;

എന്‍ ചിന്തകള്‍ ഭ്രാന്തമാകും,

വീണ്ടുമെന്‍ ചിറകടിച്ചു,  ഭ്രാന്തമായി..അലസമായി..

എവിടെയെന്‍ എന്‍ പൊരുള്‍..? എന്‍ പരാശക്തി..?

എവിടെയെന്‍ ആത്മാവ്….?

എവിടെ ഞാന്‍….?

എവിടെ…?

 

 

 

 

Advertisements
 

പ്രണയിനി

കഴിഞ്ഞൊരു ദിനത്തില്‍ എനിക്കന്യയായിരുന്നവള്‍

ഇന്നീ ദിനത്തിലെന്‍ ജീവനായ്‌

ഒരു ദിനമെന്‍ തോഴിയാവേണ്ടാവള്‍,

മറ്റൊരു നാള്‍ എന്നിലലിയേണ്ടവള്‍.

അരികത്തിരുന്നെന്നില്‍ പ്രണയം ചൊരിഞ്ഞതും നീ,

അകന്ന നാള്‍ വിരഹമെന്തെന്നറിയിച്ചതും നീ.

ദിനവുമെന്നെ ഊട്ടുന്നതും നീ,

ഉറക്കുന്നതും ഉണര്‍ത്തുന്നതും നീ

എന്നെ ഞാനാക്കിയതും നീ

  എന്‍റെ പ്രണയിനി....

 
 

കൊതിയന്റെ ടൈംലൈന്‍

എന്നോ ഒരിക്കല്‍ ഒരു അക്കൗണ്ട്‌ എടുത്തു, പിന്നെയും ഒരുപാട് നാള്‍ വേണ്ടി വന്നു എന്റെ ട്വീട്ടല്‍ സേവനം മറ്റുള്ളവരിലേക്ക് എത്തിച്ചേരാന്‍.. വന്നപ്പോള്‍ ഞാന്‍ ഒരു വട്ടപ്പൂജ്യം ആയിരുന്നു, ട്വിറ്റെര്‍ എന്തെന്നറിയാതെ വായും പൊളിച്ചു നില്‍ക്കുന്ന ഒരു നിഷ്കളങ്കനായ കുട്ടി

പഠിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല.  സ്വന്തമായുള്ള കണ്ടെത്തലുകളും നിഗമനങ്ങളുമാണ് എന്നെ ഇന്നീ കാണുന്ന നിലയില്‍ എത്തിച്ചത്. യാത്ര ചെയ്ത വഴികലെല്ലാം തീര്‍ത്തും ദുര്‍ഘടമായിരുന്നു. ബ്ലോക്കും അണ്‍ഫോളോയും നിറഞ്ഞവ. അങ്ങനെ ആരുടേയും സഹായമില്ലാതെ ട്വിട്ടെരിലൂടെ പിച്ച വച്ച് ട്വീറ്റ് ചെയ്യുന്ന കാലം. എന്തിനോ വേണ്ടി ട്വീറ്റ് ചെയ്യുക എന്ന് പറയില്ലേ, അതെ അവസ്ഥ.. .ആകെ എന്റെ ടൈംലൈനില്‍ തെളിഞ്ഞു കാണുന്നതു  കുറച്ചു സായിപ്പന്മാരുടെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് ബെര്ളിത്തരങ്ങള് മാത്രം. ഒരൊറ്റ മലയാളി, അതുമല്ലേല്‍ ഒരു ഇന്ത്യക്കാരനെയെങ്കിലും കണ്ടിരുന്നെങ്കില്‍… അല്പം വിരക്തി തോന്നിയെങ്കിലും പിന്നെയും എന്തൊക്കെയോ എന്റെ കയ്യില്‍ നിന്നും ടൈംലൈനില്‍ വീണു.

അങ്ങിനെയിരിക്കെ എനിക്കാദ്യമായി ഒരു മലയാളി ഫോളോവറേ കിട്ടി, അമേരിക്കയിലോ മറ്റോ ഉള്ള ഒരു ലേഡി ഡോക്ടര്‍, ജിഷ അബ്രഹാം. നല്ലൊരു പരിചയം ഒക്കെ ആയതായിരുന്നു. പക്ഷെ കുറച്ചു ദിവസം ട്വീട്സ് ഒന്നും കാണാനില്ലാത്തതിനാല്‍ തിരക്കിച്ചെന്ന എനിക്കായ് ഡോക്ടര്‍ ഒരുക്കി വച്ചിരുന്നത് ഒന്നാന്തരമൊരു ബ്ലോക്ക്‌ ആയിരുന്നു. എനിക്ക് കിട്ടിയ ആദ്യ ബ്ലോക്ക്‌..അതും പരിചയപ്പെട്ട ആദ്യ മലയാളി ട്വീപ്പില്‍ നിന്നും.. അതോടെയാണ് ട്വിറ്ററില്‍ ബ്ലോക്ക്‌ എന്ന ഒരു പണി കൂടി ഉണ്ടെന്നു മനസ്സിലായത്‌..അതറിയിച്ചു തന്നതിന് എവിടെയോ ഇരുന്നു ഇപ്പോളും ട്വീറ്റ് ചെയ്യുന്നുണ്ടെന്ന്  ഞാന്‍ വിശ്വസിക്കുന്ന ആ ഡോക്ടര്‍ക്ക്‌ ഒരായിരം നന്ദി. ബ്ലോക്കിനുള്ള കാരണം കൂടി പറഞ്ഞില്ലേല്‍ അത് മര്യാദകേടാകും. “ഒരിക്കല്‍ ക്ലാസ്സിലിരുന്നു ട്വീറ്റ് ചെയ്യുമ്പോള്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോഎടുത്തു ട്വിട്പിക് ഇട്ടു (കുറച്ചു ഓവര്‍ ആയിരുന്നു). അതിന്റെ പേരില്‍ ഞാന്‍ കേട്ട തെറി അനവധിയാണ്. എത്രയെത്ര ആളുകളാ അന്നെന്നെ തെറി വിളിച്ചത്..ഹൂ. ഫോട്ടോ ഇട്ടു മൂന്നു മിനിട്ടിനുള്ളില്‍ തന്നെ 79 വ്യൂവേറ്സ് കിട്ടിയ എന്റെ ഒരേയൊരു ട്വിട്പിക്.  അല്‍പ സമയത്തിനുള്ളില്‍ തന്നെ ഫോട്ടോ ഡിലീറ്റ് ചെയ്തു എന്റെ ഭാഗം ക്ലിയര്‍ ആക്കിയിരുന്നെങ്കിലും നൂറുകണക്കിനുപേര്‍ അതിന്റെ കാഴ്ച്ചക്കാരായിരുന്നു.

ഇത്രയൊക്കെ ആയപ്പോഴേക്കും, ഫോളോ, അണ്‍ഫോളോ, നമ്പര്‍ ഓഫ് ട്വീട്സ്  എന്നതില്‍ ഒക്കെയാണ് ട്വിട്ടെരിന്റെ പരമാത്മാവ് ഉള്‍ക്കൊള്ളുന്നത് എന്നെനിക്ക് മനസ്സിലായി. പിന്നെ അതു കണ്ടുപിടിക്കുന്നതിനുള്ള പരക്കം പാച്ചിലായിരുന്നു. വായില്‍ വന്നതെല്ലാം ഞാന്‍ ടി എല്ലില്‍ ഛര്ധിച്ചു.  അതില്‍ നിന്നായിരുന്നു എന്റെ വളര്‍ച്ച. ആദ്യമായി എനിക്ക് കിട്ടിയ ഫോളോവേര്‍സ് ലിസ്റ്റില്‍ ശ്രീനാഥ്, പ്രവീണ്‍സുഭാഷ്‌, വിവേക്പോതുവാള്‍….അങ്ങനെ കുറച്ചു പേര്‍…..

പ്രവീണിന്റെ സഹായത്തോടെ ഞാന്‍ ഗ്രാവിറ്റിയില്‍ നിന്നും ട്വീട്ടല്‍ തുടങ്ങി. അതോടുകൂടി തമാശകള്‍ നിറഞ്ഞ ഈ സൌഹ്രദക്കൂട്ടത്തെ ഞാന്‍ സ്നേഹിച്ചു  തുടങ്ങി. സ്നേഹം കൂടിയതോടെ ഉറക്കം എന്റെ രാത്രികളില്‍ നിന്നും എടുത്തെറിയപ്പെട്ടു.

പിന്നീടുള്ള വളര്‍ച്ച പെട്ടെന്നായിരുന്നു. രാത്രി കാല ട്വീട്ടിംഗ്  അതില്‍ മുഖ്യ പങ്കും വഹിച്ചു. ട്വിറ്റെര്‍ മാത്രമേ അക്കാലത്ത് എന്‍റെ മനസ്സിലുണ്ടായിരുന്നുള്ളൂ. ഹോസ്റ്റലില്‍, ക്ലാസ്സില്‍, ഫുഡ്‌ കഴിക്കുമ്പോള്‍, എന്തിനു കക്കൂസില്‍ ഇരുന്നു വരെ ട്വീറ്റ് ചെയ്യുന്ന ഒരവസ്ഥ. പെട്ടന്നുള്ള ആ വളര്‍ച്ചയില്‍ ഞാന്‍ ഒരുപാട് മുഖങ്ങള്‍ കണ്ടു, ചിലരുമായി നന്നായി അടുത്തു, ചിലര്‍ എന്നെ പാതിവഴിയില്‍ വിട്ടിട്ട് അവരുടെ യാത്ര തുടര്‍ന്നു. ഇത്ര മനോഹരമായ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ സൗന്ദര്യം എന്റെ കൂട്ടുകാരിലും എത്തിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ റൂംമേറ്റ്സ് ആയ അനൂപ്‌ , ക്ലിന്റ്, നിഖില്‍, മഹേഷ്‌, ജോജി, ഷഫീക്ക്‌..അങ്ങനെ കുറച്ചു പേരെയൊക്കെ ട്വിറ്റെര്‍ സൌഹ്രധത്തില്‍ എത്തിക്കാന്‍ എനിക്കായി. കുറച്ചുനാള്‍ നല്ല രീതിയില്‍ ട്വീറ്റ് ചെയ്യാന്‍ അവര്‍ക്കായെന്കിലും അത് കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കായില്ലാ അവരെല്ലാം ഇപ്പോള്‍ സട കൊഴിഞ്ഞ സിംഹക്കുട്ടികള്‍ മാത്രം.

തികഞ്ഞ ഒരു റിമ കല്ലിങ്കല്‍ ഫാന്‍ ആയിരുന്ന ഞാന്‍ റിമയില്‍ നിന്നുള്ള ഒരു റിപ്ലേയ്ക്ക് വേണ്ടി ഒരുപാട് കഷ്ട്ടപ്പെടുമായിരുന്നു. ആദ്യ റിപ്ലേ കിട്ടിയ നാള്‍ ഞാന്‍ ഫ്രണ്ട്സിന്‍റെ മുമ്പില്‍ ഹീറോ ആയി. പിന്നീട് റിപ്ലേ സര്‍വ്വസാധാരണമായപ്പോള്‍ ആ ത്രില്‍ കുറഞ്ഞു,,,,

ട്വിറ്ററിനുമപ്പുത്തേക്ക്  തളിരിട്ട ബന്ധങ്ങള്‍…….

ശ്രീനാഥ്  ( ചേര്‍ത്തലക്കാരന്‍. ഞാന്‍ ആദ്യമായി ട്വീട്ടപ്‌ നടത്തിയ ആള്‍ . എറണാകുളത്തെ ശ്രീ ടെ ഓഫീസിന്റെ ഫ്രണ്ടില്‍ വച്ച് ചെറിയ ഒരു മീറ്റിംഗ്, കുറച്ചു നേരം സംസാരിച്ചു. ഒരു പാവം ചെക്കന്‍)

പ്രവീണ്‍സുഭാഷ്‌ ( കൊല്ലംകാരന്‍,,.ഒരു വട്ടം കണ്ടിട്ടുണ്ട്. അത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു , എറണാകുളം ഒബ്രോണ്‍ മാളില്‍ നില്‍ക്കുമ്പോള്‍ ഇട്ട ഒരു ട്വീട്ടിന്റെ തുടര്‍ച്ചയായിരുന്നു ഞങ്ങളുടെ മീറ്റിംഗ്. സംസാരിച്ചതില്‍ കൂടുതലും പെണ് വിഷയം ആയിരുന്നു)

വിവേക് പൊതുവാള്‍ ( ട്വീട്ടപ്പ്‌ എന്ന പേരില്‍ കേരളം മുഴുവന്‍ നടന്നു കള്ളുകുടിക്കുന്ന പോതുവാളിനെ അറിയാത്തവരായി ആരും തന്നെ കാണില്ലല്ലോ…. ഒരിക്കല്‍ എറണാകുളത്ത് വച്ച് ഒരു സന്ധ്യാനേരത്ത് പൊതുവാള്‍ജിയെ കണ്ടു.. എന്റെ ഒറ്റ ചോദ്യം.. “ എന്താ പരിപാടി..?” പുള്ളിയുടെ ഒറ്റ ആന്‍സര്‍ “ വാ ബാറില്‍ പോകാം ”. എന്റെ ആദ്യ ബാര്‍ ട്വീട്ടപ്‌. )

പുള്ളിപ്പുലി ( പെരുമ്പാവൂരുകാരനായ പുള്ളിപ്പുലിയെ ഒരു വട്ടം കണ്ടു, എറണാകുളം ഗോള്‍ഡ്‌ സൂക്കില്‍ വച്ച്. അന്ന് കുറെ നേരം സംസാരിച്ചു..പിന്നീട് പലപ്പോഴായി ഫോണിലും സംസാരിച്ചിട്ടുണ്ട്. നല്ലൊരു വ്യക്തിതതിനുടമ…. )

അഞ്ചുസ് ( ഒരുപാട് തവണ ഫോണില്‍ സംസാരിച്ചിട്ടുള്ള അഞ്ജുവിനെ ഈ അടുത്ത കാലത്താണ് ഒന്ന് കാണാനായത്. എറണാകുളം ഇമ്മാനുവല്‍ സില്‍ക്സില്‍ വച്ചായിരുന്നു കണ്ടുമുട്ടല്‍.)

മീഅഷിം ( ഒരുപാട് കാലത്തെ പരസ്പരം കാണാനുള്ള ആഗ്രഹത്തിന് വിരാമം കുറിച്ചുകൊണ്ടായിരുന്നു തിരുവനന്തപുരത്ത് വച്ചുള്ള ഞങ്ങളുടെ ബാര്‍ ട്വീട്ടപ്പ്‌. അന്ന് ഇവനെക്കൊണ്ട് ഞാന്‍ കുറച്ചു ബുധിമുട്ടിയെന്കിലും ഇപ്പോഴും പെരിത്തിഷ്ട്ടാണ് ഈ പഹയനെ )

ആനക്കള്ളന്‍ ( തിരുവന്തപുരത്തെ ബാര്‍ ട്വീട്ടപ്പിനു കൂടെയുണ്ടായിരുന്നയാള്‍, എപ്പോഴും ഫേസ്ബുക്കില്‍ “ഷെബിയെ” എന്നും വിളിച്ചുകൊണ്ട് വരുന്ന എന്‍റെ സ്വന്തം കള്ളന്‍ )

സ്ട്രീറ്റ്‌ വാക്കര്‍ ( എറണാകുളത്ത് വച്ചുള്ള ഒരു ട്വീട്ടപ്പ്‌. ഉച്ചത്തെ ഊണ് ഒരുമിച്ചു കഴിച്ചതിനു ശേഷം മറൈന്‍ഡ്രൈവിലെ കാറ്റും കൊണ്ട് വായ്നോക്കിയിരുന്നു പരസ്പരം ചളികള്‍ പങ്കുവച്ചു )

സുര്‍ജിത്ത്‌ ( മറൈന്‍ഡ്രൈവിലെ ചളി പറച്ചില്‍ മത്സരത്തില്‍ ഞങ്ങളോടോപ്പമുണ്ടായിരുന്ന വേറൊരു ചളിയന്‍ )

അബി ( പൊതുവാള്‍ജിയുമായുള്ള രണ്ടാമത്തെ ബാര്‍ ട്വീട്ടപ്പില്‍ ഉണ്ടായിരുന്നയാള്‍, രാത്രി കാലത്തെ ബോട്ടു പിടുത്തത്തിനിടയില്‍ എപ്പോഴോ കിട്ടിയ നല്ലൊരു ഫോളോവര്‍)

വേതാളം ( ഇപ്പോള്‍ ഇദ്ദേഹത്തെ ഇവിടെയൊന്നും കാണാറില്ല. എറണാകുളത്ത് ചെറിയ ഒരു മീറ്റിംഗ് നടത്തി )

മനു വര്‍ഗീസ് ( ട്വീട്ടപ്പ് കഴിഞ്ഞു ഒരു മാസത്തിനുള്ളില്‍ എന്നെ അണ്‍ഫോളോ ചെയ്തു പോയ ഒരു ട്വീപ്‌. എന്‍റെ നിലവാരമില്ലാത്ത ട്വീട്സ് തന്നെയാകും കാരണം)

 

ഇവര്‍ എന്റെ ടൈംലൈനിനെ മനോഹരമാക്കിയവര്‍ …..

നല്ല കുറച്ചു ട്വീട്സിനു വേണ്ടി ഞാന്‍ ഫോളോ ചെയ്ത ആളാണ്‌ കോഴിക്കൊടുകാരന്‍ ശ്യാമേഷ്‌ ( ഫോണില്‍ സംസാരിച്ചിട്ടുണ്ട്), പൊതുവാള്‍ വഴി പരിചയപ്പെട്ട വാസുക്കൊച്ചേട്ടനും നല്ല ഫസ്റ്റ് ക്ലാസ്സ്‌ ട്വീപ്‌ തന്നെ ( കാണാന്‍ കഴിയാത്തതില്‍ അതിയായ ദുഃഖം ഉണ്ട്), കീരിക്കാടന്‍ ( എപ്പോളും ഫോണില്‍ സംസാരിക്കാറുണ്ട്, ഒരു ട്വീട്ടപ്പിനു കാത്തിരിക്കുന്നു), ഷെഹന്‍ സലാം ( പണ്ടത്തെ പോലെ സ്നേഹം അവനെന്നോട് ഇല്ലെന്നു തോന്നുന്നു),  ആല്‍വിന്‍, നവനീത് (കാണണമെന്നുണ്ട് ), അഫ്സല്‍ ജലാല്‍    ( ട്വീറ്റ്സില്‍ ചളിയും ഉണ്ട് എന്നാല്‍ അതിലുപരി കാര്യവുമുണ്ട്),  അഞ്ജന കൃഷ്ണധാസന്‍ (സംസാരിച്ചിട്ടുണ്ട് ), കര്‍ണ്ണന്‍( രാത്രികാല ട്വീട്ടിങ്ങില്‍ കണ്ടുമുട്ടിയ ഒരാള്‍, നേരിട്ട് കാണാനുള്ള ഒരവസം മിസ്സായി, അടുത്തതിനായി കാത്തിരിക്കുന്നു), അജിത്‌ ഫ്രാന്‍സിസ്‌( പണ്ട് മെസ്സേജ് അയക്കുമാര്‍ന്നു, ഇപ്പൊ അതും കാണാറില്ല) , നോട്ടി പ്രിന്‍സ് ( ഈ പയ്യന്റെ മെസ്സേജ് കൊണ്ട് എന്റെ മൊബൈല്‍ ഇന്‍ബോക്സ്‌ നിറഞ്ഞു),  ഇടക്കെപ്പോഴോ നമ്മെ വിട്ടു പോയ ചെമ്പകം(ഫെയ്ക്‌ ആണെന്നും അല്ലെന്നും സംസാരമുണ്ട്), ശിവ (കരയിലും വെള്ളതിലുമായി ജീവിക്കുന്ന നല്ലൊരു ട്വീപ്പ്‌), സുജിത് ( ഒരു രാത്രികാല ജീവി ) , ലില്ലി (ഇടയ്ക്കു പരിചയമുള്ളത് പോലെ പെരുമാറും, ഇടയ്ക്കു എന്തേലും ചോദിച്ചാ ഒരു മൈന്‍ഡും ഇല്ലാ ), ട്വീനിക്സ്( ഫോണ്‍ പരിചയം, നല്ല സുഹ്രത്ത് ), കണ്ണൂരാന്‍ (ഫോളോ, അണ്‍ഫോളോ, ഫോളോ, അണ്‍ഫോളോ ഇത് ഞങ്ങളുടെ സ്ഥിരം പരിപാടിയാണ്), ശബരീഷ്‌( സംസാരിച്ചിട്ടുണ്ട്, ആളു ഡോക്ടര്‍ ആണ്, ഒരു തവണ തൊണ്ട വേദന വന്നപ്പോള്‍ നല്ല ഗുളികകള്‍ പറഞ്ഞു തന്നു സഹായിച്ചിട്ടുമുണ്ട് ), സല്‍മാനുല്‍ ഫാരിസി ( എന്റെ വീടിനടുത്ത് തന്നെ സ്ഥലം, പക്ഷെ ഇത് വരെ കാണാന്‍ പറ്റിയിട്ടില്ല ) , മഹാദേവ് ( ഓണ്‍ലൈന്‍ വഴി ഫുട്ബോള്‍ കളിച്ചിട്ടുണ്ട്), ഹലോ മിസ്റ്റര്‍ പെരേര ( ശരിക്കും പേര് എന്തെന്ന് ഇത് വരെ അറിയില്ലാ), നിതിന്‍ ലെനിന്‍ ( ഫോണ്‍ വിളിച്ചാല്‍ പിന്നെ വക്കതെയില്ലാ,,സംസാരിച്ചു കൊണ്ടേയിരിക്കും.), , അമ്മു സുരേഷ് ( ഇപ്പൊ ഈ വഴിക്ക് കാണാറില്ല ), ജ്യോതി മേനോന്‍ ( നല്ല നല്ല ഫുഡിന്റെ ട്വിട്പിക് ഇട്ടു എന്നെ കൊതിപ്പിച്ചിട്ടുണ്ട്), ചോക്ലേറ്റ് ബോയ്‌ ( ഒന്ന് അക്കൗണ്ട്‌ ഡിലീറ്റ് ചെയ്തു പോയിട്ട് പിന്നേം വന്നു. പക്ഷെ പണ്ടത്തെ അത്ര ട്വീട്ടിംഗ് പോരാ ), നിലാമഴ ( പലവട്ടം സംസാരിച്ചിട്ടുണ്ട്,  ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും സംശയമാണ്), കപിലവസ്തു എന്ന സിദ്ധാര്‍ത്ഥന്‍,  ദീപിക ( ഈ അടുത്ത കാലത്ത് പരിചയപ്പെട്ടതാണ് ), ട്വീപ്പേട്ടന്‍ ( നല്ലൊരു ട്വീപ്‌ ) സിയാദ്‌ ( എന്റെ പുതിയ ഫോളോവെര്‍, നമ്മടെ ഗാങ്ങില്‍ പെടും ), അസുരവിത്ത്‌( ഇവന്‍ ഫേസ്ബുക്കില്‍ എന്ത് പോസ്റ്റ്‌ ചെയ്താലും ആദ്യം ലൈക്‌ ചെയ്യുന്നത് ഞാനാനെന്നാണ് ഇവന്‍ പറയുന്നത്.), ഗോവിന്ദ സുനില്‍ ( രണ്ടു വട്ടം ഫോണില്‍ സംസാരിച്ചു ), നംബോലന്‍ (ഇപ്പോളും ജീവനോടെയുണ്ടെന്നാണ് എന്റെ വിശ്വാസം), ഡോക്ടര്‍ ലവ് (പരിചയപ്പെട്ടു വരുന്നതേയുള്ളൂ.), മൈന്‍ഡ് മേല്ഡര്‍      (പകല്‍ വെളിച്ചത്തില്‍ ഇത് വരെ കാണാന്‍ പറ്റിയിട്ടില്ലാ),  ലോലക്കുട്ടി (ആവശ്യത്തിനും അനാവശ്യത്തിനും ലോല്‍ അടിക്കും, ശരിക്കും പേര് എന്താണാവോ..?), കുര്യാക്കോസ് സെബാസ്ടിന്‍ (എന്റെ ബ്ലോഗ്‌ വായിച്ചിട്ട് കൊള്ളാം എന്ന് പറഞ്ഞതില്‍ പിന്നെ അങ്ങേരോട് ഭയങ്കര ബഹുമാനം ആണെനിക്ക്) , മലമൂപ്പന്‍ (കുറച്ചുകൂടി നേരത്തെ പരിചയപ്പെടെണ്ടിയിരുന്നു), പിന്നെ  പുതുതായി വന്നൊരു ആണ്‍കുട്ടി, ആരാണെന്ന് എനിക്കരിയില്ലേലും ഞാന്‍ ഫോളോ ചെയ്യുന്ന അനസൂയ, രൂപക്കുട്ടി, അന്നക്കുട്ടി, ഇടയ്ക്കു വച്ച് അണ്‍ഫോളോ ചെയ്തു പോയ    യു നോ ഹൂ,  വിനിതാസന്തോഷ്,  ഹെല്‍ബോയ്‌,  സെന്‍റെര്‍ സ്പയിക്ക്‌,  ഗോവിന്ദന്‍,  പണ്ട് തൊട്ടേ ടി എല്ലില്‍ എന്നും നിറഞ്ഞു കാണുന്ന  ഹാന്‍ഡില്‍ ജോര്‍ജ്,  വാമ്പയര്‍ വിപി , ജയദേവ്,  ബാലു,  ഷിബു,  ജിതിന്‍ ശ്രീധര്‍, ഷിച്ചിന്‍,  ഡിവൈന്‍ ജോര്‍ജ്,  അഫ്സല്‍ അല്ബുസ്താന്‍, അനു സി ബോസ്, സുവിഷ്‌,  ആന്‍വിന്‍, ഇനിയും ഉണ്ട് ആളുകള്‍….

ഇത്രയൊക്കെയേ ഈ കൊതിയന്റെ ട്വിറ്റെര്‍ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളൂ.

പഴയത് പോലെ അത്ര ഇന്ട്രെസ്റ്റ്‌ ഇല്ലെങ്കിലും ഇപ്പോഴും ഞാന്‍ ട്വീട്ടുന്നു…ഒരു നിയോഗംപോലെ……

 
 

വേറിട്ടൊരു പ്രണയം

 

കയ്യില്‍ ഇരിക്കുന്നത് വിഷക്കുപ്പി ആയിരുന്നെങ്കിലും അവളുടെ മുഖത്ത് തെല്ലു ഭയം പോലും ഉണ്ടായിരുന്നില്ല. താന്‍ എന്തിനു ഭയക്കണം, ആരെ ഭയക്കണം…അനിവാര്യമായ മരണം….ചെയ്ത തെറ്റിനുള്ള ചെറിയൊരു പരിഹാരം മാത്രം. തന്റെ മരണത്തിന് ആരും ഉത്തരവാദി ആയിരിക്കരുതെന്നു അനിതയ്ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ആയിരുന്നു ഒരു മരണ കുറിപ്പ്‌ എഴുതാന്‍ അവള്‍ നിര്‍ബന്ധിതയായത്.

ഈ ചെറുപ്രായത്തില്‍ തന്നെ ജീവിതത്തെ ഒരു തുള്ളി വിഷത്തില്‍ ഒതുക്കാന്‍ കാരണമായത് അനിത കുറിക്കുകയാണ്….

ഷെഫീക്..ആറടിയിലേറെ പൊക്കവും അതിനൊത്ത ശരീരവും ഏതു പെണ്‍കുട്ടിയും ഒന്ന് നോക്കിപ്പോകുകായും ചെയ്യുന്ന ഒരു ഇരുനിറക്കാരന്‍. ഞാന്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിച്ചതും അവനെ ആയിരുന്നു. ഒരു കോളേജില്‍ തന്നെ  ഞാന്‍ സീനിയറായും അവന്‍ ജുനിയറായും ആണ് പഠച്ചിരുന്നതെങ്കിലും ഞങ്ങള്‍ പരിചയപ്പെട്ടതും പ്രണയിച്ചതുമെല്ലാം  ഫേസ്ബുക്ക് വഴി ആയിരുന്നു. എന്ന് ആ ബന്ധം ഫേസ്ബുക്കിനും അപ്പുറത്ത് എത്തിയോ അന്ന് മുതല്‍ ആയിരുന്നു ഞങ്ങടെ ബന്ധത്തിലെ ആത്മാര്‍ഥത നഷ്ടപ്പെട്ടതും.

ഞാന്‍ ഫൈനല്‍ ഇയര്‍ ആയി പഠിക്കുന്ന കാലം, ഷെഫീക്കപ്പോള്‍ മൂന്നാം വര്‍ഷം. പലപ്പോഴും കോളേജിന്റെ ഓരോ ഇടനാഴികളിലും, കാന്റീനിലും എന്തിനു ഞാന്‍ പോകുന്ന വഴികളില്‍ പോലും എന്നെ കാണുവാനായി  ഷഫീക്ക് ഉണ്ടാകുമായിരുന്നു. അതെല്ലാം ഞാനും കണ്ടിരുന്നുവെങ്കിലും സീനിയര്‍ ആയ എനിക്ക് അവനെ നോക്കി ചിരിക്കുവാനോ ഒന്ന് മിണ്ടുവാണോ കഴിയില്ലായിരുന്നു. അത്രക്കുണ്ടായയിരുന്നു ഇരു ബാച്ചുകളും തമ്മിലുള്ള പ്രശ്നങ്ങള്‍. ആ കാരണം കൊണ്ട് മാത്രമാണ് അവനെന്നോട്  ഉണ്ടായിരുന്ന സ്നേഹം വെറും കാഴ്ച്ചയില്‍ മാത്രം ഒതുക്കിയിരുന്നത്. എങ്കിലും ഒരു തവണ അവന്‍ എന്നോടൊന്നു  സംസാരിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. സ്വന്തം ബാച്ചില്‍ നിന്നും സീനിയര്‍ ബോയ്സില്‍ നിന്നും ഒരുപാട് പ്രോപ്സല്സ് കിട്ടിയിട്ടിള്ള തനിക്ക്, അന്നൊന്നും തോന്നാത്ത എന്തോ ഒന്ന് മനസ്സില്‍ വളരുന്നുണ്ടെന്ന് മനസ്സിലായി. വേണ്ടാ..അതെല്ലാം മറക്കാം..അവന്‍ എന്റെ ജൂനിയര്‍ ആണ്..ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ് …..മറക്കാം……

അവസാന പരീക്ഷയും കഴിഞ്ഞു പോന്ന എനിക്ക് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ ഷഫീക്ക്‌ ഒരു ഓര്‍മ്മ മാത്രമായി. അവധിക്കാലം ഞാന്‍ സാധാരണ അച്ഛന്‍റെയും അമ്മയുടെയും കൂടെ അബുദാബിയില്‍ ആണ് ചിലവഴിക്കാറ്‌. ഞാന്‍ അവിടെത്തി കുറച്ചു ദിവസത്തിനുള്ളില്‍ എക്സാമിന്റെ റിസള്‍ട്ട്‌ വന്നു. ക്ലാസ്സില്‍ ഏറ്റവും നല്ല മാര്‍ക്കുണ്ടായിരുന്ന എനിക്ക് ഒരു സപ്ലിമെന്‍റ്റി വന്നു. ആകെ തകര്‍ന്നു പോയ നിമിഷങ്ങള്‍ ആയിരുന്നു അത്….

എല്ലാ വിഷമത്തിലും ആശ്വസിപ്പിക്കാന്‍ എനിക്കെന്നുമുണ്ടായിട്ടുള്ളത് ഫ്രണ്ട്സായിരുന്നു. ഇപ്പോഴും അവര്‍ തന്നെ എനിക്ക് തണലായി. അവരെല്ലാം എന്നെ സമാധാനിപ്പിച്ചു. ദിവസവും ഒരുപാട് നേരം ഞാനവരുമായി ചാറ്റ് ചെയ്യുമായിരുന്നു.

അങ്ങിനെയിരിക്കെ ഒരു നാള്‍ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത ഞാന്‍ കണ്ടത് ഷഫീക്കിന്റെ ഫ്രണ്ട് റിക്വസ്റ്റ് ആയിരുന്നു. എല്ലാം കൊണ്ടും തളര്‍ന്നിരുന്ന എനിക്കതൊരു പുതുജീവന്‍ ആയിരുന്നു. രണ്ടാമതൊന്നു ആലോചിക്കാതെ തന്നെ ഞാനത് അക്സപ്റ്റ്‌ ചെയ്തു. പക്ഷെ പിന്നെയും രണ്ടു നാള്‍ വേണ്ടി വന്നിരുന്നു അവനൊന്നു ഓണ്‍ലൈന്‍ വരാന്‍. അന്നുണ്ടായിരുന്നത് പോലെ ഒരു സോഫ്റ്റ്‌കോര്‍ണര്‍ ഇപ്പോഴും ഷഫീക്കിന് തന്നോടുണ്ടാകുമോ..? അതോ അന്ന് എല്ലാവരെയും നോക്കുന്നതിനിടക്ക് എന്നെയും നോക്കി അത്രെയും ആയിരുന്നോ ഉണ്ടായിരുന്നുള്ളൂ…? ഏതായാലും എന്നെ ഓര്‍മയുണ്ടല്ലോ, അതല്ലേ റിക്വസ്റ്റ് തന്നത്. ഓണ്‍ലൈനില്‍ കണ്ട അവനോടു അങ്ങോട് ഒരു ഹായ് പറയുന്നതിന് മുമ്പേ  എന്നോട് ചോദിച്ചു..

“അറിയോ നമ്മളെയൊക്കെ…?”

ഒട്ടും താമസിപ്പികാതെ തന്നെ ഞാന്‍ മറുപടിയും നല്‍കി.. “മറന്നിട്ടില്ലാ”

“ മറക്കാതിരികാന്‍ പറ്റും വിധം നമ്മള്‍ തമ്മില്‍ എന്ത് ബന്ധം..? ഒന്നു മിണ്ടിയിട്ടു പോലുമില്ലല്ലോ..? ” അവന്റെ ഈ ചോദ്യത്തിന് മുന്നില്‍ ഞാന്‍ പരുങ്ങി.

അല്പം വയ്കിയാണേലും ഞാന്‍ പറഞ്ഞു.. “ കോളേജില്‍ വച്ച് നീ എന്നെ നോക്കിയിരുന്നതും മറ്റും എല്ലാം എനിക്കറിയാം ”.

ഇപ്പോഴും മനസ്സില്‍ സൂക്ഷിച്ചിരുന്ന പ്രണയം തുറന്നു പറയാന്‍ ഇതിലും നല്ലൊരു അവസരം ലഭിക്കില്ല എന്ന് മനസ്സിലാക്കിയ ഷഫീക് എന്നോട് പറഞ്ഞു.

“അതെ അനിത എനിക്ക് നിന്നെ ഇഷ്ട്ടമാണ്, ഒരുപാട് ഇഷ്ടം, ഇപ്പോഴും….എന്റെ പ്രണയത്തിന്‍റെ ആത്മാര്‍ഥതയും സത്യസന്ധതയുമാണ് വീണ്ടും എന്നെ നിന്റെ മുന്നില്‍ എത്തിച്ചത് ..അനിത ഐ ലവ് യു..”

ഞാന്‍ ഷഫീക്കില്‍ നിന്നും കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍..എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇത്ര നാള്‍ കഴിഞ്ഞും അവനെന്നെ ഇഷ്ടപെടുന്നെങ്കില്‍ അത് സത്യമാണ്‌. പക്ഷെ എനിക്ക് ഷഫീക്കിനെ പറ്റി  ഒന്നുമറിയില്ലാ. ആകെ അറിയാവുന്നത് അവനൊരു അന്യമതസ്തന്‍  ആണെന്ന് മാത്രം, അത് തന്നെയായിരിക്കുമല്ലോ ഒരു പ്രണയത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്. അവനെ പറ്റി എല്ലാം ഞാന്‍ ചോദിച്ചറിഞ്ഞു. എന്റെ കാര്യങ്ങള്‍ ഞാനും ഷെയര്‍ ചെയ്തു. ആ ഒരൊറ്റ ദിവസത്തെ ചാറ്റിങ്ങില്‍ അവനോടു എനിക്കുണ്ടായിരുന്ന സോഫ്റ്റ്‌ കോര്‍ണര്‍ ഒരു പ്രണയം വരെ വളര്‍ന്നിരുന്നു. ഷഫീക്ക്‌ കേള്‍ക്കാന്‍ കൊതിക്കുന്ന ആ വാക്കുകള്‍… പക്ഷെ അത് ഇപ്പോള്‍ തന്നെ അവനോടു പറയണോ…? വേണ്ട…കുറച്ചു ദിവസം കഴിയട്ടെ.

ഇപ്പോള്‍ രണ്ടാഴ്ച്ചയോളമായി ഷഫീക്കുമായുള്ള ചാറ്റിംഗ് തുടങ്ങിയിട്ട്. അവന്‍റെ ഓരോ വാക്കുകളും എനിക്കവനോടുണ്ടായിരുന്ന പ്രണയത്തെ പതിന്മടങ്ങ്‌ വര്‍ധിപ്പിക്കാന്‍ ഉതകുന്നവയായിരുന്നു. അങ്ങനെ ഒരു നാള്‍ ഞാന്‍ അവനോടു പറഞ്ഞു…

“ ഷെഫീക്, എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ്, നിന്റെ കൂടെ ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ജീവിതാവസാനം വരെ..”

അത് കേട്ട ഷഫീക്കിന്റെ സന്തോഷം ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറത്തിരുന്നു ഞാനറിഞ്ഞു..

പക്ഷെ അതികനാള്‍ ആ ബന്ധം തുടരാന്‍ ഞങ്ങള്‍ക്കായില്ലാ. ആദ്യ നാളുകളില്‍ അവന്‍ തന്നിരുന്ന ആ സ്നേഹം എനിക്കിപ്പോള്‍ കിട്ടുന്നില്ലാ, ചിലപ്പോള്‍ അതെന്‍റെ തോന്നലായിരുന്നിരിക്കാം. എന്റെ ഫ്രിണ്ട്സിനോടു ഷഫീക്കിനെ പറ്റി ചോദിച്ചപ്പോള്‍ ഒരാള്‍ പോലും നല്ലൊരു വാക്ക് പറഞ്ഞില്ലാ. ഇത്രെയും മോശക്കാരന്‍ ആയിരുന്നോ താന്‍ സ്നേഹിച്ച  ഷഫീക്ക്, ഞാന്‍ വല്ലാതെ വിഷമിച്ചു. അങ്ങിനെ ഒരുനാള്‍ ഷഫീക്കുമായി വഴക്കിട്ടു. പിരിയാന്‍ ആയിരുന്നില്ല, പകരം എന്റെ വിഷമം കണ്ടു എന്നെ കൂടുതല്‍ സ്നേഹിക്കുന്നതിനു വേണ്ടിയായിരുന്നു. പക്ഷെ ഇത്ര നാളും ഞാന്‍ മനസ്സില്‍ കണ്ടതെല്ലാം തകര്‍ത്തെറിയാന്‍ കാരണമാക്കും ഈ വഴക്കെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ലാ. ഷഫീക്ക് ഇത്രയധികം എന്നോട് ദേഷ്യപ്പെട്ട് ഞാന്‍ കണ്ടിട്ടില്ലാ. സങ്കടം കൊണ്ട്  ഞാന്‍ കരയും എന്ന അവസ്ഥയില്‍ എത്തി..

ഞാന്‍ പറഞ്ഞു “തുടക്കത്തില്‍ തന്നെ ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടായല്ലോ..ഇത് ഇനി തുടരണ്ടാ..നമുക്ക്  നിര്‍ത്താം..”

ഷെഫീക്ക് എന്നെ ആശ്വസിപ്പിക്കും, എന്നെ കൂടുതല്‍ സ്നേഹിക്കും എന്ന് കരുതി ഞാന്‍ പറഞ്ഞ ആ വാക്കുകള്‍ക്കുള്ള മറുപടി ഇതായിരുന്നു

“ ശരി നമുക്ക് നിര്‍ത്താം..” …………

ഞാന്‍ പൊട്ടിക്കരഞ്ഞു പോയി.. .ഒരല്പം സ്നേഹം കൂടുതല്‍ പ്രതീക്ഷിച്ചു ഞാന്‍ ചെയ്തത് എന്റെ ജീവിതം തന്നെ നശിപ്പിക്കാന്‍ മാത്രം വലുതായിരുന്നു എന്ന് എനിക്ക് മനസ്സിലായത്‌ കുറച്ചു കഴിഞ്ഞായിരുന്നു.

രണ്ടാമതൊന്നാലോചിക്കാതെ ഫേസ്ബുക്ക് അകൌണ്ട് ഡിലീറ്റ് ചെയ്തു…

നഷ്ട്ടപെട്ട എന്റെ ഷഫീക്കിനെ ഓര്‍ത്തു ആഴ്ചകളോളം ഞാന്‍ രാത്രി ഒറ്റക്കിരുന്നു കരഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും ഈ ബന്ധത്തിന് സമ്മതം തരില്ലാ, ഷെഫീക്ക് അല്ലാ എന്‍റെ ജീവിതപങ്കാളി എന്നൊക്കെ എന്നെ സ്വയം ഞാന്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

മാസങ്ങള്‍ കഴിഞ്ഞു, സപ്ലിമെന്ററി എക്സാമിന് സമയം ആയി. ഞാന്‍ നാട്ടിലേക്കു പോന്നു. കസിന്റെ കൂടെയാണ് താമസം. പഠനത്തില്‍ മാത്രമായി എന്റെ ശ്രദ്ധ. രാപകലില്ലാതെ ഞാന്‍ പഠിച്ചു…എങ്ങിനെയും നഷ്ട്ടപ്പെട്ട സബ്ജക്റ്റ്‌ എഴുതി ജയിക്കണം…

ഒരു നാള്‍ മെയില്‍ ചെക്ക്‌ ചെയ്തപ്പോള്‍ ഷെഫീക്കിന്റെ ഒരു മെയില്‍..

“ എക്സാം എഴുതാന്‍ വരുന്നില്ലേ..?”

പഴയ കാര്യങ്ങള്‍ ഓരോന്നായി മനസ്സിലേക്ക് വന്നു…എന്റെ ഷഫീക്ക്..എത്ര പെട്ടെന്നായിരുന്നു ആ ബന്ധം തുടങ്ങിയതും അവസാനിപ്പിച്ചതും . എല്ലാം തെറ്റിദ്ധാരണയുടെ പുറത്തു സംഭവിച്ചത് മാത്രം…

“വരുന്നുണ്ട്” എന്നൊരു റിപ്ലെ മാത്രം നല്‍കി

അവന്റെ മെയിലുകള്‍ കാണാന്‍ എനിക്ക് ശക്തിയില്ലായിരുന്നു. അതെല്ലാം കണ്ടാല്‍ എന്റെ ശ്രദ്ധ പഠനത്തില്‍ നിന്നും മാറിപ്പോകും എന്നറിയാവുന്നത് കൊണ്ട് തന്നെ ഞാന്‍ പിന്നെ മെയില്‍ ഒന്നും നോക്കിയില്ലാ….

എക്സാം ദിവസം ആയി. കോളേജില്‍ എത്തിയ എനിക്ക് തെല്ലു ഭയം ഉണ്ടായിരുന്നു. കോളേജില്‍ ഏറ്റവും നന്നായി പഠിച്ചിരുന്ന കുട്ടി ഇപ്പോള്‍ സപ്ലിമെന്‍ററി എക്സാമിന് വന്നിരിക്കുന്നു. എല്ലാവരും തന്നെ ആ ഭാവത്തോടെയാണ് നോക്കുന്നതെന്ന് എനിക്ക് മനസ്സിലായി…

സമയം പത്തുമണി ആകുന്നു. നോട്ടിസ്ബോര്‍ഡില്‍ നിന്നും ഹാള്‍ നമ്പര്‍ മനസ്സിലാക്കി ഞാന്‍ അങ്ങോട് നടന്നു. ഏതു നിമിഷവും ഷഫീക്കിനെ ഈ ഇടനാഴികളില്‍ എവിടെയെങ്കിലും കാണും എന്നെനിക്കറിയാം. അവനെ എന്റെ മുന്നിലേക്ക്‌ കൊണ്ട് വരുത്തരുതേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. ഇവിടെ പഠിച്ചു കൊണ്ടിരുന്ന കാലത്ത് ഞാന്‍ കണ്ടിരുന്ന ഷഫീക്ക്‌ അല്ലല്ലോ ഇപ്പോള്‍. ഞങ്ങള്‍ തമ്മില്‍ അടുത്തതും പിരിഞ്ഞതും എല്ലാം എന്റെ മുന്നിലൂടെ തെളിഞ്ഞു വന്നു. എക്സാം എഴുതാതെ പോയാലോ എന്ന് വരെ ഞാന്‍ ആലോചിച്ചു…

അവസാനം എനിക്കുള്ള എക്സാം ഹാളിന്റെ മുന്നിലെത്തി. എല്ലാവരും തന്നെ കയറിയിരുന്നു. ഷഫീക്കിന്റെ ഓര്‍മകളും ആയി നടന്ന എനിക്ക് എന്റെ സീറ്റ്‌ കണ്ടു പിടിക്കാന്‍ പോലും അല്‍പ്പം ബുദ്ധിമുട്ടേണ്ടി വന്നു. ചോദ്യപപ്പേര്‍ കിട്ടി എഴുതാനായി തുടങ്ങി മുമ്പോട്ട്‌ നോക്കിയ ഞാന്‍ ഞെട്ടി.. ഈശ്വരാ…..എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റുന്നില്ലാ…

തൊട്ടു മുന്നിലായി ഞാന്‍ ജീവനേക്കാളും സ്നേഹിച്ച ഷെഫീക്ക് എന്നെ തന്നെ നോക്കിയിരിക്കുന്നു. ഞാന്‍ വരുന്നതും സീറ്റ്‌ തിരഞ്ഞു നടക്കുന്നതുമെല്ലാം അവന്‍ കണ്ടിരുന്നു. എങ്ങിനെ എക്സാം എഴുതി തീര്‍ക്കും എന്നോര്‍ത്ത് ഞാന്‍ പരിഭ്രമിച്ചു. മൂന്നു മണിക്കൂര്‍ അവിടെ ഞാന്‍ എങ്ങനെ കഴിച്ചുകൂട്ടി എന്നെനിക്കിപ്പോഴും അറിയില്ല..

എക്സാം കഴിഞ്ഞു നിന്ന എന്നോട് അവന്‍ വന്നു ചോദിച്ചു

“ അറിയുമോ എന്നെ..? ഞാന്‍ ഷഫീക്ക് ആണ്.”

“ ഹം,,…എനിക്കറിയാം”  ഞാന്‍ പറഞ്ഞു

കൂടുതല്‍ ഒന്നും ചോദിക്കാനോ പറയാനോ എനിക്കും അവനും കഴിഞ്ഞില്ലാ. ആദ്യമായി നേരിട്ട് ഉള്ള സംസാരം ആയിരുന്നു അത്.

കോളേജില്‍ പല സ്ഥലത്തും അവനെ തിരഞ്ഞെങ്കിലും എനിക്ക് കാണാനായില്ല. സംസാരിക്കാന്‍ പറ്റിയില്ലെങ്കിലും ഒന്ന് കാണാന്‍…അത്രെയും മതിയായിരുന്നു…..പക്ഷെ സാധിച്ചില്ല..

വീട്ടില്‍ തിരിച്ചെത്തിയ ഞാന്‍ കോളേജില്‍ കണ്ട ഷഫീക്കിന്‍റെ മുഖം വീണ്ടും വീണ്ടും മനസ്സിലേക്ക് കൊണ്ടുവരുവാന്‍ ശ്രമിച്ചു. എങ്ങിനെയെങ്കിലും അവനോട് സംസാരിക്കണം….

നന്നായി അടുത്തിരുന്ന, ഒരുപാട് സ്നേഹിച്ചിരുന്ന ഞങ്ങള്‍ക്ക് ചെറിയ ഒരു തെറ്റിദ്ധാരണ മൂലം അവസാനിപ്പിക്കേണ്ടി വന്ന ബന്ധം തുടരാന്‍ ഒരുപാട് കാലമോ സമയമോ വേണ്ടിയിരുന്നില്ല, സോറി പറഞ്ഞുള്ള ഒന്നോ രണ്ടോ മെയിലുകളില്‍ എല്ലാ ദേഷ്യവും സങ്കടവും അലിഞ്ഞില്ലാതെയായി. പഴയതിലും അടുക്കുകയായിരുന്നു ഞങ്ങള്‍…

ചാറ്റിംഗ് ബന്ധം ഫോണ്‍ കോളുകള്‍ക്ക് വഴി മാറി. പിന്നെ പ്രണയത്തിന്‍റെ നാളുകള്‍ ആയിരുന്നു. അങ്ങിനെ ഞങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവും സമാധാനവും കടന്നുവന്നു. ചെറിയ ചെറിയ വഴക്കുകള്‍ ഉണ്ടാകുമെങ്കിലും എല്ലാം പറഞ്ഞു തീര്‍ക്കാക്കാന്‍ ശ്രമിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു. ഇണ പ്രാവുകള്‍….പരസ്പരം കാണുവാനുള്ള ആഗ്രഹം ദിവസേന കൂടിക്കൂടി വന്നു..,,കുറച്ചു കഴിയട്ടെ നമുക്ക് കാണാം…

പെട്ടന്നൊരു ഫോണ്‍ കാള്‍ കേട്ടാണ് അനിത എഴുതല്‍ നിര്‍ത്തിയത്‌. അമ്മയുടെ ഫോണ്‍ കാള്‍..കയ്യില്‍ വിഷവുമായി ഇരിക്കുന്ന ഞാനിപ്പോള്‍ അമ്മയോട് സംസാരിച്ചാല്‍ എന്‍റെ ശബ്ദം ഇടറും. ഇല്ല…എനിക്കിപ്പോള്‍ സംസാരിക്കാന്‍ ആകില്ലാ. ഫോണ്‍ കാള്‍ കട്ട്‌ ചെയ്തു..

അനിത വീണ്ടും തന്റെ മരണക്കുറിപ്പ് ഏഴുതാന്‍ തുടങ്ങി…

ഇണപ്രാവുകളെ പോലെ വേര്‍പിരിയാനാവാത്ത വിധം പ്രണയിച്ചിട്ടും ഞങ്ങളെ തെറ്റിച്ചത് എന്താണ്…? എന്‍റെ ആത്മഹത്യയിലേക്ക് വഴിയൊരുക്കാന്‍ കാരണമാകുന്ന എന്തായിരുന്നു സംഭവിച്ചത്…..? അനിത ആ ദിവസത്തെ പറ്റി ഓര്‍ക്കാന്‍ ശ്രമിച്ചു.

ഞങ്ങള്‍ തമ്മില്‍ കാണാന്‍ തീരുമാനിച്ച ദിവസം. എക്സാം ദിവസം കണ്ടതില്‍ പിന്നെ ഇത് വരെ കണ്ടിട്ടില്ലാ. രണ്ടു പേരുടെയും മനസ്സില്‍ സന്തോഷവും അതുലപരി ആശങ്കയും ഉണ്ടായിരുന്നു. പറഞ്ഞ സമയത്ത് തന്നെ ഞാന്‍ സ്ഥലത്ത് എത്തി. കുറച്ചു നേരമായി ഞാന്‍ കാത്തു നില്‍ക്കുന്നു. ഷഫീക്കിനെ കാണുന്നില്ല. ഫോണില്‍ വിളിച്ചു. റിംഗ് ചെയ്യുന്നുണ്ട്, എടുക്കുന്നില്ല, കുറച്ചു ടെന്‍ഷന്‍ ആയി. ഷഫീക്ക് വരാതിരിക്കുമോ…..?

പരഭ്രമിച്ചു നിന്നിരുന്ന എന്‍റെ മുന്നിലേക്ക്‌ വെളുത്ത ഒരു സ്വിഫ്റ്റ്‌ കാര്‍ വന്നു നിന്നു. ഗ്ലാസ്‌ ചെറുതായൊന്നു താഴ്ത്തി, ഷഫീക്കാണ്. കാറില്‍ വന്നു കയറുവാന്‍ അവന്‍ കണ്ണ് കൊണ്ട് കാണിച്ചു. പരിചയക്കാര്‍ ആരും കാണല്ലേ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു കൊണ്ട് ഞാന്‍ കാറില്‍ ചെന്ന് കയറി. ഒരു വെളുത്ത ഷര്‍ട്ടും നീല ജീന്‍സും കൂടെ ഒരു കൂളിംഗ് ഗ്ലാസും കൂടി വച്ചിരുന്ന ഷഫീക്ക്അന്ന് കണ്ടതിലും സുന്ദരനായിരിക്കുന്നു. കാര്‍ ഓടിത്തുടങ്ങി. ഞങ്ങള്‍ പഴയ കാര്യങ്ങള്‍ ഓരോന്നായി പറഞ്ഞിരുന്നു. കാര്‍ ഏതെല്ലാമോ ഇടവഴികളിലൂടെ പോകുന്നുണ്ട്.

ഞാന്‍ ചോദിച്ചു “ ഷഫീക്, നമ്മള്‍ എങ്ങോട്ടാണ് പോകുന്നത് ”

“എന്‍റെ ഒരു കസിന്റെ വീട് ഉണ്ട് ഇവിടെ, അവിടെ ആരും ഇല്ല., അവിടെ പോയിരുന്നു കുറച്ചു നേരം സംസാരിച്ചിരിക്കാം, അല്ലാതെ കോഫി ഷോപ്പിലോ മറ്റോ പോയാല്‍ ആരേലും കാണും, പിന്നെ ടൌണ്‍ വഴി ഇങ്ങനെ കാറിലും ഒരുപാട് നടന്നാലും ശരി ആകില്ല.” ഷഫീക്ക്‌ പറഞ്ഞു.

“പക്ഷെ ഷഫീക്ക് , അധിക നേരം പറ്റില്ലാ..എന്‍റെ വീട്ടില്‍ അന്വേഷിക്കും. ഇപ്പോതന്നെ ഒരുപാട് കള്ളം പറഞ്ഞിട്ടാണ് ഞാന്‍ ഇറങ്ങിത്”

“ഓക്കേ,,,പെട്ടന്ന് പോകാം അനിത”

ടൌണില്‍ നിന്നും അല്പം ഉള്ളിലേക്ക് മാറിയുള്ള ഒരു വീടിനു മുന്നില്‍ കാര്‍ നിര്‍ത്തി..

ഷെഫീക്ക് പറഞ്ഞു “ അനിത വെയിറ്റ്..ആരേലും ഉണ്ടോ എന്ന് ഞാനൊന്ന് നോക്കട്ടെ.” ചുറ്റിലും ആരും തന്നെ ഇല്ലെന്നു മനസ്സിലാക്കിയ ഷഫീക്ക് എന്നോട് ഇറങ്ങി വരാന്‍ പറഞ്ഞു.

ഞങ്ങള്‍ വീടിനകത്ത് കയറി…..

ആദ്യമായി ആണ് ഞാന്‍ ഷഫീക്കിന്റെ ഇത്ര അടുത്ത് നില്‍ക്കുന്നത്. ആ തോളില്‍ ഒന്ന് ചാരിയിരിക്കാന്‍ എന്‍റെ മനസ്സ് കൊതിച്ചു..

“അനിതാ, വരൂ..ഇവിടെ ഇരുന്നു സംസാരിക്കാം.”

ഷഫീക് എന്നെ അവിടത്തെ ബെഡ്‌റൂമിലേക്ക് ക്ഷണിച്ചു. തെല്ലു പോലും ഭയമില്ലാതെ ഞാന്‍ അങ്ങോട് ചെന്നു..

സംസാരിച്ചിരുന്ന ഞങ്ങള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞതറിഞ്ഞില്ലാ.

ഞാന്‍ മനസ്സില്‍ ഓര്‍ത്തു “ ഈ ഷെഫീക്ക് എന്താ ഇങ്ങനെ , എന്നെ ഒന്ന് തൊടണം എന്ന് പോലും ഇല്ലേ ഇവന്” എനിക്കാണേല്‍ ഷഫീക്കിനെ ഒന്ന് തൊടാന്‍ ആ മാറില്‍ ഒന്ന് ചാഞ്ഞുറങ്ങാന്‍ അടങ്ങാത്ത ആഗ്രഹം ഉണ്ട്.

“ഷെഫീക്ക്, നിന്റെ കൈകളില്‍ എനിക്കൊന്നു തൊടണം ?”

“വേണ്ട, അനിത നമ്മള്‍ രണ്ടുപേര്‍ മാത്രമുള്ള ഈ സമയത്ത് നമുക്കങ്ങനെ തോന്നുന്നത് ശരിയല്ല, പിന്നെ എല്ലാം നമുക്ക് കല്യാണം കഴിഞ്ഞിട്ടാകാമല്ലോ…” ഒരു ചെറു പുഞ്ചിരിയോടെ ഷഫീക്ക് പറഞ്ഞു.

എന്‍റെ മുഖം അല്‍പ്പം ഒന്ന് വാടിയത് മനസ്സിലാക്കിയിട്ടാകണം ഷെഫീക്ക് എന്‍റെ വിരലുകള്‍ അവന്‍റെ ചുണ്ടോടു ചേര്‍ത്തു. ആദ്യമായാണ് അവന്‍ എന്നെ സ്പര്‍ശിക്കുന്നത്. ഞാന്‍ അവന്‍റെ മാറിലേക്ക് ചാഞ്ഞു കിടന്നു. അവന്‍റെ കവിളില്‍ ഞാന്‍ ചുണ്ടുകള്‍ പതിയെ മുട്ടിച്ചു….

ഷെഫീക്ക്, ഐ ലൈവ് യു”

“ലവ് യു ടൂ അനിത”

ഇരുവരും ആലിംഗനത്തില്‍ നിന്നും വിമുക്തരാകാതെ തന്നെ ബെഡ്ഡിലേക്ക് ചാഞ്ഞു…..

മനസ്സും ശരീരവും ഒന്നാകുന്ന നിമിഷങ്ങള്‍….

സമയം മൂന്നു മണി കഴിഞ്ഞിരിക്കുന്നു. “അനിത നമുക്ക് പോകണ്ടേ..?”

“എനിക്കെന്നും നിന്റെ ദേഹത്ത് ഇങ്ങനെ തലവച്ച് കിടന്നാല്‍ മതി” എഴുനെല്‍ക്കാന്‍ കൂട്ടാക്കാതെ അനിത പറഞ്ഞു.

“അനിത, നമ്മള്‍ ഈ ചെയ്തത് ശരിയാണോ ?”

“ഷഫീക്ക്‌, എന്തൊക്കെ പ്രശ്നങ്ങള്‍ വന്നാലും ജീവിതത്തില്‍ നമ്മള്‍ ഒരുമിക്കാന്‍ തീരുമാനിച്ചവരല്ലേ.. പിന്നെന്താ ..”

“അല്ലാ, അന്നാലും കല്യാണത്തിന് മുമ്പ്‌ ഇങ്ങനൊക്കെ…?”

“ഇല്ലാ, കുട്ടാ,,,ഒന്നുമില്ല….”

അരമണിക്കൂറിനു ശേഷം ഞങ്ങള്‍ അവിടന്ന് തിരിച്ചു. ബസ്‌സ്റ്റോപ്പില്‍ ഇറങ്ങുന്നതിനു മുമ്പേ ഷഫീക്കിന്റെ കവിളില്‍ ഞാന്‍ ഒരു ചുംബനം നല്‍കിരുന്നു.

രാത്രി ഫോണ്‍ വിളിക്കുന്നതിനിടെ ഞാന്‍ അല്പം മൂഡ്‌ ഓഫ്‌ ആണെന്ന് ഷഫീക്ക് മനസ്സിലാക്കി.

എന്താ അനിത എന്ത് പറ്റി..?”

“നത്തിംഗ് ഡാ”

“ഇല്ല എന്തോ ഉണ്ട്.. എന്തായാലും നിനക്ക് എന്നോട് പറയാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ…പറയു അനിത..”

“അത്…ഷെഫീക്ക്, ഇത്ര നാളത്തെ നമ്മുടെ പ്രണയത്തില്‍ നീ എന്നോട് നൂറു ശതമാനം ആത്മാര്‍ഥത പുലര്‍ത്തിയിരുന്നോ..?”

“എന്താ അനിതാ,,ഇപ്പോള്‍ ഇങ്ങനെ ചോദിക്കാന്‍, നിനക്കറിയില്ലേ എന്നെ..ഞാന്‍ പൂര്‍ണ്ണമായും ആത്മാര്‍ത്ഥതയോടെയാണ്  നിന്നെ പ്രണയിച്ചത്…”

“ഷെഫീക്ക്, നീ എന്നോട് ക്ഷമിക്കണം..എനിക്കതിനു കഴിഞ്ഞില്ല…പലതും നിന്നില്‍ നിന്നും ഒളിപ്പിക്കേണ്ടി വന്നു.”

ഷഫീക്കിനു തന്റെ കാതുകളെ വിശ്വസിക്കാനായില്ലാ. താന്‍ ഇത്ര നാളും തന്റെ ജീവനേക്കാള്‍ പ്രണയിച്ച അനിത എന്താണ് പറയുന്നതെന്ന് അവനു മനസ്സിലാകുന്നില്ല…

“ഇനിയും എല്ലാം പറയാതിരുന്നാല്‍ അത് ഞാന്‍ നിന്നോടു ചെയ്യുന്ന ഏറ്റവും വല്യ തെറ്റായിരിക്കും… ഷഫീക്ക് നീയുമായി സ്നേഹത്തിലാകുന്നതിനു മുമ്പ്‌ ഞാനൊരാളുമായി ഇഷ്ട്ടത്തിലായിരുന്നു. അനസ്‌ , അതാണവന്റെ പേര്. ഹൈസ്കൂള്‍ മുതല്‍ ഞങ്ങള്‍ ഒരുമിച്ചു പഠിച്ചവരാണ്, എപ്പോഴോ ഞങ്ങള്‍ ഇഷ്ട്ടത്തിലായി, വേര്‍പിരിയാന്‍ കഴിയാത്ത വിധം അടുത്തും പോയി. പക്ഷെ എല്ലാം തകര്‍ത്തെറിയാന്‍ പാകത്തിനുള്ള തെറ്റിദ്ധാരണകള്‍ ഞങ്ങളെ അകറ്റി…പക്ഷെ…അത്….”

“പറ അനിതാ..”

“പക്ഷെ ഷഫീക്ക്, നിന്നിലും മുമ്പ്‌ ഞാന്‍,…. ഞാന്‍ അവനുമായി ശരീരം പങ്കു വച്ചിട്ടുണ്ടായിരുന്നു”

മനസ്സില്‍ ഒരു വെള്ളിടി വെട്ടിയത് പോലെയായിരുന്നു ഷഫീക്കിനത്. ഭൂമി പിളര്‍ന്നു രണ്ടായി തന്നെയും വിഴുങ്ങി പോയിരുന്നെങ്കില്‍ എന്ന് ഷഫീക്ക് ആഗ്രഹിചു പോയി.

“ അനിത.. ഇതായിരുന്നില്ലാ ഞാന്‍ നിന്നില്‍ നിന്നും ആഗ്രഹിച്ചത്‌, വേറൊരുവനുമായി ശരീരം പങ്കിട്ട നീ എന്തിനു എന്നെയും കൂടി ആ നീചമായ പ്രവര്‍ത്തിക്കു പ്രേരിപ്പിച്ചു. എനിക്കിനി നിന്നെ സ്വീകരിക്കാന്‍ ആകില്ലാ, ശരീരസുഖം മാത്രമായിരുന്നോ നീ ആഗ്രഹിച്ചത്.?”

ഷഫീക്ക് പൊട്ടിക്കരയുകയായിരുന്നു, അവനു താങ്ങാവുന്നതിലും അതികം ആയിരുന്നു അതെല്ലാം. താന്‍ എന്തിനു ജീവിച്ചിരിക്കണം എന്ന് വരെ ഷഫീക്ക് ആലോചിച്ചു. ഫോണ്‍ ഷഫീക്കറിയാതെ അവന്‍റെ കയ്യില്‍ നിന്നും താഴെ വീണു പോയി. അപ്പോഴും ഫോണിന്റെ മറ്റേ അറ്റത്ത് നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു അനിത.

കയ്യിലിരുന്ന വിഷക്കുപ്പിയില്‍ നിന്നും അല്‍പ്പം വിഷം അവള്‍ നാവിന്‍തുമ്പിലേക്ക് ചാടിച്ചിട്ടു ഒന്ന് കൂടെ എഴുതി..

“എന്‍റെ ഷെഫീക്കിനെ ചതിച്ച എനിക്കിനി ജീവിച്ചിരിക്കാന്‍ കഴിയില്ലാ..ഞാന്‍ പോകുന്നു..അടുത്ത ജന്മത്തിലെങ്കിലും, ഞാന്‍ ജീവന് തുല്യം സ്നേഹിച്ചവനുമായി ജീവിക്കാന്‍ ”

 

 

 

 

 

 

 

 

പറയാതെ അറിഞ്ഞ പ്രണയം

 
                          രാത്രി കാലങ്ങളില്‍ ഫേസ്ബുക്ക് തുറന്നു, പച്ച ലൈറ്റും തെളിച്ചിട്ടു ആര്‍ക്കോ വേണ്ടി ഞാന്‍ കാത്തിരിക്കാരുണ്ടായിരുന്നു. എനിക്കായ് സൃഷ്‌ടിച്ച പെണ്ണിനും കാണില്ലേ ഒരു ഫേസ്ബുക്ക് അക്കൗണ്ട്‌..? ആ പ്രതീക്ഷയില്‍ ആണ് രാപകലില്ലാതെ ഉള്ള എന്റെ ഈ കാത്തിരിപ്പ്‌. അങ്ങനെ എന്റെ പെണ്ണിനെയും സ്വപ്നം കണ്ടു കൊണ്ട് ഇരിക്കുമ്പോള്‍ ഒരു നോട്ടിഫിക്കേഷന്‍ വന്നു കിടക്കുന്നത് കണ്ടു, നോക്കിയപ്പോള്‍ മനസ്സിലായി എപ്പോളോ ഫ്രണ്ട് റിക്വസ്റ്റ് കൊടുത്ത ഒരു പെണ്‍കുട്ടി അതു അക്സപ്റ്റ്‌ ചെയ്തിരിക്കുന്നു. ആ വ്യ്കിയ രാത്രിയില്‍ എന്റെ ഓണ്‍ലൈന്‍ ലിസ്റ്റില്‍ ഉള്ള ഏക പെണ്‍തരി ഇപ്പോള്‍ അവളാണ്. ഒരു ഹായ് പറയുന്നതില്‍ തെറ്റില്ല എന്ന് തോന്നിയ  ഞാന്‍ ഒരു ഹായ് പറഞ്ഞു. കുറച്ചു കഴിഞ്ഞിട്ടാണ് എങ്കിലും തിരിച്ചും കിട്ടി ഒരു ഹായ്.. അവളുടെ ആ ഹായ് പിന്നീടുള്ള യാത്രയിലേക്ക് എനിക്കുള്ള ഒരു ചവിട്ടുപടി ആയിരുന്നു. അതില്‍ ചവിട്ടി ഞാന്‍ മെല്ലെ മെല്ലെ കയറി….ശ്രദ്ധയോടെ.. അങ്ങനെ ഓരോന്നും പറഞ്ഞിരുന്ന ഞങ്ങള്‍ ആ ഒറ്റ ദിവസം കൊണ്ട് തന്നെ നല്ല സുഹൃത്തുക്കള്‍ ആയി. സ്വന്തം കാര്യങ്ങളും പഠന കാര്യങ്ങളും കുടുംബ കാര്യങ്ങളും അങ്ങനെ എല്ലാം ആ രാത്രിയുടെ നിശബ്ദതയില്‍ ഞങ്ങള്‍ പങ്കുവച്ചു. അങ്ങനെ ആറു മണിക്കൂറോളം പിന്നിട്ടത്  ഞങ്ങളിരുവരും അറിയുന്നത് തന്നെ സൂര്യപ്രകാശം ജനലിലൂടെ വന്നടിച്ചപ്പോള്‍ മാത്രമായിരുന്നു. അപ്പോളും പരസ്പരം പറയാന്‍ പിന്നെയും ഉണ്ടായിരുന്നു ഒരുപാട് കാര്യങ്ങള്‍.
 
                    കുറച്ചു ദിവസങ്ങള്‍ ഇങ്ങനെ രാപകലില്ലാതെ ചാറ്റ് ചെയ്തത് കൊണ്ട് തന്നെ എന്റെ മനസ്സില്‍ ഒരു ചാഞ്ചാട്ടം. എന്ത് കൊണ്ട് ഈ കുട്ടിയെ ഒന്ന് പ്രോപോസ് ചെയ്തു കൂടാ. അവളുടെ പ്രതികരണം എന്തായിരിക്കും എന്നൊന്നും ഞാന്‍ ചിന്തിച്ചില്ലാ. നേരിട്ട് പ്രോപോസ് ചെയ്യാന്‍ അല്ലെ ചമ്മല്‍. ചാറ്റിലൂടെ എന്തും പറയാമല്ലോ. അങ്ങനെ ഒരു നാള്‍ ഞാന്‍ അവളോട്‌ പറഞ്ഞു, “ഞാന്‍ നിന്നെ പ്രേമിച്ചോട്ടെ..? തമാശക്കല്ലാ, കാര്യമായിട്ട് തന്നെ പറയുന്നതാ”. അല്‍പ നേരത്തേക്ക് പിന്നെ റിപ്ലേ ഒന്നും കണ്ടില്ല, മനസ്സില്‍ ചെറിയ ഒരു ടെന്‍ഷന്‍. ഉണ്ടായിരുന്ന ഫ്രണ്ട്ഷിപ്പ്‌ കൂടെ പോകുമോ…?. കുറച്ചു നേരത്തെ മൂകതക്ക് ശേഷം അവള്‍ എന്തോ റിപ്ലേ ചെയ്യാന്‍ തുടങ്ങുകയാണ്. പക്ഷെ അവളതു മുഴുവനാക്കുന്നില്ലാ. മുറിഞ്ഞ കുറച്ചു വേര്‍ഡുകള്‍ ആണ് എനിക്ക് കിട്ടിയ റിപ്ലേ. അപ്രതീക്ഷിതമായ എന്റെ ആ വാക്കുകള്‍ക്കു മുന്നില്‍ അവള്‍ ശരിച്ചും പേടിച്ചു എന്ന് തന്നെ പറയാം. എന്ത് പറയണം എന്നറിയാതെ അവള്‍ നിന്ന് പരുങ്ങുകയാണ്. അവസാനം അവള്‍ പറഞ്ഞു… “ എടാ എനിക്കും നിന്നെ ഇഷ്ടമാണ്, പക്ഷെ അതൊരികളും ഒരു പ്രണയത്തിന്റെ പാതയില്‍ അല്ല അല്പം വിഷമം വന്നെങ്കിലും അല്പം പ്രതീക്ഷയും നല്‍കുന്നതായിരുന്നു ആ വാക്കുകള്‍.
 
                 അവളെ ഇപ്പോള്‍ ഓണ്‍ലൈന്‍ കാണാറില്ല, എന്തോ പറ്റിയിട്ടുണ്ട്. എന്നെ മനപ്പൂര്‍വ്വം ഒഴിവാക്കാന്‍ വേണ്ടി ആയിരിക്കുമോ ഓണ്‍ലൈന്‍ വരാത്തത്.? അതോ അവള്‍ മുമ്പ്‌ ആരെങ്കിലും ആയി ഇഷ്ട്ടത്തിലയിരുന്നിരിക്കും, അത് എന്നോട് പറയാന്‍ ഉള്ള ബുദ്ധിമുട്ട് കൊണ്ടാകും ഈ ഒളിച്ചിരിക്കല്‍ . ഈ വക ചിന്തകള്‍ എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു. ദിവസങ്ങള്‍ പലതും കഴിഞ്ഞു, അവളെ വല്ലാതെ മിസ്സ്‌ ചെയ്തു തുടങ്ങി. കോണ്ടാക്റ്റ് ചെയ്യാന്‍ ഒരു മൊബൈല്‍ നമ്പര്‍ പോലും ഞാന്‍ മേടിച്ച്ചിട്ടില്ലാ ഞാന്‍. അങ്ങിനെ ചാറ്റിങ്ങിലൂടെ വന്ന എന്റെ പെണ്ണ് എന്ന് ഞാന്‍ തെറ്റിദ്ധരിച്ച അവള്‍ എന്നില്‍ നിന്നും മറഞ്ഞു.
 
                   ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പഴയ പോലായി. പാതിരാത്രി പച്ച ലൈറ്റും തെളിച്ചു പെണ്‍കുട്ടികള്‍ ഓണ്‍ലൈന്‍ വരുന്നതും നോക്കി ഇരിക്കുന്ന ആ പഴയ ആള്‍. അങ്ങിനെ ഇരിക്കെ ഒരു ദിവസം, ഏകദേശം ഒരു മൂന്നു മാസങ്ങള്‍ക്ക് ശേഷം മെയില്‍ ചെക്ക്‌ ചെയ്യുന്നതിനിടെ ഞാന്‍ അത് കണ്ടു. ആ പഴയ കൂട്ടുകാരിയുടെ ഒരു മെയില്‍. ഇത്ര നാള്‍ ഓണ്‍ലൈന്‍ വരാത്തതിന് കുറെ മുടന്തന്‍ ന്യായങ്ങള്‍. ആരു കേട്ടാലും വിശ്വസിക്കാന്‍ അല്പം പാട് പെടുന്ന തരത്തില്‍ ഉള്ളവ. എന്നിട്ടും ഞാന്‍ അതെല്ലാം വിശ്വസിച്ചു. ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാകില്ല എന്ന് അവള്‍ വാക്കും തന്നു. അങ്ങനെ മൂന്നു മാസങ്ങള്‍ക്ക് മുമ്പ്‌ നിര്ത്തിയതെല്ലാം വീണ്ടും തുടങ്ങാന്‍ എനിക്ക് അവസരം ലഭിച്ചിരിക്കുകയാണ്. പണ്ട് നിര്‍ത്തിയ അതെ സ്ഥലത്ത് നിന്ന് തന്നെ ഞാന്‍ തുടങ്ങി.
 
                    ഇത്തവണ അവളുടെ മൊബൈല്‍ നമ്പര്‍ മേടിക്കാന്‍ ഞാന്‍ മറന്നില്ല. അങ്ങിനെ ചാറ്റിങ്ങിലും  അപ്പുറത്തേക്ക് ഒരു ബന്ധം വളരുകയാണ്. ഞങ്ങള്‍ പോലും അറിയാതെ. ഞാന്‍ പലപ്പോഴും അവളോട്‌ ചോദിച്ചു     “ അന്ന് ഞാന്‍ പ്രോപോസ് ചെയതത്തിന്റെ റിപ്ലേ ഒന്നും നീ തന്നില്ലല്ലോ ഇത് വരെ…..? എന്ത്യേ .. ” എന്തൊക്കൊയോ അര്‍ഥം വച്ച് അവള്‍ പറയുന്നുണ്ട് എങ്കിലു വ്യക്തമായി ഒരു മറുപടി തരുവാന്‍ അവള്‍ തയ്യാറാകുന്നില്ല. ഞാന്‍ ആണെങ്കില്‍ ഒരു മറുപടിക്കായി കാത്തിരിക്കുകയാണ് താനും. ഒരിക്കല്‍ ഞാന്‍ അവളോട് പറഞ്ഞു.  “ എനിക്ക് വ്യക്തമായ ഒരു ഉത്തരം ഇന്ന് കിട്ടണം, നീ എന്നെ പ്രേമിക്കുന്നുണ്ടോ ഇല്ലയോ…? ഇല്ല എന്നാണ് നീ പറയാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് പറഞ്ഞോളു.. എനിക്ക് വേറെ ആളെ നോക്കാമല്ലോ….”  ഇങ്ങനെ എങ്കിലും പറഞ്ഞാല്‍ അവളില്‍ നിന്നും ഒരു റിപ്ലേ കിട്ടും എന്നാ പ്രതീക്ഷയില്‍ ആണ് ഞാന്‍ ഇതെല്ലാം പറഞ്ഞത്. പക്ഷെ അത് അവളെ അല്പം വേദനിപ്പിക്കുന്നതായിരുന്നു. അവള്‍ പറഞ്ഞു “ അത്രയ്ക്ക് ധൃതി ആണേല്‍ നീ പോയി വേറെ ആളെ നോക്കിക്കോ…”. അവള്‍ക്കു എന്നോട് അവള്‍ തന്നെ അറിയാതെ ഉണ്ടായി വന്നു കൊണ്ടിരുന്ന ഇഷ്ടത്തെ ഞാനായിട്ട് തന്നെ തല്ലി കെടുത്തുന്ന രീതിയില്‍ ഉള്ളവയായിരുന്നു എന്റെ പെരുമാറ്റം എന്ന് ഞാന്‍ മനസ്സിലാക്കി.
 
                        എന്തോ ഒരു ഇത് അവള്‍ക്കെന്നോടുണ്ട്. അതെനിക്കു നിരന്തരമായുള്ള ചാറ്റില്‍ നിന്നും ഫോണ്‍ കോളുകളില്‍ നിന്നും മനസ്സിലാക്കി എടുക്കാന്‍ കഴിഞ്ഞു. പക്ഷെ ഒന്നും തുറന്നു സമ്മതിക്കാന്‍ അവള്‍ ഇപ്പോളും തയാറായിരുന്നില്ലാ. അവളും ആയി ഉള്ള ചാറ്റ് ഹിസ്റ്ററി വീണ്ടും വീണ്ടും വായിക്കലും കോളുകള്‍ റെക്കോര്‍ഡ്‌ ചെയ്തു കേള്‍ക്കലും എനിക്ക് എന്നും ഇഷ്ടമായിരുന്നു. എത്ര തവണ വായിച്ചതാണെങ്കിലും അതില്‍ എന്നും ഒരു  പുതുമ അനുഭവപ്പെട്ടിരുന്നു. പല ദിവസങ്ങളിലും ഞങ്ങളുടെ ഫോണ്‍ വിളി പ്രഭാതം വരെ നീണ്ടിരുന്നു. അങ്ങനെ രണ്ടു പേരും ഉറക്കം എന്ന പ്രതിഭാസം എന്താണെന്ന് തന്നെ മറന്നിരിക്കുകയാണ്. ഇതിനിടയില്‍ പലപ്പോഴും വഴക്കുണ്ടാക്കുക ഒരു പതിവായിരുന്നു. അതിനു പ്രത്യക കാരണവും ഉണ്ട്. പെട്ടന്ന് ബൈ പറഞ്ഞു ഫോണ്‍ വക്കുമ്പോള്‍ വല്ലാതെ മിസ്സ്‌ ചെയ്യും, അപ്പോള്‍ എന്തെങ്കിലും പറഞ്ഞു ഒന്ന് ഉടക്കിയിട്ടാണ് ഫോണ്‍ വിളി അവസാനിപ്പിക്കുന്നതെങ്കില്‍ അത്രയും പ്രോബ്ലം വരില്ല. എത്ര വിചിത്രമായ കാരണം അല്ലെ. അതായിരുന്നു ഞങ്ങള്‍. ഒരിക്കല്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞു വഴക്ക് ഉണ്ടാക്കിയാതാണ്, പക്ഷെ അല്പം കൂടി പോയി. അതിനു അവളില്‍ നിന്നും വന്ന മറുപടി ഒരു പൊട്ടിക്കരച്ചില്‍ മാത്രമായിരുന്നു. അപ്പോളാണ് അതെല്ലാം അത്ര മാത്രം വേദന അവളില്‍ ഉണ്ടാക്കി എന്നു ഞാന്‍ അറിഞ്ഞത്.
 
                          ആ രാത്രി ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു. പതിവ് പോലെ പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ തുടങ്ങിയ ഫോണ്‍ വിളി ആണ്. സമയം വെളുപ്പിന് അഞ്ചു മണി ആയിരുന്നു. പതിവ്പോലെ വഴക്കിട്ടു, പതിവിനു വിപരീതമായി അവളില്‍ നിന്നും കരച്ചില്‍. ആദ്യം വെറും കളി ആയി എടുത്ത ഞാന്‍ കാര്യങ്ങള്‍ കൈ വിട്ടു പോയി എന്ന് മനസ്സിലാക്കാന്‍ അല്പം വൈകി പോയിരുന്നു. അവള്‍ വിങ്ങി പൊട്ടി കരഞ്ഞു തുടങ്ങി, ഏകദേശം ഒരു മണിക്കൂറോളം. അന്ന് കരയുന്നതിനിടയില്‍ അവള്‍ പറഞ്ഞ ആ വാക്കുകള്‍ ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നുണ്ട്. “ ഡാ.. ആം നോട്ട് ജോക്കിംഗ്, ഐ കാന്‍റ് ബ്രീത്ത്‌..” അപ്പോള്‍ എന്തായിരുന്നു എന്റെ മനസ്സില്‍ എന്ന് എനിക്ക് തന്നെ അറിയില്ലാ. എല്ലാം തീര്‍ന്നു എന്ന് കരുതിയ നിമിഷങ്ങള്‍……..
 
                          ജീവിതം തന്നെ നശിപ്പിക്കും എന്ന് കരുതിയ ഈ സംഭവം ആയിരുന്നു ജീവിതത്തിനു വഴിത്തിരിവായത്. ഒന്ന് രണ്ടു ദിവസങ്ങള്‍ വേണ്ടി വന്നു എല്ലാം ഒന്ന് തണുക്കാന്‍. ഇത്രയൊക്കെ ഞാന്‍ വേദനിപ്പിച്ചിട്ടും അവള്‍ വീണ്ടും എന്നോട് കൂടാന്‍ വരണമെങ്കില്‍ എന്നോട് ശരിക്കും ഇഷ്ടം ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി.
 
അങ്ങനെ കാമുകിയുടെ ഇഷ്ടം അവള്‍ പറയാതെ തന്നെ ഞാന്‍ മനസ്സിലാകി. “അവളുടെ ഇഷ്ടം അവള്‍ പറയാതെ തന്നെ എന്നെ മനസ്സിലാക്കി തരണം ” ഇതായിരുന്നോ അവള്‍ ആഗ്രഹിച്ചത്‌.. ഇതിനായിരുന്നുവോ ഇത്ര നാളും എനിക്കൊരു റിപ്ലേ പോലും തരാതെ അവള്‍ ഒഴിഞ്ഞു മാറിയത്….
 
 “അവള്‍ പറയാതെ ഞാന്‍ മനസ്സിലാക്കിയ ഇഷ്ടം, ഞാന്‍ എപ്പോളും പറഞ്ഞു പറഞ്ഞു അവള്‍ അറിഞ്ഞ ആ ഇഷ്ടം…അത് ഇപ്പോളും ഒരു നിധി പോലെ ഞങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നു..ഒരുമിച്ചൊരു ജീവിതത്തിനായ്‌….”
 
 

കോളേജ് ഡേ ( കളമശ്ശേരി പോളിടെക്നിക്) 2008

ഫൈനല്‍ ഇയര്‍ ലെ ഒരു മനോഹരമായ കോളേജ് ഡേ.. ഇത്തവണ കോളേജ് ഡേയ്ക്ക് ഒരു പ്രത്യേകത ഉണ്ട്. നമ്മടെ ടീമിന്റെ സിനിമാറ്റിക് ഡാന്‍സ് ഉണ്ട്. എല്ലാവരും ആദ്യമായാണ് ഈ രംഗത്ത് ഒന്ന് പയറ്റാന്‍ ഇറങ്ങുന്നത്.  ഡാന്‍സിന്റെ റിഹെഴ്സല്‍ പണി നടത്തുന്നത് ഞങ്ങള്‍ താമസിച്ചു കൊണ്ടിരുന്ന റൂമിന്റെ ടെറസില്‍ ആണ്. ഒരാഴ്ചയായി നടക്കുന്ന ശക്തിയേറിയ റിഹെഴ്സല്‍ .ആശാന്റെ ശിക്ഷണത്തില്‍ പിള്ളേര്‍ നന്നായി കളിച്ചു വരുന്നുണ്ട്.
നമ്മടെ റൂമിന്റെ ഓണറും ആയി അത്ര നല്ല രസത്തിലല്ലായിരുന്നു ഞങ്ങള്‍. കാരണം എന്തെന്നാല്‍ മൂന്നു പേര്‍ക്ക് തന്നിട്ടുള്ള റൂമില്‍ മുപ്പതു പേര്‍ എങ്കിലും ഉണ്ടാകും, അത് കൂടാതെ വെള്ളമടി വേറെ.. അങ്ങനെ ഞങ്ങളെ കൊണ്ട് പൊറുതിമുട്ടി അങ്ങേരു റൂമിലേക്കുള്ള വാട്ടര്‍ കണക്ഷന്‍ കട്ട്‌ ചെയ്തു. അതിനുള്ള മറുപടി എന്നോണം ആയിരുന്നു ഞങ്ങള്‍ ആ പണി ഒപ്പിച്ചത്…
വാട്ടര്‍ ടാങ്കില്‍ മൂത്രം ഒഴിക്കുക…..

ഞങ്ങള്‍ക്കോ വെള്ളം തരുന്നില്ലാ, അന്നാ ഇവനൊക്കെ മൂത്രം കുടിച്ചാ മതി.   ഡാന്‍സ് പ്രാക്ടീസിന്റെ ഇടയില്‍ കിട്ടുന്ന അവസരങ്ങള്‍ എല്ലാം ഞങ്ങള്‍ മുതലാക്കി…..ഒന്നല്ലാ …പലവട്ടം… അവസാനം ടാങ്കില്‍ വെള്ളത്തലും   കൂടുതല്‍ മൂത്രം എന്ന അവസ്ഥ ആയി. ഈ ടാങ്കിലെ വെള്ളം ഉപയോഗിച്ചാണ് താഴെ കടയില്‍ സര്‍ബത്ത്‌ ഉണ്ടാക്കുന്നത്.  അങ്ങനെ എത്രയോ ആളുകള്‍ സര്‍ബത്തിന്റെ രൂപത്തില്‍ മൂത്രം കുടിച്ചു…

കോളേജ് ഡേ പ്രഭാതം…
വെള്ളമടിയില്ലാത്ത കോളേജ് ഡേ ഉണ്ടോ…എവടെ… സാധനം രാവിലെ തന്നെ റൂമില്‍ എത്തിച്ചു. കുറച്ചു പേര്‍ രാവിലെ തന്നെ അടിച്ചു പാമ്പായി. മറ്റു ചിലര്‍ തിരക്ക് കഴിയാന്‍ നോക്കിയിരുന്നു.

പരിപാടി തുടങ്ങി . സ്വാഗതം, അധ്യക്ഷപ്രസംഗം,ആശംസ,….ഹം..കലാപരിപാടികളും എത്തി….ഒരു വിധത്തില്‍ ഞങ്ങളുടെ സിനിമാറ്റിക് ഡാന്‍സ് എന്ന ആ മനോഹരമായ കലപ്രകടനവും കഴിഞ്ഞു. തരക്കേടില്ല എന്ന് പലരും പറഞ്ഞു. അപ്പൊ പിന്നെ കുറച്ചു ജാഡ ഒക്കെ ആകാം…
ഈ തിരക്കെല്ലാം കഴിഞ്ഞു റൂമില്‍ ചെന്നപ്പോള്‍ റൂമിലാകെ പാമ്പുകള്‍. ഒന്നും രണ്ടും അല്ലാ..ഒരു പത്തു പതിനാറെണ്ണം..വെറും നീര്‍ക്കോലിയോ ചേരയോ അല്ല…. എല്ലാം നല്ല ഒന്നാന്തരം കൊടിയ വിഷമുള്ളവ..ചിലത് നിലത്ത് കിടക്കുന്നു, ചിലത് കട്ടിലില്‍..മറ്റു ചിലത് ഇഴയുന്നു..
താഴെ കടയിലെ സര്‍ബതിന്റെ ടേസ്റ്റ് നന്നായി മാറി..ആളുകള്‍ ഓരോന്ന് പറഞ്ഞും തുടങ്ങി…. കാര്യം പിടികിട്ടി…വെള്ളത്തില്‍ മൂത്രം….ആരാണെന്നും പിടികിട്ടി..അങ്ങനെ ഒന്ന് രണ്ടു ആഴ്ചയായി തുടരുന്ന ടാങ്കില്‍ മൂത്രം ഒഴിക്കല്‍ പരിപാടിക്ക് ഇന്ന് വിരാമം കുറികുകയാണ്. ഇടി കിട്ടാന്‍ ഇനി ഇതിലും നല്ല റീസണ്‍ വേണോ….

പതിനാറോളം വരുന്ന പാമ്പുകള്‍ വിഹരിക്കുന്ന റൂമിലേക്ക്‌ പത്തോളം വരുന്ന എന്തിനും തയാറായ കാട്ടാളന്മാര്‍ പാഞ്ഞടുത്തു വന്നു. തലമൂത്ത ഒരു കാട്ടാളന്‍ മാത്രം റൂമില്‍ കയറി വാതിലടച്ചു. പിന്നെ ഒരു ചോദ്യം….
ആരാടാ ടാങ്കില്‍ മൂത്രം ഒഴിച്ചത്….???
എന്ത് പറയണം എന്നറിയാതെ പത്തി താഴ്ത്തി പാമ്പുകള്‍ പരസ്പരം നോക്കി…. പിന്നെ എല്ലാം മിന്നല്‍ വേഗത്തില്‍ ആയിരുന്നു..കണ്ണില്‍ കണ്ട പാമ്പുകളെയെല്ലാം ആ കാട്ടാളന്‍ തലങ്ങും വിലങ്ങും തല്ലി.. തിരിച്ചു കൊത്തുവാന്‍ പോയിട്ട് പത്തി വിടര്‍ത്തി കാട്ടാളനെ ഒന്ന് പേടിപ്പിക്കാന്‍ പോലും കഴിയാത്ത വിധം പാമ്പുകളുടെ ശരീരത്തില്‍ മദ്യം നിറഞ്ഞിരുന്നു.  ഇടക്കെപ്പോഴോ കാട്ടാളന്റെ കയ്യില്‍ ഒരു ക്രിക്കറ്റ്‌ ബാറ്റും കിട്ടി… വീണ്ടും വീണ്ടും തല്ലി. ഞങ്ങള്‍ നിന്ന് തല്ലു മേടിക്കുകയാണ്..എന്റെ ഓര്‍മ ശരിയാണെങ്കില്‍ ഞങ്ങള്‍ പതിനാറു പേരെ ആ ഒരാള്‍ തന്നെ ആണ് തല്ലിച്ചതച്ചത്.ഒരൊറ്റ അടി പോലും തിരിച്ചു കൊടുക്കാന്‍ ആയില്ലാ. അടികൊണ്ടു പലരും പല വഴിക്ക് ഓടി. ഉടുതുണി പോലും ഇല്ലാതെ ജീവനും കൊണ്ടു പാഞ്ഞവരും ഉണ്ടായിരുന്നു.  
പ്രശ്നം ഒന്ന് തണുത്തു വന്നപ്പോള്‍ ആണ് റോഡിലൂടെ പോയ ഒരുത്തന്റെ വക ഒരു ചോദ്യം….
എന്തിനാ നിങ്ങള്‍ ഈ പിള്ളേരെ ഇട്ടു തല്ലുന്നത്…? എന്തേലും കാര്യം ഉണ്ടേല്‍ പോലീസില്‍ പരാതി കൊടുക്ക്‌…..
ഇത് കേട്ട കാട്ടാളന്‍, അത് ചോദിക്കാന്‍ നീ ആരാടാ എന്നും പറഞ്ഞു അവനെ ഒന്ന് പൊട്ടിച്ചു…ഒന്നും മിണ്ടാതെ അവന്‍ പോയി.
ഒരു പത്തു മിനിറ്റ് പോലും കഴിഞ്ഞില്ല…അതിനും മുമ്പേ ദേ വരുന്നു അഞ്ചു പത്തു ബൈക്കുകളില്‍  വടികളും മറ്റുമായി കുറെ പേര്‍…അതും എന്തിനും പോന്ന ടീമുകള്‍. ആദ്യം തല്ലും കൊണ്ടു പോയ ആ പയ്യന്‍ അവിടുത്തെ ഒരു നല്ല തല്ലു ടീമില്‍ ഉള്ളവനാര്‍ന്നു. അവന്റെ ആളുകള്‍ ആണ് ഈ വന്നിരിക്കുന്നത്. പിന്നെ പൂര അടിയായി..അടിയോടടി… ഞങ്ങളില്‍ തുടങ്ങിയ കേസ് ഇപോ ദേ ആകെ വഷളായി.. അടി തെരുവിലേക്ക് നീങ്ങി. വണ്ടികള്‍ ബ്ലോക്കായി..അവസാനം ഹൈവേ പോലീസ് വന്നു കുറച്ചു പേരെ കൊണ്ടു പോയി… സംഗതി നമ്മുടെ കയ്യില്‍ നിന്നും പോയി എന്ന് മനസ്സിലാകിയ ഞങ്ങള്‍ ഉള്ള ജീവനും കൊണ്ടു അവിടുന്ന് മുങ്ങി..
പിന്നെ എല്ലാം പെട്ടെന്നാര്‍ന്നു..ആശുപതി…ഡോക്ടര്‍മാര്‍….കേസ്……പോലീസ്സ്റ്റേഷന്‍….
അവസാനം പോലീസ്സ്റ്റേഷനില്‍ വച്ച് ഒരു ഒത്തുതീര്‍പ്പ്…എന്നിരുന്നാലും പോലീസിന്റെ വക കുറച്ചു തെറി, ഭീഷണി, ഇതൊക്കെ സഹിക്കേണ്ടി വന്നു..
ഇടക്കെപ്പോഴോ എസ്‌ ഐ പറഞ്ഞു…..
ഇവന്മാരെ അങ്ങനെ വിട്ടാല്‍ ശരിയാകില്ല…കുടിവെള്ളത്തില്‍ ആണ് ഇവന്മ്മാര്‍ മൂത്രം ഒഴിച്ചത്…പത്രക്കാരെ വിളിക്ക്…ഫോട്ടോ എടുപ്പിക്കു

പിന്നെ എങ്ങിനെയൊക്കെയോ എല്ലാം തീര്‍ന്നു….ബാക്കിയായത് ശരീരത്തിലെ ചതവുകളും മുറിവുകളും മാത്രം….

ജലം അമൂല്യമാണ്…അത് പാഴാക്കരുത്…മലിനമാക്കരുത്……..

 
 

സാത്താന്‍

  സാത്താന്‍

 

ഇവിടെ കുറച്ചു പേരുടെ ഉള്ളിലെങ്കിലും സാത്താന്‍ ഉറങ്ങി കിടക്കുന്നുണ്ട് , ചിലര്‍ക്ക് അവനെ ഇഷ്ടമാണ്. ചിലര്‍ക്ക് വെറുപ്പും.. എന്തിനാണ് ഇവന്‍ ജനിച്ചത്‌?. ഇവനെ എന്തിനാണ് ഇങ്ങനെ വളര്‍ത്തുന്നത്?. ഇന്നലെയും സാത്താന്‍ എന്റെ മുന്നില്‍ വന്നു, അതും പാതിരാവില്‍. കൂര്‍ത്ത നഖങ്ങളും പല്ലുകളും ഉള്ള സാത്താനെ ആദ്യ നോട്ടത്തില്‍ തന്നെ  മനസ്സിലാക്കേണ്ടിയിരുന്നു, പക്ഷെ കഴിഞ്ഞില്ല.  അങ്ങനെ മനസ്സിലാക്കാന്‍ ഞാന്‍ അവനില്‍ ഒരുവന്‍ അല്ലല്ലോ… എങ്കിലും എന്നിലെ ചോരയും നീരും ഊറ്റുന്നതിനു മുമ്പേ ഞാന്‍ അവനെ തിരിച്ചറിഞ്ഞു…

 

സിനിമയിലും നാടകങ്ങളിലും മാത്രമായി കണ്ടു ശീലിച്ച ഈ സാത്താനെ ഇതു ആദ്യമായാണ് നേരിട്ട് കാണുന്നത്. സാത്താന്റെ കഥകളും നേരിട്ട് കണ്ടപ്പോള്‍ ഉണ്ടായ അനുഭവങ്ങളും പലരില്‍ നിന്നും ഞാന്‍ കേട്ടിട്ടുണ്ട്. ചില കഥകള്‍ നമ്മെ പേടിപ്പിക്കുന്നതും ചിലത് ചിരിപ്പിക്കുന്നതും മറ്റു ചിലത് നമ്മെ ചിന്തിപ്പിക്കുന്നതും ആണ്.

 

സമയം വെളുപ്പിന് മൂന്ന് മണി ആയിക്കാണും. ജീന്‍സും ഷര്‍ട്ടും ഇട്ട കട്ടി മീശ ഉള്ള തോളത്ത് ഒരു ബാഗും ഇട്ട സാത്താന്‍ എന്റെ അടുക്കലേക്ക് വന്നു. അവന്‍ എന്നോട് ചേര്‍ന്നിരുന്നു . അവനെ കണ്ടാല്‍ ഒരു സാത്താന്‍ ആണെന്ന് പറയുമോ….?  ഞാന്‍ ഓര്‍ക്കുന്നില്ലാ.. ആ മുഖം ഞാന്‍ മറന്നു.. ഏതായാലും അവന്‍ സാത്താന്‍ ആണെന്ന് ഞാന്‍ മനസിലാക്കിയത് കുറച്ചു കഴിഞ്ഞാണ്.. സാത്താന്‍ എന്റെ അടുത്ത് വന്നിരുന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന വെളിച്ച ക്രമേണ കുറയുന്നതായി തോന്നി. അതെ..വെളിച്ചം കുറയുകയാണ്..,നിമിഷങ്ങള്‍ക്കകം അവിടെ എങ്ങും ഇരുട്ട് പടര്‍ന്നു. ആ ഇരുട്ടിന്റെ മറവില്‍ അവനു കൂര്‍ത്ത നഖങ്ങളും പല്ലുകളും ഉണ്ടോ എന്നും പോലും ഞാന്‍ കണ്ടില്ലാ. ……ഞാനും സാത്താനും പായുകയാണ് .ശര വേഗത്തില്‍…. ഞങ്ങള്‍ ഒറ്റയ്ക്കല്ല..കൂടെ പലരും ഉണ്ട്….എങ്കിലും സാത്താന്‍ ആദ്യം ആക്രമിച്ചത് എന്നെ ആയിരുന്നു. അടുത്തിരിക്കുന്നത് സാത്താന്‍ ആണെന്ന് അറിയാതെ ഇടയ്ക്കു എപ്പോളോ എന്റെ കണ്ണുകള്‍ അടഞ്ഞു പോയി…ഞാന്‍ ഉറക്കത്തിലേക്ക് വീണു.. ഞാന്‍ ഉറങ്ങി എന്നറിഞ്ഞ സാത്താന് സന്തോഷമായി..അതെ ഇതായിരുന്നിരിക്കണം അവന്‍ കാത്തിരുന്ന ആ നിമിഷം…. സാത്താന്റെ പല്ലുകള്‍ പതിയെ പുറത്തു വന്നു..നഖങ്ങള്‍ നീണ്ടു വന്നു.. അവന്‍ പതിയെ മനുഷ്യന്റെ ചോരയും നീരും ഊറ്റുന്ന ഒരു ഭീകര സത്വം ആയി മാറുകയായിരുന്നു. ഇതൊന്നും അറിയാതെ ഞാന്‍ സാത്താന്റെ അടുത്ത് തന്നെ ഇരുന്നു ഉറങ്ങുകയാണ്….

ഉറങ്ങികൊണ്ടിരുന്ന എന്നില്‍ എന്തോ ഒരു ചലനം. ഞാന്‍ അറിയാതെ എന്നില്‍ എന്തോ ഒന്ന് സംഭവിക്കാന്‍ പോകുകയാണ്….

അതെ, അവനിലെ സാത്താനെ ഞാന്‍ തിരിച്ചറിഞ്ഞു….ശരിക്കും സാത്താന്‍

സാത്താന്റെ പല്ലുകളും നഖങ്ങളും എന്നിലേക്ക് ആഴ്ന്നിറങ്ങാന്‍ പോകുകയാണ്..ആ നിമിഷം ഞാന്‍ ഉറക്കത്തില്‍ നിന്നും എഴുനേറ്റു..അപ്പോള്‍ ഞാന്‍ കണ്ടത് ദ്രംഷ്ടകള്‍ നീട്ടി എന്നിലെ ചോര ഊറ്റിക്കുടിക്കാന്‍ നില്ക്കുന്ന ഒരു ഭീകര സത്വത്തെയാണ്.. സാത്താന്‍ എന്നെ കടന്നു പിടിച്ചു.അവന്റെ  ഇരു കായ്കളും എന്റെ ദേഹത്താണ്…ഞാന്‍ അവനെ തടഞ്ഞു..അവന്റെ കൈകള്‍ എന്റെതിനെകാളും ശക്തി ഉള്ളവയായിരുന്നു. അവനെ കീഴ്പെടുത്താന്‍ ഞാന്‍ കഴ്ടപ്പെടുകയാണ്…..

മല്പ്പിടുത്തത്തിനിടക്ക്

സാത്താന്‍ : എന്റെ കൂടെ വരൂ…ഞാന്‍ നിന്നെ രക്ഷിക്കാം..

ഞാന്‍    : വേണ്ട സാത്താനേ..എനിക്ക് നിന്റെ കൂടെ വരാന്‍ പറ്റില്ല….

സാത്താന്‍ : വരൂ…എന്റെ കൂടെ .. യഥാര്‍ത്ഥ ജീവിതസുഖം എന്തെന്ന് ഞാന്‍

നിനക്ക് കാണിച്ചു തരാം…

ഞാന്‍    : സാത്താനേ ….നീ പോ….ദൂരെ പോ..എനിക്കാകില്ല നിന്റെ കൂടെ

വരാന്‍……

അവസാനം ഒരു ഇരയെ നഷ്ടപെട്ട ദുഃഖത്തില്‍ സാത്താന്‍ എന്റെ അടുത്ത് നിന്ന് പോയി…പിന്നെയും അവന്‍ അവിടെയെല്ലാം കറങ്ങി നടന്നു. പുതിയ ഇരക്കായുള്ള തിരച്ചില്‍.. അപ്പോളും അവന്റെ ആ വൃത്തികെട്ട ആ പല്ലുകളും കണ്ണുകളും എന്നിലേക്ക് വരുന്നത് പോലെ എനിക്ക് തോന്നി..എനിക്ക് പേടി തോന്നി. അവനു മുഖം കൊടുക്കുവാനുള്ള  പേടി കൊണ്ട് ഞാന്‍ പതിയെ ഉറങ്ങുനത് പോലെ അഭിനയിച്ചു.

സമയം പിന്നെയും കഴിഞ്ഞു. തുടര്‍ച്ചയായുള്ള യാത്രക്ഷീണം കൊണ്ട് ഞാന്‍ അറിയാതെ ഉറങ്ങി പോയി.. ആരുടെയൊക്കെയോ വര്‍ത്തമാനം കേട്ടാണ് ഞാന്‍ എണീറ്റത്.. നേരം പരപര വെളുത്തു. ബസ്‌ ഒരു സ്റ്റോപ്പില്‍ നിര്‍ത്തിയിരിക്കുകയാണ്. ആളുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നു…ഞാന്‍ ബസ്സിന്റെ പുറകിലേക്ക് തിരിഞ്ഞു നോക്കി. സാത്താന് വേണ്ടി ഉള്ള നോട്ടമായിരുന്നു അത്.. അവനെ അവിടെ എങ്ങും കാണുന്നില്ല..ഞാന്‍ ഒന്നുകൂടെ ആകെ നോക്കി…ഇല്ലാ..അവിടെ ഇല്ല. അവന്‍ പോയിക്കഴിഞ്ഞിരിക്കുന്നു.  വെളിച്ചം വീണു തുടങ്ങിയല്ലോ, അതാകും…സാത്താന്‍ പോയിക്കാണും. …

ഡബിള്‍ ബെല്‍ അടിച്ചു. ബസ്‌ വീണ്ടും ചലിച്ചു തുടങ്ങി. വിന്‍ഡോ സൈഡില്‍ ഇരുന്ന ഞാന്‍ വെറുതെ പുറത്തേക്കു നോക്കി……അതാ….അതാ  നില്‍ക്കുന്നു സാത്താന്‍ …റോഡരികില്‍ ചിരിച്ചു കൊണ്ട്… ആ സ്വവര്‍ഗരതിക്കാരനായ മനുഷ്യന്‍ (സാത്താന്‍)  ആ സ്റ്റോപ്പില്‍ ഇറങ്ങിയിരുന്നു… അവന്‍ എന്നെ കണ്ടു….ഞാന്‍ അവനെയും….ഞാന്‍ എന്റെ കണ്ണുകളെ ഇറുക്കി അടച്ചു,,,,,,,,,,